ജിയോയെക്കാള്‍ വില കുറഞ്ഞ 4ജി താരിഫ് പ്ലാനുമായി എയര്‍ടെല്‍: താരതമ്യം ചെയ്യാം!

Written By:

റിലയന്‍സ് ജിയോയുടെ 4ജി ഓഫര്‍ വന്നതോടെ ടെലികോം മേഖലയില്‍ വലിയൊരു മത്സരമാണ്. എന്നാല്‍ അതിനെ കടത്തിവെട്ടി എയര്‍ടെല്‍ ഏറ്റവും വിലകുറഞ്ഞ 4ജി താരിഫ് പ്ലാനുമായി വന്നിരിക്കുന്നു.

ജിയോയെക്കാള്‍ വില കുറഞ്ഞ 4ജി താരിഫ് പ്ലാനുമായി എയര്‍ടെല്‍!

എയര്‍ടെല്ലും ജിയോയും 4ജി താരിഫ് പ്ലാനുകള്‍ ഇവിടെ താരതമ്യം ചെയ്യാം...

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

ഫ്രീ 4ജി ഡാറ്റ 90 ദിവസം

എയര്‍ടെല്ലിന്റെ പുതിയ പാക്കില്‍ 90 ദിവസത്തെ സൗജന്യ 4ജി ഡാറ്റയാണ് ലഭിക്കുന്നത്. നിലവിലുളള ഉപഭോക്താക്കള്‍ക്ക് ഇതിന് ഈടാക്കുന്നത് 1,495 രൂപയും, പുതിയ ഉപഭോക്താക്കള്‍ക്ക് ഇതിന് 1,494 രൂപയുമാണ്.

30 ജിബി 4ജി ഡാറ്റ ആസ്വദിക്കൂ

എയര്‍ടെല്‍ 4ജി ഡാറ്റയില്‍ ഒരു നിശ്ചിത തുകയ്ക്ക് റീച്ചാര്‍ജ്ജ് ചെയ്താല്‍ 30ജിബി 4ജി ഡാറ്റ ലഭിക്കുന്നതാണ്. എന്നാല്‍ ഈ ലിമിറ്റ് കഴിഞ്ഞാല്‍ ഇതിന്റെ സ്പീഡ് കുറയുന്നു. വെല്‍കം ഓഫറില്‍ പോലും ഈ പ്രശനം ഉണ്ട്. ഇതില്‍ പ്രതിദിനം 4ജിബി 4ജി ഡാറ്റ, എന്നാല്‍ സ്പീഡ് കുറയുന്നത് 128kbps ആയിരിക്കും.

എയര്‍ടെല്ലിന് നീണ്ട കാലയളവ്

എയര്‍ടെല്ലിന്റെ 4ജി ഡാറ്റ പ്ലാന്‍ 90 ദിവസമാണ്, അതായത് മൂന്നു മാസം. അതു പോലെ ജിയോയുടെ പ്രിവ്യൂ ഓഫറും 90 ദിവസം വരെയാണ്, അതായത് ഡിസംബര്‍ 31 വരെ. വെല്‍കം ഓഫറിനു ശേഷം ജിയോ 4ജി പ്ലാന്‍ 28 ദിവസം വാലിഡിറ്റിയും എന്നാല്‍ എയര്‍ടെല്ലിന് 90 ദിവസവുമാണ്.

ജിയോ ഇതേ വിലയ്ക്ക് വെറും 20ജിബി പ്രധാനം ചെയ്യുന്നു

ജിയോ പ്രിവ്യു ഓഫര്‍ കഴിഞ്ഞാലും ആദ്യത്തെ പോലെ തന്നെ 1,499 രൂപയ്ക്ക് 20ജിബി 4ജി ഡാറ്റയായിരിക്കും നല്‍കുന്നത്. എന്നാല്‍ ഇതില്‍ നൈറ്റ് ഡാറ്റയും, വൈ-ഫൈ ഹോട്ട്‌സ്‌പോട്ടും അധികം നല്‍കുന്നു.

ഏതിനാണ് മികച്ച സ്പീഡ് ലഭിക്കുന്നത്

ജിയോ വാണിജ്യ വിക്ഷേപണത്തിനു മുന്‍പ് മികച്ച നെറ്റ്‌വര്‍ക്ക് സ്പീഡായിരുന്നു കാണിച്ചിരുന്നത്. എന്നാല്‍ ഇത് വിപണിയില്‍ ഇറങ്ങിയതിനു ശേഷം സ്പീഡിനെ കുറിച്ച് പരാതികള്‍ വരുന്നുണ്ട്.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

English summary
Well, we say this as the service providers such as Airtel, BSNL and others have come up with many offers and free data plans to retain their customers from moving to Jio.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot