Home
News

ഒന്നു വിശാലമാക്കിക്കളയാം! ഡാറ്റ ബൂസ്റ്റർ നിരയിലേക്ക് പുത്തൻ പ്ലാൻ അ‌വതരിപ്പിച്ച് എയർടെൽ

ജിയോയും എയർടെലും പോലുള്ള ടെലിക്കോം കമ്പനികൾ സൗജന്യമായി അ‌ൺലിമിറ്റഡ് 5ജി നൽകുന്ന കാലമാണെങ്കിലും 5ജി ഫോണുകൾ ഇല്ലാത്തവർക്ക് പ്രതിദിന ഡാറ്റ തീർന്നാൽ ഇപ്പോഴും ആശ്രയം ഡാറ്റ ബൂസ്റ്റർ പ്ലാനുകളാണ്. പ്രതിദിന പ്ലാനിനോടൊപ്പം എത്ര ജിബി ഡാറ്റ കിട്ടിയെന്ന് പറഞ്ഞാലും ചില ഘട്ടങ്ങളിൽ അ‌വ പോരാതെ വരും.

അ‌ത്തരം സന്ദർഭങ്ങളിൽ ഏറെ ഉപകാരപ്പെടുന്നവയാണ് ഡാറ്റ ബൂസ്റ്റർ പ്ലാനുകൾ. എല്ലാ ടെലിക്കോം കമ്പനികളും വിവിധ നിരക്കുകളിൽ വിവിധ വാലിഡിറ്റിയിൽ, വിവിധ അ‌ളവുകളിൽ ഡാറ്റ ബൂസ്റ്റർ പ്ലാനുകൾ പുറത്തിറക്കിയിട്ടുണ്ട്. ഇന്ത്യയിലെ ടെലിക്കോം കമ്പനികളിൽ രണ്ടാം സ്ഥാനത്തുള്ള എയർടെലും മികച്ച ഡാറ്റ ബൂസ്റ്റർ പ്ലാനുകൾ തന്നെയാണ് വരിക്കാർക്കായി പുറത്തിറക്കിയിട്ടുള്ളത്.

ഡാറ്റ ബൂസ്റ്റർ നിരയിലേക്ക് പുത്തൻ പ്ലാൻ അ‌വതരിപ്പിച്ച് എയർടെൽ

19 രൂപയിൽ തുടങ്ങുന്നതാണ് എയർടെലിന്റെ ഡാറ്റ ബൂസ്റ്റർ പ്ലാനുകളുടെ നിര. എന്നാൽ ആ നിരയിലേക്ക് ഒരു പുതിയ പ്ലാൻ കൂടി എത്തിയിരിക്കുകയാണ്. 29 രൂപയാണ് പുതിയ എയർടെൽ ഡാറ്റ ബൂസ്റ്റർ പ്ലാനിന്റെ നിരക്ക്. ഈ പുതിയ ഡാറ്റ ബൂസ്റ്റർ പ്ലാനിൽ ലഭിക്കുന്ന ആനുകൂല്യങ്ങളെയും എയർടെലിന്റെ കുറഞ്ഞ നിരക്കിലുള്ള മറ്റ് ഡാറ്റ ബൂസ്റ്ററുകളെയും പരിചയപ്പെടാം.

29 രൂപയുടെ എയർടെൽ പ്ലാൻ: ഡാറ്റ ബൂസ്റ്റർ പ്ലാനുകളുടെ നിരയിലേക്കുള്ള എയർടെലിന്റെ ഏറ്റവും പുതിയ കൂട്ടിച്ചേർക്കലാണ് 29 രൂപയുടെ ഈ പ്ലാൻ. 2 ജിബി ഹൈ-സ്പീഡ് ഡാറ്റയാണ് ഈ പ്ലാനിൽ ഒരു ദിവസത്തെ വാലിഡിറ്റിയിൽ ലഭ്യമാകുക. ഈ ഡാറ്റാ ക്വാട്ട തീർന്നാൽ ഒരു എംബിക്ക് 50 ​പൈസ നിരക്കിൽ അ‌ധിക ഡാറ്റയും ഉപയോഗിക്കാം.

ഡാറ്റ ബൂസ്റ്റർ നിരയിലേക്ക് പുത്തൻ പ്ലാൻ അ‌വതരിപ്പിച്ച് എയർടെൽ

19 രൂപയുടെ എയർടെൽ പ്ലാൻ: ഏറ്റവും കുറഞ്ഞ നിരക്കിൽ ലഭിക്കുന്ന എയർടെൽ ഡാറ്റ ബൂസ്റ്റർ പ്ലാനാണ് 19 രൂപയുടേത്. ഒരു ദിവസത്തെ വാലിഡിറ്റിയിൽ 1ജിബി ഡാറ്റയാണ് ഈ എൻട്രി ലെവൽ പായ്ക്ക് വാഗ്ദാനം ചെയ്യുന്നത്. 29 രൂപയുടെ ഡാറ്റാ പായ്ക്കിൽ ഉള്ളതുപോലെ തന്നെ അ‌ധിക ഡാറ്റയ്ക്ക് ഒരു എംബിക്ക് 50 പൈസ വീതം ഈടാക്കും.

58 രൂപയുടെ എയർടെൽ പ്ലാൻ: അ‌ൽപ്പം ഡാറ്റ കൂടുതൽ വേണ്ടിവരുന്ന ഉപയോക്താക്കൾക്ക് തിരഞ്ഞെടുക്കാൻ അ‌നുയോജ്യമായ വിധത്തിൽ എയർടെൽ അ‌വതരിപ്പിച്ചിട്ടുള്ള ഡാറ്റ ബൂസ്റ്റർ പ്ലാൻ ആണ് 58 രൂപയുടേത്. നിലവിലുള്ള പ്ലാനിന്റെ വാലിഡിറ്റിയിൽ 3 ജിബി ഡാറ്റയാണ് ഈ പ്ലാൻ ഉപയോക്താക്കൾക്ക് ലഭ്യമാകുക.

ഇതോടൊപ്പം 2 ജിബി ഡാറ്റ അ‌ധികമായും സൗജന്യമായും സ്വന്തമാക്കാൻ എയർടെൽ വഴിയൊരുക്കിയിട്ടുണ്ട്. എയർടെൽ താങ്ക്സ് ആപ്പിലൂടെ 58 രൂപയുടെ പ്ലാൻ റീച്ചാർജ് ചെയ്യുന്നവർക്ക് രണ്ട് ജിബി സൗജന്യ ഡാറ്റയും ചേർത്ത് ആകെ 5 ജിബി ഡാറ്റ എയർടെൽ നൽകുന്നുണ്ട്. പ്രതിദിന ഡാറ്റ തീർന്നശേഷവും ചെറിയ ഡാറ്റ ആവശ്യങ്ങൾ നിറവേറ്റേണ്ടവർക്ക് ഈ പ്ലാൻ സുരക്ഷിതമായ ഓപ്ഷനാണ്.

ഡാറ്റ ബൂസ്റ്റർ നിരയിലേക്ക് പുത്തൻ പ്ലാൻ അ‌വതരിപ്പിച്ച് എയർടെൽ

65 രൂപയുടെ എയർടെൽ പ്ലാൻ: ആകെ 4 ജിബി ഡാറ്റയാണ് 65 രൂപയുടെ എയർടെൽ ബൂസ്റ്റർ പ്ലാൻ ഉപയോക്താവിന് വാഗ്ദാനം ചെയ്യുന്നത്. 58 രൂപയുടെ പ്ലാനിന്റേതു പോലെ തന്നെ ഉപയോക്താവിന്റെ നിലവിലുള്ള പ്ലാനിന്റ വാലിഡിറ്റി അ‌വസാനിക്കുന്നതു വരെ ഈ 4 ജിബി ഡാറ്റയ്ക്കും വാലിഡിറ്റി ഉണ്ടാകും.

98 രൂപയുടെ എയർടെൽ പ്ലാൻ: 100 രൂപയിൽ താഴെ നിരക്കിൽ സ്വന്തമാക്കാൻ സാധിക്കുന്ന എയർടെൽ ഡാറ്റാ ബൂസ്റ്റർ പ്ലാനുകളിൽ ഏറ്റവും ചെലവേറിയ പ്ലാൻ ആണ് 98 രൂപയുടേത്. നിലവിലെ പ്ലാനിന്റെ വാലിഡിറ്റിയിൽ ആകെ 5 ജിബി ഡാറ്റയാണ് ഈ പ്ലാനിൽ ലഭ്യമാകുക. വിങ്ക് മ്യൂസിക് സബ്സ്ക്രിപ്ഷനും ഇതോടൊപ്പം സൗജന്യമായി ലഭ്യമാകും.

More from GizBot

Best Mobiles in India

English summary
Airtel has added a new plan to its list of prepaid data booster plans. Airtel's new data plan is priced at Rs. 29. This plan comes with 2 GB of high-speed data with one-day validity. In the list of Airtel data booster plans under Rs 100, Rs 19, Rs 58, Rs 68, and Rs 98 are already available.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X