Home
News

ആവശ്യം നമ്മുടേതായിപ്പോയില്ലേ, ഇതൊക്കെ അ‌റിയണം! വെറും 11 രൂപയ്ക്ക് ഡാറ്റ കിട്ടുന്ന എയർടെൽ പ്ലാൻ

ഇന്ത്യയിലെ രണ്ടാമത്തെ വലിയ ടെലിക്കോം കമ്പനിയാണ് ഭാരതി എയർടെൽ. അ‌ടുത്തിടെയുണ്ടായ നിരക്ക് വർധനവിനെ തുടർന്ന് എയർടെലിന്റെ പ്രീപെയ്ഡ് പ്ലാനുകൾ അ‌ടിമുടി മാറി. ഈ നിരക്ക് വർധന എയർടെലിന്റെ ഡാറ്റ ബൂസ്റ്റർ പ്ലാനുകളെയും ബാധിച്ചു. നിലവിൽ 3 ഡാറ്റ ബൂസ്റ്റർ പ്ലാനുകളാണ് എയർടെലിന്റെ പക്കലുള്ളത്. ആക്ടീവായിട്ടുള്ള ഒരു പ്രീപെയ്ഡ് പ്ലാനുള്ള ഉപയോക്താക്കൾക്ക് അ‌ടിയന്തരമായി ഡാറ്റ ആവശ്യം വന്നാൽ ആശ്രയിക്കാവുന്ന റീച്ചാർജ് ഓപ്ഷനുകളാണ് ഡാറ്റ ബൂസ്റ്റർ പ്ലാനുകൾ. പ്രതിദിന ഡാറ്റ പരിധി പിന്നിട്ട ശേഷവും ഡാറ്റ ആവശ്യമായി വന്നാൽ ഇത്തരം ഡാറ്റ ബൂസ്റ്റർ പ്ലാനുകളിൽ നിന്ന് ഉചിതമായത് തെരഞ്ഞെടുക്കാനാകും.

കുറഞ്ഞ അ‌ളവിൽ ഡാറ്റയുള്ള പ്രീപെയ്ഡ് പ്ലാൻ ഉപയോക്താക്കൾക്കും ഡാറ്റ ആവശ്യങ്ങൾക്കായി ഡാറ്റ ബൂസ്റ്റർ പ്ലാനുകൾ പ്രയോജനപ്പെടുത്താം. ഡാറ്റ ബൂസ്റ്റർ പ്ലാനുകളിൽ പ്രധാനമായും ഡാറ്റ മാത്രമാണ് ലഭിക്കുക. വാലിഡിറ്റി, കോളിങ്, എസ്എംഎസ് പോലുള്ള മറ്റ് ആനുകൂല്യങ്ങൾ ഇത്തരം ഡാറ്റ ബൂസ്റ്റർ പ്ലാനുകളിൽ ലഭ്യമാകില്ല.

വെറും 11 രൂപയ്ക്ക് ഡാറ്റ കിട്ടുന്ന എയർടെൽ പ്ലാൻ

അ‌ൺലിമിറ്റഡ് 5ജി എയർടെൽ ലഭ്യമാക്കിയിട്ടുള്ളതിനാൽ 5ജിയും 5ജി ഡാറ്റ ബൂസ്റ്റ്ർ പ്ലാനുകളും ഉള്ളതിനാൽ എയർടെൽ 5ജി എത്തിയ പ്രദേശങ്ങളിലെ 5ജി ഫോണുള്ള എയർടെൽ വരിക്കാർക്ക് ഈ പ്ലാനുകളെ ആശ്രയിക്കേണ്ടതില്ല. എന്നാൽ 4ജി വരിക്കാർക്ക് അ‌ധിക ഡാറ്റയ്ക്കായി ആശ്രയം ഈ മൂന്ന് ഡാറ്റ ബൂസ്റ്റർ പ്ലാനുകളാണ്. അ‌വയെ വിശദമായി പരിചയപ്പെടാം.

മൊ​ബൈൽ താരിഫ് വർധനവിന് ശേഷം എയർടെലിന്റെ റീച്ചാർജ് പ്ലാനുകളുടെ പട്ടികയിൽ മൂന്ന് ഡാറ്റ ബൂസ്റ്റർ പ്ലാനുകളാണ് കാണാനാകുക. അ‌വ 11 രൂപ, 49 രൂപ, 99 രൂപ വിലകളിൽ എത്തുന്നു. നിരക്ക് വർധന ഇതിൽ രണ്ട് പ്ലാനുകളെ മാത്രമാണ് ബാധിച്ചിരിക്കുന്നത്. ഒരു പ്ലാൻ ഇപ്പോഴും പഴയവിലയിൽ ആനുകൂല്യം വാഗ്ദാനം ചെയ്യുന്നു.

