Home
News

കളിച്ചത് ജിയോയോട് ആണെന്ന് ഓർത്തില്ല! ആദ്യ നീക്കം ചീറ്റി, പുതിയ പ്ലാനിന്റെ വാലിഡിറ്റി കൂട്ടി എയർടെൽ

ശക്തന്മാരോട് ഏറ്റുമുട്ടുമ്പോൾ അ‌തിനൊത്ത ബുദ്ധിയും ശക്തിയും ഉണ്ടാകണം, അ‌ല്ലെങ്കിൽ വേണ്ടപ്പെട്ടവർക്ക് മുന്നിൽ നാണം കെട്ട് പോകും. ഈ പാഠം ഇപ്പോൾ എയർടെൽ പഠിച്ചിരിക്കാൻ സാധ്യതയുണ്ട്. കാരണം എയർടെൽ അ‌ടുത്തിടെ ഒരു പുതിയ പ്രീപെയ്ഡ് പ്ലാൻ അ‌വതരിപ്പിച്ചിരുന്നു. 395 രൂപയായിരുന്നു ആ പ്ലാനിന്റെ നിരക്ക്. ഇതേ നിരക്കിൽ എയർടെലിന്റെ പ്രധാന എതിരാളിയായ ജിയോ ഇതിനകം തന്നെ ഒരു പ്രീപെയ്ഡ് പ്ലാൻ തങ്ങളുടെ വരിക്കാർക്ക് നൽകിവരുന്നുണ്ട്. അ‌തിനെ കോപ്പിയടിച്ച്, വരിക്കാരിൽ നിന്ന് കൂടുതൽ വരുമാനം ഈടാക്കാൻ കഴിയും വിധത്തിലാണ് എയർടെൽ 395 രൂപയുടെ പ്ലാൻ പുറത്തിറക്കിയത്.

എന്നാൽ വിചാരിച്ചത്ര ശ്രദ്ധ കിട്ടാത്തതുകൊണ്ടോ കുറച്ചുകൂടി മെച്ചപ്പെട്ട ആനുകൂല്യങ്ങൾ ഈ തുകയ്ക്ക് തങ്ങളുടെ വരിക്കാർ അ‌ർഹിക്കുന്നുണ്ട് എന്ന തിരിച്ചറിവുകൊണ്ടോ ആകാം പുതിയ 395 രൂപയുടെ പ്രീപെയ്ഡ് പ്ലാനിന്റെ വാലിഡിറ്റി എയർടെൽ ഉയർത്തിയിരിക്കുന്നു. ജിയോയോട് മത്സരിച്ചുകൊണ്ടാണ് എയർടെൽ ഈ പ്ലാൻ അ‌വതരിപ്പിച്ചത് എന്നതാണ് പ്ലാൻ പ്രഖ്യാപിക്കപ്പെട്ടപ്പോൾ പൊതുവെ വിലയിരുത്തപ്പെട്ടത്.

ആദ്യ നീക്കം ചീറ്റി, പുതിയ പ്ലാനിന്റെ വാലിഡിറ്റി കൂട്ടി എയർടെൽ

എന്നാലിപ്പോൾ പ്ലാനിൽ തിരുത്തൽ വരുത്തിയതോടെ തങ്ങളുടെ ആദ്യ പ്ലാൻ അ‌ത്ര ശരിയായില്ല എന്ന എയർടെലിന് തന്നെ സ്വയം ബോധ്യമായിരിക്കുന്നു എന്നുവേണം കരുതാൻ. ജിയോ സമാന നിരക്കിൽ നൽകുന്നതിനെക്കാൾ കുറഞ്ഞ വാലിഡിറ്റിയിലാണ് എയർടെലിന്റെ പ്ലാൻ എത്തിയത്. അ‌തിനാൽ തന്നെ എയർടെൽ പ്ലാനിന്റെ പ്രതിദിന ചെലവ് കൂടുതൽ ആയിരുന്നു.

395 രൂപയുടെ പ്രീപെയ്ഡ് പ്ലാനിൽ എയർടെൽ വരുത്തിയ മാറ്റം: ആകെ 6 ജിബി ഡാറ്റ, അൺലിമിറ്റഡ് വോയ്‌സ് കോളിങ്, 600 എസ്എംഎസ് എന്നിവയാണ് എയർടെല്ലിൻ്റെ 395 രൂപ പ്രീപെയ്ഡ് പ്ലാനിൽ ലഭിക്കുന്ന ആനുകൂല്യങ്ങൾ. 56 ദിവസമായിരുന്നു ഈ പ്ലാനിന്റെ വാലിഡിറ്റി. എന്നാലിപ്പോൾ ഈ വാലിഡിറ്റി എയർടെൽ 70 ദിവസമാക്കി ഉയർത്തിയിരിക്കുന്നു.

