ഏയർടെൽ, ബിഎസ്എൻഎൽ, എക്സിടെൽ; 200 എംബിപിഎസ് ബ്രോഡ്ബാൻഡ് പ്ലാനുകളും ആനുകൂല്യങ്ങളും
ചെറുകിട ബിസിനസുകളുടെയും പുതിയ സ്റ്റാർട്ടപ്പുകളുടെയും എണ്ണം രാജ്യത്ത് നിരന്തരം വർധിച്ച് കൊണ്ടിരിക്കുകയാണ്. ഈ ബിസിനസുകളിൽ ഭൂരിഭാഗത്തിനും വർക്ക് പ്രോസസ് മെയിന്റെയിൻ ചെയ്യുന്നതിന് ചെറിയ വർക്ക് സ്‌പേസ് മാത്രം മതിയാകും. ഇത്തരം വർക്ക് സ്പേസുകളിൽ പ്രവർത്തിക്കുന്ന ഒരു ചെറിയ ടീമിനാണെങ്കിൽ കൂടി തടസമില്ലാത്ത ഇന്റർനെറ്റ് കണക്ഷൻ ആവശ്യമാണ്. വേഗതയുള്ള എന്നാൽ ഒന്നിൽ കൂടുതൽ ഡിവൈസുകളിൽ കണക്റ്റ് ചെയ്യാൻ കഴിയുന്ന ഇന്റർനെറ്റ് സേവനം ആണ് ആവശ്യം വരുന്നത്. രാജ്യത്തെ ഇന്റർനെറ്റ് സേവന ദാതാക്കൾ (ഐഎസ്പികൾ) ഈ സാഹചര്യത്തിന് അനുയോജ്യമായ ധാരാളം പ്ലാനുകൾ നൽകുന്നുണ്ട്.

200 എംബിപിഎസ് ബ്രോഡ്‌ബാൻഡ് പ്ലാനുകൾ
1 ജിബിപിഎസ് വരെ ഡാറ്റ സ്പീഡ് ലഭിക്കുന്ന ഇന്റർനെറ്റ് പ്ലാനുകൾ ലഭ്യമാണ്. പക്ഷെ ഇവയ്ക്ക് വളരെ ചിലവ് കൂടുതലും ആയിരിക്കും. ചെറുകിടക്കാർക്ക് ഈ ഉയർന്ന നിരക്കിലുള്ള പ്ലാനുകൾ താങ്ങാനാവണമെന്നില്ല. അതിനാൽ ഐഎസ്പികൾ ഓഫർ ചെയ്യുന്ന അത്യാവശ്യം ഡാറ്റ സ്പീഡുള്ള അൺലിമിറ്റഡ് പ്ലാനുകൾ തിരഞ്ഞെടുക്കാവുന്നതാണ്. ഇക്കൂട്ടത്തിലെ മികച്ച പ്ലാനുകൾ ഉള്ള വിഭാഗം ആണ് 200 എംബിപിഎസ് അൺലിമിറ്റഡ് പ്ലാനുകൾ. ചെറിയ വർക്ക് സപേസുകൾക്ക് മതിയായ കണക്റ്റിവിറ്റി നൽകുന്ന താങ്ങാനാവുന്ന പ്ലാനുകളാണ് ഇക്കൂട്ടത്തിൽ ഉള്ളത്. 200 എംബിപിഎസ് ഡാറ്റ സ്പീഡിനൊപ്പം മറ്റ് പലതരം ആനുകൂല്യങ്ങളും ഈ പ്ലാനുകളിൽ ലഭ്യമാണ്.

