വിശ്വാസം തോന്നില്ല, ഇത് എയർടെൽ തന്നെയോ! വെറും 50 രൂപയ്ക്കുള്ളിൽ കിട്ടും 5 ഡാറ്റ പ്ലാനുകൾ
ഇന്ത്യൻ ടെലിക്കോം വിപണിയിലെ നിർണായക ശക്തികളിലൊന്നാണ് എയർടെൽ. റിലയൻസ് ജിയോ കഴിഞ്ഞാൽ ഏറ്റവുമധികം വരിക്കാരുള്ളത് എയർടെലിനാണ്. ഇന്ത്യയിലെ ടെലിക്കോം കമ്പനികളിൽ വച്ച് വരിക്കാരിൽ നിന്ന് ഏറ്റവുമധികം വരുമാനം (ARPU) നേടുന്നത് എയർടെൽ ആണ് എന്നാണ് കണക്കുകൾ പറയുന്നത്. എയർടെൽ വരിക്കാരിൽ ഭൂരിഭാഗവും മികച്ച പ്ലാനുകൾ വിലകൊടുത്ത് വാങ്ങാൻ തക്ക വിധത്തിൽ സാമ്പത്തിക ഭദ്രതയുള്ള ആളുകളാണ് എന്നാണ് പൊതുവെ വിലയിരുത്തപ്പെടുന്നത്. റീച്ചാർജ് തുകയെക്കാൾ ഉപരി ലഭിക്കുന്ന സേവനത്തിന്റെ നിലവാരമാണ് കൂടുതൽ എയർടെൽ വരിക്കാരും പരിഗണിക്കുക എന്നാണ് വിഗദ്ധർ നിരീക്ഷിച്ചിട്ടുള്ളത്. അതിനാൽത്തന്നെയാണ് ഇന്ത്യയിൽ ഏറ്റവും ഉയർന്ന എആർപിയു ഉള്ള ടെലിക്കോം കമ്പനിയായി എയർടെൽ മാറിയത്.
എയർടെലിന്റെ റീച്ചാർജ് പ്ലാനുകൾക്ക്, മറ്റ് ടെലിക്കോം കമ്പനികളുടെ പ്ലാനുകളെ അപേക്ഷിച്ച് നിരക്ക് അൽപ്പം കൂടുതലാണ് എന്ന് തോന്നും. എന്നാൽ ലഭ്യമാകുന്ന മികച്ച സേവനങ്ങൾ കണക്കിലെടുക്കുമ്പോൾ തുക അത്ര കൂടുതലല്ല എന്ന് മനസിലാകും. ഉയർന്ന വിലയിലുള്ള പ്ലാനുകൾ അവതരിപ്പിച്ചിട്ടുള്ള അതേ എയർടെൽ തന്നെ താങ്ങാനാകുന്ന നിരക്കിലുള്ള ചില പ്ലാനുകളും ലഭ്യമാക്കിയിട്ടുണ്ട്. അതിനുദാഹരണമാണ് എയർടെലിന്റെ ഡാറ്റ പ്ലാനുകൾ.

ഈ 2025ലും 50 രൂപയിൽ താഴെ വിലയിൽപ്പോലും നിരവധി ഡാറ്റ പ്ലാനുകൾ എയർടെലിനുണ്ട്. പ്രതിദിന ഡാറ്റ പരിധി പിന്നിടുകയോ, അടിയന്തരമായി കൂടുതൽ ഡാറ്റ വേണ്ടിവരികയോ ചെയ്താൽ എയർടെൽ വരിക്കാർക്ക് ഈ വില കുറഞ്ഞ പ്രീപെയ്ഡ് ഡാറ്റ പ്ലാനുകളുടെ സഹായം തേടാൻ സാധിക്കും.
ഉപയോക്താക്കൾക്കായി എയർടെലിന്റെ പക്കൽ നിരവധി ഡാറ്റ പ്ലാനുകൾ ഉണ്ടെങ്കിലും 50 രൂപയിൽ താഴെ വിലയിൽ പ്രധാനമായും 5 പ്രീപെയ്ഡ് ഡാറ്റ പ്ലാനുകളാണ് ലഭ്യമായിട്ടുള്ളത്. അവ 11 രൂപ, 22 രൂപ, 26 രൂപ, 33 രൂപ, 49 രൂപ എന്നീ നിരക്കുകളിൽ എത്തുന്നു. അവയിലെ ആനുകൂല്യങ്ങൾ പരിചയപ്പെടാം.

