എയര്‍ടെല്ലിന്റെ പുതിയ പ്രീപെയ്ഡ് പ്ലാന്‍ ഇവര്‍ക്കു മാത്രം..!

ടെലികോം ഓപ്പറേറ്ററായ എയര്‍ടെല്‍ തങ്ങളുടെ പ്രീപെയ്ഡ് ഉപയോക്താക്കള്‍ക്ക് പുതിയ ദീര്‍ഘകാല പദ്ധതി അവതരിപ്പിച്ചു. 597 രൂപയാണ് ഈ പ്ലാനിന്റെ വില.

|

ടെലികോം ഓപ്പറേറ്ററായ എയര്‍ടെല്‍ തങ്ങളുടെ പ്രീപെയ്ഡ് ഉപയോക്താക്കള്‍ക്ക് പുതിയ ദീര്‍ഘകാല പദ്ധതി അവതരിപ്പിച്ചു. 597 രൂപയാണ് ഈ പ്ലാനിന്റെ വില.

എയര്‍ടെല്ലിന്റെ പുതിയ പ്രീപെയ്ഡ് പ്ലാന്‍ ഇവര്‍ക്കു മാത്രം..!

എന്നാല്‍ ഫീച്ചര്‍ ഫോണ്‍ ഉപയോക്താക്കള്‍ക്കു മാത്രമാണ് ഈ പ്ലാന്‍ നല്‍കിയിരിക്കുന്നത്.

മേര നയ ഫീച്ചര്‍ ഫോണ്‍ റീച്ചാര്‍ജ്ജ് പ്ലാന്‍

മേര നയ ഫീച്ചര്‍ ഫോണ്‍ റീച്ചാര്‍ജ്ജ് പ്ലാന്‍

'മേര നയ ഫീച്ചര്‍ ഫോണ്‍ റീച്ചാര്‍ജ്ജ് പ്ലാന്‍' എന്നാണ് ഈ പ്ലാനിന് പേരു നല്‍കിയിരിക്കുന്നത്. ദീര്‍ഘകാല വാലിഡിറ്റി, അണ്‍ലിമിറ്റഡ് കോള്‍ എന്നിവയാണ് ഇതിലെ പ്രധാന ആകര്‍ഷണം.

ഫീച്ചര്‍ ഫോണ്‍ ഉപയോക്താക്കള്‍

ഫീച്ചര്‍ ഫോണ്‍ ഉപയോക്താക്കള്‍

ആദ്യ തവണ ഫീച്ചര്‍ ഫോണ്‍ ഉപയോക്താക്കള്‍ക്ക് അണ്‍ലിമിറ്റഡ് ലോക്കല്‍/ എസ്റ്റിഡി കോള്‍, 10 ജി.ബി ഡേറ്റ എന്നിവയാണ് 597 രൂപയ്ക്ക് നല്‍കുന്നത്. എന്നാല്‍ ഈ പ്ലാന്‍ എല്ലാ സര്‍ക്കിളുകളിലും ലഭ്യമല്ല. സ്മാര്‍ട്ട്‌ഫോണിന്റെ വാലിഡിറ്റി 168 ദിവസമാണ്.

നോണ്‍ 4G സ്മാര്‍ട്ട്‌ഫോണുകളില്‍

നോണ്‍ 4G സ്മാര്‍ട്ട്‌ഫോണുകളില്‍

ഓഫര്‍ ചെയ്തിരിക്കുന്ന 10 ജി.ബി ഡേറ്റ നോണ്‍-4ജി സ്മാര്‍ട്ട്‌ഫോണുകളില്‍ മാത്രമാണ് പ്രവര്‍ത്തിക്കുന്നത്. ഇതിനോടൊപ്പം 300 എസ്.എം.എസ് 28 ദിവസത്തെ വാലിഡിറ്റിയില്‍ ലഭിക്കുന്നു.

എയര്‍ടെല്‍

എയര്‍ടെല്‍

ഈ അടുത്തിടെ എയര്‍ടെല്‍ വില കുറഞ്ഞ പോസ്റ്റ്‌പെയ്ഡ് പ്ലാനും പ്രഖ്യാപിച്ചിരുന്നു. അത് 499 രൂപയ്ക്കു താഴെയുളള എല്ലാ സര്‍ക്കിളുകളിലും ലഭ്യമാകുന്ന പ്ലാനാണ്. എന്നാല്‍ കമ്പനി ചില പോസ്റ്റ്‌പെയ്ഡ് പ്ലാനുകളായ 299 രൂപ, 399 രൂപ, 649 രൂപ, 1199 രൂപ, 1599 രൂപ എന്നിവ നിര്‍ത്തലാക്കി.

പോസ്റ്റ്‌പെയ്ഡ് പ്ലാനുകള്‍

പോസ്റ്റ്‌പെയ്ഡ് പ്ലാനുകള്‍

അതിനു പകരമായി നാല് പോസ്റ്റ്‌പെയ്ഡ് പ്ലാനുകള്‍ നല്‍കിയിരിക്കുന്നു. അതായത് 499 രൂപ, 749 രൂപ, 999 രൂപ, 1599 രൂപ എന്നിവയാണ്.

Best Mobiles in India

English summary
This new from Airtel is designed for the feature phone users. The plan is called Mera Naya Feature Phone recharge plan and it comes with long term validity and unlimited calling. As per a report, the plan is not available in all the telecom circles. First time feature phone users will get unlimited local and STD calling with 10GB of data under the Rs 597 plan. The smartphone comes with the validity of 168 days.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X