എയർടെലിൽ നിന്നുള്ള 200 എംബിപിഎസ് പ്ലാൻ
ബ്രോഡ്‌ബാൻഡ് സേവനങ്ങൾ പരിഗണിക്കുമ്പോൾ മാർക്കറ്റിലെ ഏറ്റവും പ്രമുഖരായ ടെൽകോകളിൽ ഒന്നാണ് എയർടെൽ. ഫൈബർ ഒപ്റ്റിക് ഇന്റർനെറ്റ് കണക്ഷനാണ് എയർടെൽ എക്‌സ്‌ട്രീം ഫൈബർ നൽകുന്നത്. ഇത് ഉപയോക്താക്കൾക്ക് മികച്ചതും വേഗതയേറിയതുമായ ബ്രോഡ്‌ബാൻഡ് കണക്ഷൻ അനുഭവം നൽകുന്നു. മാർക്കറ്റിൽ ലഭ്യമായതിൽ വച്ച് ഏറ്റവും വേഗം കൂടിയ ബ്രോഡ്ബാൻഡ് കണക്ഷനുകളിൽ ഒന്നാണ് എയർടെലിന്റേത്. എയർടെലിന്റെ 200 എംബിപിഎസ് പ്ലാനിന് പ്രതിമാസം 999 രൂപയാണ് ( നികുതി കൂടാതെ ) ഈടാക്കുന്നത്. എന്റർടെയിൻമെന്റ് പായ്ക്ക് എന്ന പേരിലാണ് 999 രൂപ പ്ലാൻ എയർടെൽ യൂസേഴ്സിൽ എത്തിക്കുന്നത്.

999 രൂപയുടെ 200 എംബിപിഎസ് പ്ലാനിൽ പ്രതിമാസ ഫെയർ യൂസേജ് പോളിസി പ്രകാരം 3.3 ടിബി ( 3,300 ജിബി ) വരെ ഡാറ്റ ലഭിക്കും. വിങ്ക് മ്യൂസിക്, ആമസോൺ പ്രൈം, ഡിസ്നി + ഹോട്ട്സ്റ്റാർ എന്നിവയടക്കമുള്ള ഒടിടി പ്ലാറ്റ്ഫോം സബ്സ്ക്രിപ്ഷനുകളും പ്ലാനിൽ ലഭ്യമാണ് എയർടെൽ താങ്ക്സ് ബെനിഫിറ്റ്സും പ്ലാനിൽ ലഭ്യമാണ്. എയർടെലിന്റെ ഏറ്റവും വിറ്റഴിക്കപ്പെടുന്ന പ്ലാനുകളിൽ ഒന്ന് കൂടിയാണ് 999 രൂപയുടെ 200 എംബിപിഎസ് പ്ലാൻ.

എക്സിടെൽ 200 എംബിപിഎസ് പ്ലാൻ
ഇന്ത്യയിൽ വളർന്ന് വരുന്ന ബ്രാൻഡുകളിൽ ഒന്നാണ് എക്‌സിടെൽ. തടസങ്ങളില്ലാത്തതും സ്ഥിരതയുള്ളതുമായ ബ്രോഡ്ബാൻഡ് സേവനം നൽകാൻ യൂറോപ്യൻ സാങ്കേതികവിദ്യ ഉപയോഗിക്കുന്നു. ഇത് ഉപഭോക്താക്കളുടെ വ്യത്യസ്ത ആവശ്യങ്ങൾക്കനുസരിച്ച് വിവിധ പ്ലാനുകൾ ഓഫർ ചെയ്യുകയും ലാസ്റ്റ് മൈൽ ഡെലിവറിയും ലോക്കൽ സപ്പോർട്ടും ഉറപ്പാക്കുകയും ചെയ്യുന്നു. എക്സിടെൽ നൽകുന്ന 200 എംബിപിഎസ് പ്ലാൻ ഉപയോക്തൃ സൗകര്യം നിറവേറ്റുന്നതിനായി വ്യത്യസ്ത വിലകളിലും കാലയളവുകളിലും വരുന്നു. എക്സിടെലിൽ നിന്നുള്ള ഫൈബർ ഫസ്റ്റ് ഉപയോക്താക്കൾക്ക് 799 രൂപയ്ക്ക് ഒരു മാസത്തേക്ക് 200 എംബിപിഎസ് പ്ലാൻ നൽകുന്നു.

