100ജിബി സൗജന്യ ഡാറ്റയുമായി എയര്‍ടെല്‍!
എയര്‍ടെല്‍ സൗജന്യ ഓഫര്‍.
ഇന്ത്യയിലെ ഏറ്റവും വലിയ ടെലികോം സേവനദാദാവായ എയര്‍ടെല്‍ ഇ-കൊമേഴ്‌സ് കമ്പനിയായ ആമസോണുമായി ചേര്‍ന്ന് 100ജിബി ഹൈ-സ്പീഡ് ഡാറ്റ ഉപഭോക്താക്കള്‍ക്കു നല്‍കാന്‍ തീരുമാനിച്ചു. അതായത് ആമസോണ്‍ ഫയര്‍ ടിവി സ്റ്റിക്ക് വാങ്ങുമ്പോഴാണ് ഈ ഓഫര്‍ നല്‍കുന്നത്.

എയര്‍ടെല്‍ ബ്രോഡ്ബാന്‍ഡ്/ എയര്‍ടെല്‍ 4ജി ഹോം വൈ-ഫൈ എന്നിവ വഴിയാണ് 100ജിബി സൗജന്യ ഡാറ്റ നല്‍കുന്നത്. ഇതില്‍ നിന്നും ഉപഭോക്താക്കള്‍ക്ക് എയര്‍ടെല്‍ മൂവിയും ആസ്വദിക്കാം. വോയിസ് റിമോട്ട് ഫയര്‍ടിവിയാണ് ഉപഭോക്താക്കള്‍ക്ക് നല്‍കുന്നത്.
ഈ ഡാറ്റ ഓഫര്‍ എയര്‍ടെല്ലിന്റെ പുതുയ ഉപഭോക്താക്കള്‍ക്കും നിലവിലെ ഉപഭോക്താക്കള്‍ക്കും ലഭിക്കുന്നതാണ്. ഈ ഡാറ്റ പാക്കില്‍ പ്രതിമാസം 35ജിബി ഡാറ്റയാണ് മൂന്നു മാസം നല്‍കുന്നത്. എയര്‍ടെല്ലിന്റെ ഈ ഓഫര്‍ ആക്ടിവേറ്റ് ചെയ്യാനായി ആമസോണ്‍ ഫയര്‍ ടിവി സ്റ്റിക്ക് വാങ്ങുകയും അതിനു ശേഷം കമ്പനി പറയുന്ന കുറച്ചു ഘട്ടങ്ങള്‍ പാലിക്കുകയും വേണം.

ഇന്ത്യയിലുടനീളം 22 സര്‍ക്കിളുകളിലാണ് എയര്‍ടെല്‍ 4ജി സേവനം ലഭിക്കുന്നത്. എയര്‍ടെല്ലിന്റെ 4ജി ഹോം വൈ-ഫൈ ഡിവൈസില്‍ ഹൈ-സ്പീഡ് വൈഫൈ ആണ് ലഭിക്കുന്നത്.


Click it and Unblock the Notifications