വെറും 11 രൂപയ്ക്ക് ഡാറ്റ കിട്ടുന്ന എയർടെൽ പ്ലാൻ

11 രൂപയുടെ എയർടെൽ ഡാറ്റ ബൂസ്റ്റർ പ്ലാൻ: എയർടെലിന്റെ ഏറ്റവും നിരക്ക് കുറഞ്ഞ ഡാറ്റ ബൂസ്റ്റർ പ്ലാൻ ആണ് ഇത്. മുൻപ് ഈ പ്ലാൻ 9 രൂപ വിലയിൽ ലഭ്യമായിരുന്നു. ഒരു മണിക്കൂർ വാലിഡിറ്റിയിൽ 10ജിബി ഡാറ്റയാണ് ഈ പ്ലാൻ വാഗ്ദാനം ചെയ്യുന്നത്.

49 രൂപയുടെ എയർടെൽ ഡാറ്റ പ്ലാൻ: 11 രൂപയുടെ പ്ലാൻ കഴിഞ്ഞാൽ എക്സ്ട്രാ ഡാറ്റയ്ക്കായി ആശ്രയിക്കാവുന്ന എയർടെൽ പ്ലാൻ എത്തുന്നത് 49 രൂപയ്ക്കാണ്. 20ജിബി ​ഹൈസ്പീഡ് ഡാറ്റയാണ് ഈ പ്ലാനിൽ ലഭിക്കുക. ഒരു ദിവസമാണ് ഈ പ്ലാനിന്റെ വാലിഡിറ്റി. നിരക്ക് വർധന ബാധിക്കാത്ത എയർടെൽ ഡാറ്റ പ്ലാൻ ആണിത്. മുൻപും ഇതേവിലയിലാണ് ഈ ആനുകൂല്യം ലഭ്യമായിരുന്നത്.

99 രൂപയുടെ എയർടെൽ ഡാറ്റ ബൂസ്റ്റർ പ്ലാൻ: നിലവിൽ ലഭ്യമായിട്ടുള്ള എയർടെൽ എക്സ്ട്രാ ഡാറ്റ പ്ലാനുകളിൽ ഏറ്റവും ഉയർന്ന നിരക്കിൽ എത്തുന്നത് 99 രൂപയുടെ പ്ലാനാണ്. വിലവർധനയ്ക്ക് മുൻപ് വരെ 79 രൂപയായിരുന്നു ഈ പ്ലാനിന്റെ വില. രണ്ട് ദിവസത്തെ വാലിഡിറ്റിയിലാണ് ഈ പ്ലാനിലെ ഡാറ്റ ലഭ്യമാകുക.

വെറും 11 രൂപയ്ക്ക് ഡാറ്റ കിട്ടുന്ന എയർടെൽ പ്ലാൻ

2 ദിവസത്തെ വാലിഡിറ്റിയിൽ ആകെ 40ജിബി ​ഹൈസ്പീഡ് ഡാറ്റയാണ് 99 രൂപയുടെ എയർടെൽ ഡാറ്റ പ്ലാൻ വാഗ്ദാനം ചെയ്യുന്നത്. അ‌തിൽ ഒരു ദിവസം 20ജിബി ​ഹൈസ്പീഡ് ഡാറ്റയാണ് ലഭിക്കുക. അ‌ങ്ങനെ രണ്ട് ദിവസം 20ജിബി വീതം ആകെ 40ജിബി ഡാറ്റ ലഭിക്കുന്നു. വരുംദിവസങ്ങളിൽ എയർടെൽ കൂടുതൽ ഡാറ്റ ബൂസ്റ്റർ പ്ലാനുകൾ അ‌വതരിപ്പിക്കാൻ സാധ്യതയുണ്ട്.

More from GizBot

Best Mobiles in India

English summary
After the mobile tariff hike, Airtel's list of recharge plans includes three data booster plans. They are priced at Rs 11, Rs 49 and Rs 99. The rate hike has affected only two of these plans. A plan still offers the benefit at the old price. The Rs 11 Airtel data booster plan comes with a validity of 1 hour.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X