ഉപയോക്താക്കൾക്ക് 3 മാസം, 4 മാസം, 6 മാസം, 9 മാസം, 12 മാസം എന്നിങ്ങനെ വിവിധ കാലയളവുകളിലേക്ക് ഈ പ്ലാൻ ലഭ്യമാക്കാം. യഥാക്രമം 732 രൂപ, 572 രൂപ, 545 രൂപ, 471 രൂപ, 449 രൂപയ്ക്ക് എന്നിങ്ങനെ പ്രതിമാസ നിരക്കുകളും വരുന്നു. ഈ റേറ്റുകളെല്ലാം നികുതി കൂടാതെയാണെന്ന് മനസിലാക്കുക. എന്നിരുന്നാലും പുതിയ സബ്സ്ക്രൈബേഴ്സിന് മാത്രമേ 3 മാസത്തെ പ്ലാൻ ലഭ്യമാകൂ. മാത്രമല്ല, എക്സിടെലിൽ നിന്നുള്ള പ്ലാനുകൾ യഥാർഥത്തിൽ അൺലിമിറ്റഡ് ആണ്. അതായത് പ്ലാൻ കാലയളവിൽ ഏതെങ്കിലും തരത്തിലുള്ള എഫ് യു പി ഡാറ്റ ലിമിറ്റ് ഉണ്ടാകില്ലെന്ന് അർഥം.

ബിഎസ്എൻഎൽ 200 എംബിപിഎസ് പ്ലാൻ
ബിഎസ്എൻഎൽ ഭാരത് ഫൈബർ ബ്രോഡ്ബാൻഡ് യൂസേഴ്സിന് മികച്ച 200 എംബിപിഎസ് പ്ലാനുകൾ ഓഫർ ചെയ്യുന്നു. ഫൈബർ പ്രീമിയം, ഫൈബർ പ്രീമിയം പ്ലസ് എന്നിങ്ങനെയാണ് ബിഎസ്എൻഎൽ വാഗ്ദാനം ചെയ്യുന്ന 200 എംബിപിഎസ് ബ്രോഡ്‌ബാൻഡ് പ്ലാനുകൾ. ഫൈബർ പ്രീമിയം പ്ലാൻ പ്രതിമാസം 999 രൂപയ്ക്കാണ് ബിഎസ്എൻഎൽ അവതരിപ്പിക്കുന്നത്. പ്രീമിയം പ്ലാനിൽ ഡിസ്നി + ഹോട്ട്സ്റ്റാർ പ്രീമിയം പാക്കിന്റെ സബ്‌സ്‌ക്രിപ്‌ഷനും ഓഫർ ചെയ്യുന്നു. അതേ സമയം ഫൈബർ പ്രീമിയം പ്ലസ് പ്ലാൻ പ്രതിമാസം 1,277 രൂപയ്ക്കും കമ്പനി ലഭ്യമാക്കുന്നു. ഈ രണ്ട് റേറ്റുകളും ജിഎസ്ടിക്ക് പുറമെയാണ് എന്നും യൂസേഴ്സ് മനസിലാക്കണം.

ഈ രണ്ട് പ്ലാനുകളും 3,300 ജിബി ( 3.3 ടിബി ) എഫ് യു പി പരിധിയിൽ വരുന്നു. അതായത് 3,300 ജിബി കഴിഞ്ഞാൽ ഡാറ്റ സ്പീഡ് കുറയും. പ്രീമിയം പ്ലാനിൽ 3,300 ജിബിയ്ക്ക് ശേഷം ഉപയോക്താക്കൾക്ക് 2 എംബിപിഎസ് വേഗത്തിലായിരിക്കും ഇന്റർനെറ്റ് ലഭ്യമാകുന്നത്. പ്രീമിയം പ്ലസ് പ്ലാനിൽ കുറച്ച് കൂടി ഉയർന്ന ഡാറ്റ സ്പീഡും ലഭിക്കും. പ്രീമിയം പ്ലസ് പ്ലാൻ 3,300 ജിബിയ്ക്ക് ശേഷം 15 എംബിപിഎസ് ഇന്റർനെറ്റ് വേഗമാണ് ഓഫർ ചെയ്യുന്നത്. കൂടാതെ ആദ്യ ബില്ലിൽ വാടകയിൽ 500 രൂപ വരെ ഡിസ്കൌണ്ടും ബിഎസ്എൻഎൽ വാഗ്ദാനം ചെയ്യുന്നു.


Click it and Unblock the Notifications