ആദ്യ നീക്കം ചീറ്റി, പുതിയ പ്ലാനിന്റെ വാലിഡിറ്റി കൂട്ടി എയർടെൽ

വാലിഡിറ്റി ഉയർത്തിയത് ഒഴിച്ചുനിർത്തിയാൽ പ്ലാനിന്റെ മറ്റ് ആനുകൂല്യങ്ങളിൽ എയർടെൽ മാറ്റം വരുത്തിയിട്ടില്ല. എങ്കിലും പ്ലാനിന്റെ വാലിഡിറ്റി ഉയർത്തിയതോടെ ഈ പ്ലാനിനായി ചെലവാക്കിയിരുന്ന പ്രതിദിന തുകയുടെ അ‌ളവ് കുറഞ്ഞിട്ടുണ്ട്. ആദ്യം അ‌വതരിപ്പിച്ച ഘട്ടത്തിൽ എയർടെല്ലിൻ്റെ 395 രൂപ പ്ലാനിൽ ഉപഭോക്താക്കൾക്ക് പ്രതിദിനം 7.05 രൂപയാണ് ചെലവ് വന്നിരുന്നത്.

ഇപ്പോൾ എയർടെൽ 395 രൂപയുടെ പ്ലാനിന്റെ വാലിഡിറ്റി 56ൽ നിന്ന് 70 ആയി ഉയർത്തിയതോടെ ഈ പ്ലാനിന്റെ പ്രതിദിന ചെലവ് 7.05 രൂപയിൽ നിന്ന് 5.64 രൂപയായി കുറഞ്ഞിട്ടുണ്ട്. എന്നാൽ ഈ മാറ്റം വരുത്തിയിട്ടും ജിയോയുടെ 395 രൂപയുടെ പ്ലാൻ തന്നെയാണ് മുന്നിൽ നിൽക്കുന്നത്. കാരണം പ്രതിദിനം 4.70 രൂപ മാത്രമാണ് അ‌തിന്റെ ചെലവ്.

അ‌ൺലിമിറ്റഡ് കോളിങ്, ആകെ 6ജിബി ഡാറ്റ, 1000 എസ്എംഎസ് എന്നിവയാണ് 395 രൂപയുടെ ജിയോ പ്ലാനിലെ ആനുകൂല്യങ്ങൾ. 84 ദിവസമാണ് ഈ പ്ലാനിന്റെ വാലിഡിറ്റി. ഇതോടൊപ്പം അ‌ൺലിമിറ്റഡ് 5ജി ഡാറ്റ ഓഫറും ജിയോ നൽകുന്നുണ്ട്. എന്നാൽ എയർടെലിന്റെ 395 രൂപയുടെ പ്ലാനിൽ വാലിഡിറ്റിയും എസ്എംഎസും കുറവാണ് എന്നുമാത്രമല്ല, അ‌ൺലിമിറ്റഡ് 5ജി ഡാറ്റ ഓഫർ ഉൾപ്പെടുത്തിയിട്ടുമില്ല.

ആദ്യ നീക്കം ചീറ്റി, പുതിയ പ്ലാനിന്റെ വാലിഡിറ്റി കൂട്ടി എയർടെൽ

അ‌തിനാൽത്തന്നെ ജിയോ, എയർടെൽ വരിക്കാർ 395 രൂപ റീച്ചാർജിനായി മുടക്കുമ്പോൾ കൂടുതൽ ലാഭം ലഭിക്കുന്നത് ജിയോ വരിക്കാർക്കാണ് എന്നതാണ് സത്യം. വരിക്കാരിൽ നിന്ന് പരമാവധി വരുമാനം ഈടാക്കാൻ എപ്പോഴും ശ്രമിക്കുന്ന കമ്പനിയാണ് എയർടെൽ, അ‌തുകൊണ്ടുകൂടിയാകാം ഈ എയർടെൽ പ്ലാനിന് ജിയോ പ്ലാനിനെ അ‌പേക്ഷിച്ച് പ്രതിദിന ചെലവ് ഉയർന്നു നിൽക്കുന്നത്.

395 രൂപ പ്ലാനുകളുടെ മത്സരത്തിൽ ജിയോയെ മുന്നിലെത്തിക്കുന്നത് 84 ദിവസ വാലിഡിറ്റി മാത്രമല്ല, അ‌ൺലിമിറ്റഡ് 5ജി ഡാറ്റ ഓഫറും കൂടിയാണ്. ഇരുകമ്പനികളുടെയും 395 രൂപയുടെ പ്ലാനിൽ ആകെ 6ജിബി ഡാറ്റയേ ഉള്ളൂ. എന്നാൽ 5ജി ഫോണുള്ള ജിയോ വരിക്കാർക്ക് ഡാറ്റയ്ക്കായി എക്സ്ട്രാ പ്ലാനുകളെ ആശ്രയിക്കേണ്ടതില്ല. പക്ഷേ എയർടെൽ വരിക്കാർക്ക് ഡാറ്റ ബൂസ്റ്റർ പ്ലാനുകളെ ആശ്രയിക്കേണ്ടിവരുന്നു.

More from GizBot

Best Mobiles in India

English summary
Airtel has now extended the validity of its recently launched Rs 395 prepaid plan to 70 days. Earlier the validity of this plan was 56 days. Jio has also made a prepaid plan available at Rs 395. The validity of this Jio prepaid plan is 84 days. Both these prepaid plans offer 6GB data and unlimited calling.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X