11 രൂപയുടെ എയർടെൽ ഡാറ്റ വൗച്ചർ: എയർടെലിന്റെ ഏറ്റവും നിരക്ക് കുറഞ്ഞ ഡാറ്റ പ്ലാനാണ് ഇത്. ഒരു മണിക്കൂർ വാലിഡിറ്റിയിൽ 10ജിബി ഹൈസ്പീഡ് ഡാറ്റ ഈ എയർടെൽ പ്ലാൻ വാഗ്ദാനം ചെയ്യുന്നു. കുറഞ്ഞ സമയത്തിനുള്ളിൽ വലിയ അളവിലുള്ള ഡാറ്റ ആവശ്യങ്ങൾ നിറവേറ്റാൻ ചീപ് റേറ്റിൽ ആണ് ഇവിടെ ഡാറ്റ ലഭ്യമാക്കിയിരിക്കുന്നത് എന്നത് ശ്രദ്ധേയമാണ്. ജിയോയ്ക്കും സമാന പ്ലാൻ നിലവിലുണ്ട്.
22 രൂപയുടെ എയർടെൽ ഡാറ്റ വൗച്ചർ: ഒരു ദിവസത്തെ വാലിഡിറ്റിയിൽ ആകെ 1ജിബി ഹൈസ്പീഡ് ഡാറ്റയാണ് ഈ പ്ലാൻ വാഗ്ദാനം ചെയ്യുന്നത്. 26 രൂപയുടെ എയർടെൽ ഡാറ്റ വൗച്ചർ: 1GBയിൽ കൂടുതൽ ഡാറ്റ ആവശ്യമുണ്ടെങ്കിൽ, 22 രൂപ പ്ലാനിന് പകരം തെരഞ്ഞെടുക്കാവുന്ന പ്ലാനാണ് ഇത്. എയർടെൽ 26 രൂപ ഡാറ്റ പ്ലാനിൽ ഒരു ദിവസ വാലിഡിറ്റിയിൽ 1.5GB ഡാറ്റയാണ് ലഭിക്കുക.
33 രൂപയുടെ എയർടെൽ ഡാറ്റ വൗച്ചർ: ഒരു ദിവസ വാലിഡിറ്റിയിൽ തന്നെയാണ് ഈ എയർടെൽ ഡാറ്റ പ്ലാനും എത്തുന്നത്. ആകെ 2ജിബി ഡാറ്റ ഈ പ്ലാനിൽ ഉപയോക്താക്കൾക്ക് ലഭിക്കും. 49 രൂപയുടെ എയർടെൽഡാറ്റ വൗച്ചർ: ഒരു ദിവസ വാലിഡിറ്റിയിൽ 20ജിബി ഹൈസ്പീഡ് ഡാറ്റ 49 രൂപയുടെ എയർടെൽ പ്ലാൻ നൽകുന്നു.

ഒരു ദിവസം മുഴുവൻ നീണ്ടുനിൽക്കുന്ന വലിയ അളവിലുള്ള ഡാറ്റ ആവശ്യങ്ങൾക്ക് 49 രൂപയുടെ എയർടെൽ ഡാറ്റ പ്ലാൻ ഉപയോക്താക്കൾക്ക് ഉപകാരപ്പെടും. എന്നാൽ ഉപയോഗിക്കാത്ത ഡാറ്റ അർദ്ധരാത്രിയോടെ കാലഹരണപ്പെടും. ഈ എയർടെൽ ഡാറ്റ പ്ലാനുകൾ തെരഞ്ഞെടുക്കണമെങ്കിൽ ഉപയോക്താക്കൾക്ക് വാലിഡിറ്റിയുള്ള ഒരു പ്രീപെയ്ഡ് പ്ലാനിന്റെ പിൻബലം ഉണ്ടായിരിക്കണം.


Click it and Unblock the Notifications








