Home
News

സ്നേഹപൂർവം എയർടെൽ..; കുടുംബങ്ങളുടെ എല്ലാ ആവശ്യങ്ങളും നിറവേറ്റുന്ന എൻട്രി ലെവൽ എയർടെൽ ഫാമിലി പ്ലാൻ

ഇതിന് മുമ്പെഴുതിയ ലേഖനത്തിൽ രാജ്യത്ത ഒന്നാമത്തെ ടെലിക്കോം കമ്പനിയായ ജിയോ നൽകുന്ന പോസ്റ്റ്പെയ്ഡ് പ്ലാനിനെക്കുറിച്ചാണ് സംസാരിച്ചത്. എന്നാൽ ഈ ലേഖനത്തിൽ നാം ചർച്ച ചെയ്യുന്നത് രണ്ടാമത്തെ വലിയ ടെലിക്കോം സ്ഥാപനമായ എയർടെൽ ഓഫർ ചെയ്യുന്ന ഒരു പോസ്റ്റ്പെയ്ഡ് പ്ലാനിനെക്കുറിച്ചാണ്. കൂടുതൽ അറിയാൻ താത്പര്യമുള്ളവർ തുടർന്ന് വായിക്കുക.

ഭാരതി എയർടെൽ തങ്ങളുടെ യൂസേഴ്സിന്റെ വൈവിധ്യമാർന്ന ആവശ്യങ്ങൾ നിറവേറ്റുന്നതിനായി നിരവധി പോസ്റ്റ്‌പെയ്ഡ് പ്ലാനുകൾ ഓഫർ ചെയ്യുന്നുണ്ട്. ഇക്കൂട്ടത്തിൽ എടുത്ത് പറയേണ്ട പ്ലാനുകളിൽ ഒന്നാണ് 599 രൂപ വില വരുന്ന എയർടെൽ പ്ലാറ്റിനം ഫാമിലി പ്ലാൻ. ഒന്നിൽ കൂടുതൽ കണക്ഷനുകളും ഒരുപാട് ആനുകൂല്യങ്ങളും ആവശ്യമുള്ള യൂസേഴ്സിന് ഏറ്റവും അനുയോജ്യമായ ഓഫറുകളിൽ ഒന്നാണിത്. എയർടെൽ പ്ലാറ്റിനം ഫാമിലി പ്ലാനിന് ഒപ്പം ലഭിക്കുന്ന ആനുകൂല്യങ്ങൾ വിശദമായി പരിശോധിക്കാം.

കുടുംബങ്ങളുടെ എല്ലാ ആവശ്യങ്ങളും നിറവേറ്റുന്ന എൻട്രി ലെവൽ എയർടെൽ പ്ലാൻ

599 രൂപ വിലയുള്ള എയർടെൽ പ്ലാറ്റിനം പ്ലാൻ (Airtel Platinum Plan) : രണ്ട് ബണ്ടിൽഡ് കണക്ഷനുകളും പ്രീമിയം എക്സ്പീരിയൻസുമാണ് പ്ലാനിൽ എയർടെൽ ഓഫർ ചെയ്യുന്നത്. അതായത് പ്രൈമറി കണക്ഷനൊപ്പം മറ്റൊരു കണക്ഷൻ കൂടി സൌജന്യമായി ലഭിക്കും. പ്ലാൻ രണ്ട് കണക്ഷനുകളാണ് ഓഫർ ചെയ്യുന്നതെങ്കിലും പോസ്റ്റ്പെയ്ഡ് പ്ലാനുകളിലേക്ക് കൂടുതൽ ആഡ് ഓൺ കണക്ഷനുകൾ ചേർക്കാനും യൂസേഴ്സിന് സാധിക്കും. മറ്റ് ഒട്ടനവധി ഫീച്ചറുകളും ആനുകൂല്യങ്ങളും 599 രൂപയുടെ പ്ലാൻ ഓഫർ ചെയ്യുന്നുണ്ട്.

599 രൂപ പ്ലാറ്റിനം പ്ലാൻ അൺലിമിറ്റഡ് വോയ്സ് കോളുകളും പ്രതിമാസം 105 ജിബി ഡാറ്റയും (Monthly Data Balance) ഓഫർ ചെയ്യുന്നു. പ്രൈമറി കണക്ഷന് 75 ജിബി ഡാറ്റയാണ് ലഭിക്കുക. ആഡ് ഓൺ കണക്ഷന് മാസം 30 ജിബിയും ഉപയോഗിക്കാം. അധികമായി വരുന്ന ആഡ് ഓണുകൾക്കും 30 ജിബി വീതം ലഭിക്കും. എല്ലാ എയർടെൽ പോസ്റ്റ്‌പെയ്ഡ് കണക്ഷനുകളും അൺലിമിറ്റഡ് 5ജി ആക്സസ് (Airtel 5G Plus) ഉറപ്പ് നൽകുന്നുണ്ട്.

ഒടിടി ബെനിഫിറ്റ്സ് : 599 രൂപയുടെ പോസ്റ്റ്‌പെയ്ഡ് പ്ലാനിനൊപ്പം ഒടിടി ബെനിഫിറ്റ്സും എയർടെൽ ഓഫർ ചെയ്യുന്നുണ്ട്. ആമസോൺ പ്രൈം, ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാർ എന്നിവയാണ് ആക്സസ് ലഭിക്കുന്ന പ്രധാന ഒടിടി പ്ലാറ്റ്ഫോമുകൾ, ആമസോൺ പ്രൈം ആറ് മാസത്തേക്കും ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാർ ഒരു വർഷത്തേക്കുമാണ് യൂസേഴ്സിന് ലഭിക്കുന്നത്. ഹാൻഡ്‌സെറ്റ് പ്രൊട്ടക്ഷൻ, എക്സ്ട്രീം പ്ലേ മൊബൈൽ പായ്ക്ക്, വിങ്ക് പ്രീമിയം, ഹലോ ട്യൂൺസ് എന്നിവയും 599 രൂപയുടെ പ്ലാൻ ഓഫർ ചെയ്യുന്നു.

ആഡ് ഓൺ കണക്ഷനുകൾ : പ്ലാനിനൊപ്പം സൌജന്യമായി ലഭിക്കുന്ന ആഡ് ഓൺ കണക്ഷന് പുറമെ പണമടച്ച് ഒമ്പത് കണക്ഷനുകൾ വരെ ആഡ് ചെയ്യാൻ യൂസേഴ്സിന് സാധിക്കും. ഒരു കണക്ഷന് 299 രൂപ എന്ന വിധത്തിലാണ് നിരക്ക് വരുന്നത്. ഓരോ ആഡ് ഓൺ കണക്ഷനും 30 ജിബി ഡാറ്റയും അൺലിമിറ്റഡ് വോയ്‌സ്, എസ്എംഎസ് ആനുകൂല്യങ്ങളും നൽകുന്നു.

ഡാറ്റ ഓവറേജും റോൾ ഓവറും : എയർടെൽ പോസ്റ്റ്‌പെയ്ഡ് യൂസേഴ്സിന് ഡാറ്റ റോൾ ഓവർ സൌകര്യവും ലഭ്യമാണ്. ഓരോ മാസവും ഉപയോഗിക്കപ്പെടാത്ത 200 ജിബി വരെയുള്ള ഡാറ്റയാണ് ഇത് വഴി സേവ് ചെയ്യപ്പെടുന്നത്. അനുവദിച്ച ഡാറ്റ ക്വാട്ട കഴിഞ്ഞാൽ ഓരോ എംബിയ്ക്കും 2 പൈസ എന്ന നിരക്കിൽ ഈടാക്കുകയും ചെയ്യും.

മെച്ചപ്പെട്ട സേവനങ്ങൾ : എയർടെലിന്റെ പ്ലാറ്റിനം യൂസേഴ്സിന് വിഐപി സേവനങ്ങളിലേക്കും പരിഗണന ലഭിക്കും. എയർടെൽ കോൾ സെന്ററുകളിലും സ്റ്റോറുകളിലും മുൻഗണന ലഭിക്കുന്ന 'പ്രയോറിറ്റി സർവീസ്' സൌകര്യമാണ് ഇതിൽ ഒന്ന്. ബ്ലൂ റിബൺ ബാഗ് അൺലിമിറ്റഡ്, അപ്പോളോ 24 ബൈ 7 സർക്കിളിലേക്കുള്ള ഒരു വർഷത്തെ മെമ്പർഷിപ്പ് എന്നിവ പോലെയുള്ള എയർടെൽ താങ്ക്സ് ബെനിഫിറ്റ്സും യൂസേഴ്സിന് ലഭ്യമാക്കുന്നുണ്ട്.

More from GizBot

Best Mobiles in India

English summary
Bharti Airtel offers several postpaid plans to cater to the diverse needs of its users. One of the plans worth mentioning is the Airtel Platinum Family Plan, priced at Rs 599.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X