ഇനി മുതല്‍ ഫോണിലെ ഇന്റര്‍നെറ്റ് ചങ്ങാതിയുമായി പങ്കുവയ്ക്കാം

Posted By: Staff

ഇനി മുതല്‍ ഫോണിലെ ഇന്റര്‍നെറ്റ് ചങ്ങാതിയുമായി പങ്കുവയ്ക്കാം

ഫോണിലെ ബാലന്‍സ് സുഹൃത്തുക്കളുമായി പങ്കുവയ്ക്കുന്നതിനേക്കുറിച്ച് നമുക്കറിയാം. എന്നാല്‍ ഇപ്പോള്‍ എയര്‍ടെല്‍ അതില്‍ നിന്നും ഒരു പടി കൂടെ കടന്ന്  ഫോണിലെ ഇന്റര്‍നെറ്റ് പങ്കുവയ്ക്കാനാകുന്ന പ്ലാനുമായി എത്തിയിരിയ്ക്കുകയാണ്. ഈ പ്ലാനിലൂടെ നിങ്ങളുടെ അണ്‍ലിമിറ്റഡ് ഡാറ്റ ഉപയോഗം നിങ്ങളുടെ രണ്ട് സുഹൃത്തുക്കളുമായോ, ബന്ധുക്കളുമായോ പങ്കുവയ്ക്കാം. അല്ലെങ്കില്‍ നിങ്ങളുടെ തന്നെ മൂന്ന് ഉപകരണങ്ങളുമായി പങ്ക് വയ്ക്കാം.

ഇന്ന് ആളുകള്‍ പല ഉപകരണങ്ങളിലൂടെ ഇന്റര്‍നെറ്റ്  ഉപയോഗിയ്ക്കുന്നതിനാല്‍ ഈ 3ജി ഡാറ്റ ഷെയറിംഗ് തികച്ചും ഉപകാരപ്രദമായിരിയ്ക്കും.പ്രീപെയ്ഡ്-പോസ്റ്റ്‌പെയ്ഡ് ഉപയോക്താക്കള്‍ക്ക് പരസ്പരം ഇത്തരത്തില്‍ ഡാറ്റ ഷെയറിംഗ് സാധ്യമാകും.ഒരേ സര്‍ക്കിളിലുള്ള എയര്‍ടെല്‍ ഉപയോക്താക്കള്‍ക്ക് മാത്രമേ പരസ്പരം ഡാറ്റ പങ്കുവയ്ക്കാനാകൂ. 5 ജിബി വരെ 3ജി വേഗതയും, അതിന് മുകളില്‍ 80 കെബി/സെക്കന്റ് എന്ന നിരക്കിലും ഡാറ്റ ലഭ്യമാകും.

ഇത്തരത്തില്‍ ഷെയര്‍ ചെയ്യാനായി DATA SHARE ADD എന്ന് 121 ലേയ്ക്ക് എസ്എംഎസ് ചെയ്യുക.

3ജി എന്ന സാധ്യത ഇപ്പോഴും പലയിടങ്ങളിലും കടങ്കഥയായി തുടരുന്ന ഇന്ത്യയില്‍ പക്ഷെ 3ജി പ്ലാനുകള്‍ക്ക് പഞ്ഞമൊന്നുമില്ല.അനുദിനം പുതിയ പ്ലാനുകള്‍ വന്നുകൊണ്ടിരിയ്ക്കുന്നു.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot