കടം പറയുന്ന പരുപാടി ഇനി നടക്കൂല്ല! എയർടെൽ വാലിഡിറ്റി ലോണുകൾ നിർത്തലാക്കി
മുൻനിര ഇന്ത്യൻ ടെലികോം ഓപ്പറേറ്ററായ ഭാരതി എയർടെൽ പുതിയ വാലിഡിറ്റി ലോണുകൾ വാഗ്ദാനം ചെയ്യുന്നത് നിർത്തി. എയർടെൽ നടത്തുന്ന ഒരു സേവനം ആണ് വാലിഡിറ്റി ലോണുകൾ. അതിൽ ഉപഭോക്താക്കൾക്ക് 1.5 ജിബി ഡാറ്റയും ഒരു ദിവസത്തേക്ക് എയർടെല്ലിൽ നിന്ന് ഒരു തുകയും നൽകാതെ അൺലിമിറ്റഡ് വോയ്‌സ് കോളിംഗ് ലഭിക്കും. ഈ സേവനം പാൻ-ഇന്ത്യയിൽ ലഭ്യമല്ല. എന്നാൽ രാജസ്ഥാൻ, കേരളം, ബിഹാർ, കർണാടക, ആന്ധ്രാപ്രദേശ് എന്നിവ ഉൾപ്പെടെ തിരഞ്ഞെടുത്ത പ്രദേശങ്ങളിൽ മാത്രം ഇവ ലഭ്യമാണ്. എന്നാൽ ഇപ്പോൾ, ഉപഭോക്താക്കൾക്കുള്ള വാലിഡിറ്റി ലോണുകൾ നിർത്തിയതായി എയർടെൽ സ്ഥിരീകരിച്ചു.
ഏതെങ്കിലും രൂപത്തിൽ ഈ വാലിഡിറ്റി ലോൺ സേവനം തിരികെ വരുമോ ഇല്ലയോ എന്നതിനെ കുറിച്ച് ടെലികോം ഒരു വിവരവും നൽകിയിട്ടില്ല. എന്നാൽ ടെലികോം വാലിഡിറ്റി ലോണുകൾ നിർത്തിയിരിക്കെ, ഡാറ്റാ ലോൺ ഓഫർ ഇപ്പോഴും ഉപയോക്താക്കൾക്ക് ലഭ്യമാണ് എന്നത് ഓർക്കുക. ഒരു ഉപഭോക്താവിന് ഒരു ദിവസത്തേക്ക് 1ജിബി ഡാറ്റ ലഭ്യമാക്കാൻ കഴിയുന്ന എമർജൻസി ഡാറ്റ ലോൺ സൗകര്യമാണ് ഇത്.

എന്നിരുന്നാലും, വായ്പ തിരിച്ച് അടയ്ക്കണം. അതിനാൽ ഉപഭോക്താവ് അടുത്ത ഡാറ്റ പാക്ക് റീചാർജ് ചെയ്യുമ്പോൾ ടെലികോം ഡാറ്റ ലോൺ വീണ്ടെടുക്കും. 22 രൂപ, 33 രൂപ, 77 രൂപ, 121 രൂപ, 149 രൂപ, 161 രൂപ, 181 രൂപ, 361 രൂപ എന്നിങ്ങനെ ഡാറ്റാ ലോൺ വീണ്ടെടുക്കുന്നതിന് ഉള്ള വാലിഡിറ്റി ഉള്ള പാക്കുകൾ ഇവയാണ് എന്ന് എയർടെൽ വിശദീകരിച്ചു.
