Home
News

റീച്ചാർജ് ചെലവ് പരമാവധി കുറയ്ക്കണോ, എയർടെൽ വരിക്കാർക്ക് ആശ്രയം ഈ രണ്ട് പ്ലാനുകൾ മാത്രം!

ഇന്ത്യയിലെ ഏറ്റവും വലിയ രണ്ടാമത്തെ ടെലിക്കോം കമ്പനിയായ എയർടെൽ (Airtel) ജൂ​ലൈ 3ന് താരിഫ് നിരക്ക് വർധന നടപ്പിൽ വരുത്തുകയുണ്ടായി. പോസ്റ്റ്പെയ്ഡ് പ്ലാനുകളുടെയും പ്രീപെയ്ഡ് പ്ലാനുകളുടെയും നിരക്കുകൾ ഒറ്റയടിക്ക് ഉയർന്നു. അ‌തോടെ എയർടെൽ ഉപയോക്താക്കൾക്ക് റീച്ചാർജിനായി പുതിയ നിരക്ക് അ‌നുസരിച്ചുള്ള പ്ലാനുകൾ റീച്ചാർജിനായി തെരഞ്ഞെടുക്കേണ്ട സാഹചര്യം നിലവിൽ വന്നു. എയർടെലിന്റെ എൻട്രിലെവൽ റീച്ചാർജ് പ്ലാനുകളിൽ അ‌ടക്കം മാറ്റമുണ്ടായി. ഈ ഘട്ടത്തിൽ റീച്ചാർജിനായി തയാറെടുക്കുന്ന എയർടെൽ വരിക്കാർക്ക് ഏറ്റവും കുറഞ്ഞ നിരക്കിൽ ചെയ്യാൻ കഴിയുന്ന റീച്ചാർജ് ഓപ്ഷനുകൾ ഏതാണ് എന്ന് ഇവിടെ പരിചയപ്പെടാം.

ഏറ്റവും കുറഞ്ഞ നിരക്കിൽ ലഭ്യമാകുന്ന എയർടെൽ പ്രീപെയ്ഡ് പ്ലാൻ: മൊ​ബൈൽ ടെലിക്കോം സേവനങ്ങൾ ലഭ്യമാകാൻ ഇപ്പോൾ എയർടെൽ പ്രീപെയ്ഡ് വരിക്കാർക്ക് തെരഞ്ഞെടുക്കാവുന്ന ഏറ്റവും നിരക്ക് കുറഞ്ഞ പ്ലാൻ എത്തുന്നത് 199 രൂപ വിലയിലാണ്. അ‌തായത് എയർടെലിന്റെ ഇപ്പോഴത്തെ എൻട്രിലെവൽ പ്രീപെയ്ഡ് പ്ലാനിന് 199 രൂപ മുടക്കണം.

റീച്ചാർജ് ചെലവ് കുറയ്ക്കണോ, എയർടെൽ വരിക്കാർക്ക് ആശ്രയം ഈ 2 പ്ലാനുകൾ

199 രൂപയുടെ എയർടെൽ പ്രീപെയ്ഡ് പ്ലാൻ വാഗ്ദാനം ചെയ്യുന്ന ആനുകൂല്യങ്ങൾ: 28 ദിവസമാണ് ഈ പ്ലാനിന്റെ വാലിഡിറ്റി. അൺലിമിറ്റഡ് വോയ്‌സ് കോളുകളും പ്രതിദിനം 100 എസ്എംഎസുകളും 2 ജിബി ഡാറ്റയും ഈ എൻട്രി ലെവൽ ട്രൂലി അൺലിമിറ്റഡ് പ്ലാനിൽ എയർടെൽ വാലിഡിറ്റിയിൽ വാഗ്ദാനം ചെയ്യുന്നു.

നിശ്ചിത 2ജിബി ഡാറ്റ ക്വാട്ടയുടെ പരിധി പിന്നിട്ടാൽ തുടർന്നുള്ള ഡാറ്റ ഉപയോഗത്തിന് എംബിക്ക് 50 പൈസ ഈടാക്കും. അ‌തല്ലെങ്കിൽ എയർടെലിന്റെ ഡാറ്റ ബൂസ്റ്റർ പ്ലാനുകൾ ഉപയോഗിച്ച് റീച്ചാർജ് ചെയ്യേണ്ടിവരും. പ്രധാന ആനുകൂല്യങ്ങൾക്ക് പുറമേ വിങ്ക് മ്യൂസിക്, സൗജന്യ ഹലോ ട്യൂണുകൾ എന്നിവ ഉൾപ്പെടുന്ന എയർടെൽ റിവാർഡ് ആനുകൂല്യങ്ങളും ഈ പ്ലാൻ വാഗ്ദാനം ചെയ്യുന്നുണ്ട്.

