ആഹാ കൊള്ളാമല്ലോ! ഏറെനാളുകൾക്ക്ശേഷം പുതു രൂപത്തിൽ തിരിച്ചെത്തിയ ഉഗ്രൻ എയർടെൽ പ്ലാൻ

|

ഉപയോക്താക്കൾക്ക് കൂടുതൽ സ്വീകാര്യമായ പ്ലാനുകൾ എന്ന നിലയിൽ കുറഞ്ഞ നിരക്കിലുള്ള പ്രീപെയ്ഡ് പ്ലാനുകൾ അ‌വതരിപ്പിക്കുന്നതിൽ എയർടെൽ(Airtel) ഒട്ടും മോശമല്ല. പുതിയ പ്ലാനുകളുടെ കൂട്ടത്തിൽ സാധാരണക്കാർക്ക് വേണ്ടിയുള്ള പ്ലാനുകളും പുറത്തിറക്കാൻ എയർടെൽ എപ്പോഴും ശ്രദ്ധിക്കാറുമുണ്ട്. ഈ ശ്രദ്ധയും കരുതലുമൊക്കെയാണ് ഇന്ത്യയിലെ രണ്ടാമത്തെ വലിയ ടെലിക്കോം കമ്പനിയായി എയർടെലിനെ നിലനിർത്തുന്നത്. ഇപ്പോൾ ഉപയോക്താക്കൾക്ക് ഏറെ പ്രയോജനപ്പെടുന്ന ​ഒരു പ്ലാൻ കൂടി അ‌വതരിപ്പിച്ചിരിക്കുകയാണ് എയർടെൽ.

മുടക്കുന്ന കാശിന് മാസം മുഴുവൻ വാലിഡിറ്റി

മുടക്കുന്ന കാശിന് മാസം മുഴുവൻ വാലിഡിറ്റി നൽകുന്ന ഈ പുതിയ പ്ലാനിന് 199 രൂപയാണ് ചെലവാകുക. വളരെ നിശ്ബദമായൊരു തിരിച്ചുവരവാണ് എയർടെലിന്റെ പുതിയ 199 രൂപയുടെ പ്ലാനിന്റെ ഒരു പ്രത്യേകത. കാരണം 199 രൂപയുടെ പ്ലാൻ നേരത്തെ എയർടെലിന് ഉണ്ടായിരുന്നു. 2021 അവസാനത്തോടെ താരിഫ് വർധന നടപ്പാക്കുന്നതിന് മുമ്പായിരുന്നു ആ പ്ലാൻ ഉണ്ടായിരുന്നത്.

ഈ ആപ്പിളിന്റെ ഒരു കാര്യം! എയർടാഗ് സഹായിച്ചു റോക്കിയും ഡെനിസും വീണ്ടും ഒത്തുചേർന്നുഈ ആപ്പിളിന്റെ ഒരു കാര്യം! എയർടാഗ് സഹായിച്ചു റോക്കിയും ഡെനിസും വീണ്ടും ഒത്തുചേർന്നു

പഴയ 199 രൂപയുടെ പ്ലാൻ

24 ദിവസത്തെ വാലിഡിറ്റിയും 1 ജിബി പ്രതിദിന ഡാറ്റയും ആണ് എയർടെലിന്റെ പഴയ 199 രൂപയുടെ പ്ലാൻ വാഗ്ദാനം ചെയ്തിരുന്നത്. എന്നാൽ അതേ വിലയ്ക്ക് 1.5 ജിബി പ്രതിദിന ഡാറ്റ വാഗ്ദാനം ചെയ്തിരുന്ന ജിയോയുമായി മത്സരിക്കാൻ എയർടെലും തങ്ങളുടെ പ്ലാൻ 1.5 ജിബി പ്രതിദിനം നൽകുന്നതാക്കി പരിഷ്കരിച്ചു. തുടർന്ന് 2021 ൽ നിരക്കുവർധന ഉണ്ടായപ്പോൾ 199 രൂപയുടെ പ്ലാൻ ഇല്ലാതാകുകയായിരുന്നു. ഇപ്പോൾ വീണ്ടും മടങ്ങിലെത്തിയ 199 രൂപയുടെ പ്ലാനിൽ 24 ദിവസം എന്നതു മാറി 30 ദിവസത്തെ വാലിഡിറ്റി എന്നായിട്ടുണ്ട്. പക്ഷേ പ്രതിദിനം 1.5 ജിബി ഡാറ്റ എന്നത് മാറിയിട്ടുണ്ട്.

 എയർടെലിന്റെ പുതിയ 199 രൂപയുടെ പ്ലാനിന്റെ ആനുകൂല്യങ്ങൾ
 

എയർടെലിന്റെ പുതിയ 199 രൂപയുടെ പ്ലാനിന്റെ ആനുകൂല്യങ്ങൾ

199 രൂപയുടെ പുതിയ എയർടെൽ പ്ലാനിന് 30 ദിവസത്തെ വാലിഡിറ്റിയാണ് ഉണ്ടാകുക. എന്നാൽ പ്രതിദിനം 1.5 ജിബി എന്ന പഴയ ഓഫറിനു പകരം ആകെ 3 ജിബി ഡാറ്റ മാത്രമാണ് ​ഒരു മാസത്തേക്ക് ലഭിക്കുക. ​ഡാറ്റ പരിധിക്ക് ശേഷം എംബിക്ക് 50 ​പൈസയെന്ന നിരക്കിലും പണം ഈടാക്കും അ‌തിനാൽത്തന്നെ ദൈനംദിന ഇന്റർനെറ്റ് ഉപയോഗം കുറവുള്ള ഉപയോക്താക്കൾക്കാണ് ഈ പ്ലാൻ കൂടുതൽ അ‌നുയോജ്യമായിട്ടുള്ളത്.