ഡാറ്റ ലോൺ ലഭിക്കാൻ എയർടെൽ പ്രീപെയ്ഡ് ഉപഭോക്താക്കൾ ഡയൽ ചെയ്യണം. USSD കോഡ് *567*3#. അല്ലെങ്കിൽ, ഡാറ്റ ബാലൻസുകൾ കഴിയുമ്പോൾ CLI 56321-ൽ നിന്ന് അയച്ച ഇൻ്ററാക്ടീവ് എസ്എംഎസ്സിന് അവർക്ക് "1" എന്ന് മറുപടി നൽകാനും കഴിയും. ഒരു സമയം, ഒരു ഉപഭോക്താവിന് ഒരു ഡാറ്റ ലോൺ മാത്രമേ ലഭിക്കൂ. അടുത്ത ലോൺ ലഭിക്കാൻ, ഉപഭോക്താവ് മുമ്പത്തേത് ആദ്യം ക്ലിയർ ചെയ്യണം. ഈ സേവനം പാൻ-ഇന്ത്യ ഉപയോക്താക്കൾക്ക് ലഭ്യമാണ്.
എയർടെൽ ആപ്പ് വഴി ഡാറ്റ ലോൺ എടുക്കാനുള്ള ഏറ്റവും എളുപ്പ മാർഗം ഇതാ... പ്ലേ സ്റ്റോറിൽ നിന്നോ ആപ്പിൾ സ്റ്റോറിൽ നിന്നോ എയർടെൽ ആപ്പ് ഡൗൺലോഡ് ചെയ്ത് ഇൻസ്റ്റാൾ ചെയ്യുക. നിങ്ങളുടെ എയർടെൽ നമ്പറും ഒടിപിയും ഉപയോഗിച്ച് നിങ്ങളുടെ അക്കൗണ്ടിലേക്ക് ലോഗിൻ ചെയ്യുക.
'സെർവിസ്' അല്ലെങ്കിൽ 'മോർ' മെനുവിന് കീഴിലുള്ള ഡാറ്റ ലോൺ വിഭാഗത്തിലേക്ക് നാവിഗേറ്റ് ചെയ്യുക. ശേഷം നിങ്ങൾ കടം വാങ്ങാൻ ആഗ്രഹിക്കുന്ന ഡാറ്റയുടെ അളവ് തിരഞ്ഞെടുക്കുക. 1 ജിബി ലോൺ ഓപ്ഷൻ ആണ് തിരഞ്ഞെടുക്കേണ്ടത്. ലോൺ അഭ്യർത്ഥന പൂർത്തിയാക്കാൻ ഓൺ-സ്ക്രീൻ നിർദ്ദേശങ്ങൾ പാലിക്കുക.
എന്നാൽ ടെൽകോയുടെ പോസ്റ്റ്പെയ്ഡ് ഉപയോക്താക്കൾക്ക് ഇത് പ്രവർത്തിക്കില്ല. എയർടെല്ലിൻ്റെ ഡാറ്റാ ലോൺ സൗകര്യം, ഡാറ്റയ്‌ക്ക് ഉടൻ പണമടയ്‌ക്കാൻ കഴിയാത്ത ഉപയോക്താക്കളെ അടിസ്ഥാനപരമോ പ്രധാനപ്പെട്ടതോ ആയ ജോലികൾക്കായി ഇൻ്റർനെറ്റ് ആക്‌സസ് ചെയ്യാൻ സഹായിക്കുന്നതിന് ലക്ഷ്യമിട്ടുള്ള സേവനം ആണ്. അതുവഴി അവരുടെ അനുഭവം തടസ്സമില്ലാത്തതാണ് എന്ന് ഉറപ്പാക്കുകയും ചെയ്യുന്നു.
ഈ ലേഖനം നിങ്ങൾക്ക് ഉപകാരപ്രദം എന്ന് തോന്നുന്നുണ്ടോ? ഇത്തരത്തിൽ ഉപകാരപ്രദമായ നിരവധി ലേഖനങ്ങൾ Gizbot മലയാളത്തിൽ ഉണ്ട്. കൂടുതൽ ടെക്ക് ന്യൂസുകൾ, ടെക്ക് ടിപ്‌സുകൾ, റിവ്യൂകൾ, ലോഞ്ചുകൾ എന്നിവക്ക് Gizbot മലയാളം ഫോള്ളോ ചെയ്യൂ. ലേഖനങ്ങളിൽ പറയുന്നവ നിങ്ങൾക്ക് ഉപകാരപ്പെടുമെന്ന് ഉറപ്പാണ്.


Click it and Unblock the Notifications