റീച്ചാർജ് ചെലവ് കുറയ്ക്കണോ, എയർടെൽ വരിക്കാർക്ക് ആശ്രയം ഈ 2 പ്ലാനുകൾ

ഏറ്റവും കുറഞ്ഞ നിരക്കിൽ ലഭ്യമാകുന്ന എയർടെൽ പോസ്റ്റ്പെയ്ഡ് പ്ലാൻ: എയർടെല്ലിൽ നിന്നുള്ള ഏറ്റവും നിരക്ക് കുറഞ്ഞ പോസ്റ്റ്പെയ്ഡ് പ്ലാനിന് ഇപ്പോൾ പ്രതിമാസം 449 രൂപയാണ് ചെലവാകുക. നിരക്ക് വർധന പ്രഖ്യാപിച്ചതിന് പിന്നാലെ 2ജിബി പ്രതിദിന ഡാറ്റയ്ക്ക് താഴെയുള്ള പ്രീപെയ്ഡ് പ്ലാനുകളിൽ നിന്ന് അ‌ൺലിമിറ്റഡ് 5ജി ഡാറ്റ ഓഫർ എയർടെൽ പിൻവലിച്ചിരുന്നു.

എന്നാൽ 449 രൂപ വിലയിൽ ലഭ്യമാകുന്ന എയർടെലിന്റെ എൻട്രിലെവൽ പോസ്റ്റ്പെയ്ഡ് പ്ലാൻ അ‌ൺലിമിറ്റഡ് 5ജി ഡാറ്റ ഓഫർ അ‌ടക്കം വാഗ്ദാനം ചെയ്യുന്നുണ്ട് എന്ന പ്രത്യേകതയുണ്ട്. അ‌തിനാൽ എയർടെൽ 5ജി കവറേജ് ലഭ്യമായിട്ടുള്ള പ്രദേശങ്ങളിലെ 5ജി ഫോണുള്ള എയർടെൽ പോസ്റ്റ്പെയ്ഡ് വരിക്കാർക്ക് കുറഞ്ഞ ചെലവിൽ ധാരാളം ഡാറ്റ ലഭ്യ​മാകും.

449 രൂപയുടെ എയർടെൽ പോസ്റ്റ്പെയ്ഡ് പ്ലാൻ വാഗ്ദാനം ചെയ്യുന്ന ആനുകൂല്യങ്ങൾ: അൺലിമിറ്റഡ് വോയ്‌സ് കോളുകൾ (ലോക്കൽ, എസ്‌ടിഡി, റോമിംഗ്), പ്രതിദിനം 100 എസ്എംഎസ്, 200 ജിബി വരെ റോൾഓവറിൽ 50 ജിബി പ്രതിമാസ ഡാറ്റ എന്നിവ ഈ എൻട്രിലെവൽ എയർടെൽ പോസ്റ്റ്പെയ്ഡ് പ്ലാൻ വാഗ്ദാനം ചെയ്യുന്നു.

റീച്ചാർജ് ചെലവ് കുറയ്ക്കണോ, എയർടെൽ വരിക്കാർക്ക് ആശ്രയം ഈ 2 പ്ലാനുകൾ

അധിക ചെലവില്ലാതെ 3 മാസത്തേക്ക് എയർടെൽ എക്‌സ്ട്രീം പ്ലേ പ്രീമിയം സബ്സ്ക്രിപ്ഷൻ ഈ പ്ലാൻ വാഗ്ദാനം ചെയ്യുന്നുണ്ട്. കൂടാതെ, ഉപഭോക്താക്കൾക്ക് അവരുടെ പ്ലാനിലേക്ക് 349 രൂപയ്ക്ക് ഫാമിലി കണക്ഷനുകൾ ചേർക്കാനും കഴിയും. ടെലിക്കോം സർക്കിളിനെ ആശ്രയിച്ച് 250 രൂപയോ 300 രൂപയോ ആക്ടിവേഷൻ ചാർജുകൾ ബാധകമാണ്.

ഏറ്റവും കുറഞ്ഞ നിരക്കിൽ പ്രധാനമായും കോളിങ് ആനുകൂല്യങ്ങൾ ലക്ഷ്യമിടുന്ന എയർടെൽ വരിക്കാർക്ക് അ‌നുയോജ്യമായ വിധത്തിലാണ് എയർടെൽ എൻട്രിലെവൽ പ്രീപെയ്ഡ് പ്ലാൻ ഒരുക്കിയിരിക്കുന്നത്. കൂടുതൽ ഡാറ്റ വേണമെന്ന് ആഗ്രഹിക്കുന്ന വരിക്കാർക്ക് വിവിധ അ‌ളവുകളിൽ പ്രതിദിന ഡാറ്റ സഹിതം എത്തുന്ന മറ്റ് നിരവധി പ്ലാനുകൾ ലഭ്യമാണ്.

More from GizBot

Best Mobiles in India

English summary
Airtel's entry-level prepaid-postpaid recharge plans for August 2024 are priced at Rs 199 and Rs 449. The Rs 199 Airtel prepaid plan offers benefits including unlimited calling, 100 SMS per day and 2GB data with a validity of 28 days. The Rs 449 Airtel postpaid plan comes with unlimited 5G data offer.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X