ഇത്രയും നല്ല സൗകര്യങ്ങൾ നൽകിയിട്ടും വേണ്ടെന്നോ! മാറിയേ പറ്റൂ; ജി മെയിലിൽ ഇനി ഗൂഗിളിന്റെ തനി സ്റ്റൈൽ മാത്രംഇത്രയും നല്ല സൗകര്യങ്ങൾ നൽകിയിട്ടും വേണ്ടെന്നോ! മാറിയേ പറ്റൂ; ജി മെയിലിൽ ഇനി ഗൂഗിളിന്റെ തനി സ്റ്റൈൽ മാത്രം

മറ്റൊരു ആനുകൂല്യം

അ‌ൺലിമിറ്റഡ് വോയ്സ് കോളുകളാണ് ഈ പ്ലാനിനൊപ്പം ലഭിക്കുന്ന മറ്റൊരു ആനുകൂല്യം. കോളിങ് ആവശ്യം കൂടുതലായുള്ളവർക്ക് മാസം മുഴുവൻ കുറഞ്ഞ ചെലവിൽ കോളിങ് നടത്താൻ പുതിയ പ്ലാൻ കൂടുതൽ ഉപകാരപ്പെടും. കൂടാതെ ആകെ 300 എസ്എംഎസുകൾ അ‌ടങ്ങിയ ബണ്ടിലും ഈ പ്ലാനിനൊപ്പം ലഭ്യമാകും. എസ്എംഎസ് ആനുകൂല്യങ്ങളുടെ ഉപഭോഗത്തിന് ശേഷം, ലോക്കൽ എസ്എംഎസിന് 1 രൂപയും എസ്ടിഡി എസ്എംഎസിന് 1.5 രൂപയും ഈടാക്കും.

300 എസ്എംഎസ്

പ്ലാനിനൊപ്പം 300 എസ്എംഎസ് ഉണ്ടെങ്കിലും ഉപഭോക്താക്കൾക്ക് ഒരു ദിവസം പരമാവധി 100 എസ്എംഎസ് മാത്രമേ ഉപയോഗിക്കാൻ കഴിയൂ എന്ന കാര്യം പ്രത്യേകം ശ്രദ്ധിക്കണം. എയർടെൽ താങ്ക്സ് ആപ്പ് ഉപയോഗിച്ച് സൗജന്യ ഹലോ ട്യൂണുകളും വിങ്ക് മ്യൂസിക്കും ഉൾപ്പെടെ ഉള്ള ആനുകൂല്യങ്ങൾ ആസ്വദിക്കാനും അ‌വസരമുണ്ട്.

5 സ്റ്റോറേജ് വേരിയന്റുകൾ, 50 എംപി ക്യാമറ, 33 വാട്ട് ഫാസ്റ്റ് ചാർജിങ്; എന്തിനും റെഡിയായി റിയൽമി 105 സ്റ്റോറേജ് വേരിയന്റുകൾ, 50 എംപി ക്യാമറ, 33 വാട്ട് ഫാസ്റ്റ് ചാർജിങ്; എന്തിനും റെഡിയായി റിയൽമി 10

പ്ലാൻ കാലഹരണപ്പെടുന്ന സമയത്ത്

ഈ പ്ലാൻ കാലഹരണപ്പെടുന്ന സമയത്ത് ഉപയോഗിക്കാത്ത എല്ലാ എസ്എംഎസും ഡാറ്റയും കാലഹരണപ്പെടും. 199 രൂപയുടെ ഇതേ പ്ലാൻ ഉപയോഗിച്ച് വീണ്ടും റീചാർജ് ചെയ്താലും ഇവ വീണ്ടെടുക്കാൻ കഴിയില്ല. ഭാരതി എയർടെൽ വെബ്‌സൈറ്റിലൂടെയും മൊബൈൽ ആപ്പിലൂടെയും ഉപഭോക്താക്കൾക്ക് 199 രൂപയുടെ പ്രീപെയ്ഡ് പ്ലാൻ തത്സമയം റീചാർജ് ചെയ്യാൻ കഴിയും.

വലുതാക്കണോ? വലിച്ചുനീട്ടിക്കോ, ചെറുതാക്കണോ അ‌തും ആവാം; ഡിസ്പ്ലെയിൽ വിപ്ലവകരമായ മാറ്റവുമായി എൽജിവലുതാക്കണോ? വലിച്ചുനീട്ടിക്കോ, ചെറുതാക്കണോ അ‌തും ആവാം; ഡിസ്പ്ലെയിൽ വിപ്ലവകരമായ മാറ്റവുമായി എൽജി

Best Mobiles in India

English summary
The new Airtel plan will cost Rs 199 and will be valid for one month only. The very quiet return is a unique feature of Airtel's Rs 199 plan. because Airtel previously offered a Rs 199 plan That plan was in place before the tariff hike was implemented at the end of 2021.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X