എയര്‍ടെല്‍ 149 രൂപ, 399 രൂപ പ്ലാനുകളുടെ ഡേറ്റ കുറച്ചിരിക്കുന്നു, കാരണം??

By GizBot Bureau
|

ജിയോയുമായുളള താരിഫ് യുദ്ധം കൊടുംമ്പിരി കൊണ്ട സാഹചര്യത്തില്‍ പുതിയ മികച്ച ഓഫറുമായി എയര്‍ടെല്‍ രംഗത്ത് എത്തിയിരുന്നു. ഇപ്പോള്‍ എയര്‍ടെല്‍ തങ്ങളുടെ രണ്ടു പ്രീപെയ്ഡ് പ്ലാനുകള്‍ പുതുക്കിയിരിക്കുന്നു. അതേ വിലയില്‍ തന്നെ ഡേറ്റ ഓഫറുകള്‍ നല്‍കിയിരിക്കുകയാണ് എയര്‍ടെല്‍.

എയര്‍ടെല്ലിന്റെ പുതുക്കിയ പ്ലാനുകള്‍

എയര്‍ടെല്ലിന്റെ പുതുക്കിയ പ്ലാനുകള്‍

149 രൂപ 399 രൂപ എന്നീ പ്ലാനുകളാണ് എയര്‍ടെല്‍ പുതുക്കിയിരിക്കുന്നത്. അതായത് 149 രൂപ പ്ലാനില്‍ 1ജിബി ഡേറ്റ 28 ദിവസത്തെ വാലിഡിറ്റിയില്‍ പ്രതി ദിനം നല്‍കുന്നു. നേരത്തെ ഈ പ്ലാനില്‍ പ്രതി ദിനം 2ജിബി ഡേറ്റയായിരുന്നു അതേ വാലിഡിറ്റിയില്‍.

എന്നാല്‍ എയര്‍ടെല്ലിന്റെ 399 രൂപ പ്രീപെയ്ഡ് പ്ലാനില്‍ 2.4ജിബി ഡേറ്റയായിരുന്നു നേരത്തെ നല്‍കിയിരുന്നത്. എന്നാല്‍ ഇപ്പോള്‍ 1.4ജിബി ഡേറ്റയാണ് നല്‍കുന്നത്. ഈ പ്ലാനില്‍ ചില ഉപയോക്താക്കള്‍ക്ക് 70 ദിവസവും ചില ഉപയോക്താക്കള്‍ക്ക് 84 ദിവസവുമാണ് വാലിഡിറ്റി. ഈ രണ്ടു പ്ലാനുകളുടെ ഡേറ്റയാണ് എയര്‍ടെല്‍ കുറച്ചിരിക്കുന്നത്.

ഡാറ്റകള്‍ക്കു പുറമേ ഈ പ്ലാനില്‍ അണ്‍ലിമിറ്റഡ് വോയിസ് കോളുകളും 100എസ്എംഎസും പ്രതിദിനം നല്‍കുന്നു.

എന്തിനാണ് എയര്‍ടെല്ലിന്റെ ഈ മാറ്റം?

എന്തിനാണ് എയര്‍ടെല്ലിന്റെ ഈ മാറ്റം?

ഈ പ്രീപെയ്ഡ് പ്ലാനുകളില്‍ എയര്‍ടെല്‍ നേരത്തെ ഇതേ ആനുകൂല്യങ്ങള്‍ വാഗ്ദാനം ചെയ്തിരുന്നു. റിലയന്‍സ് ജിയോയുടെ ഡബിള്‍ ധമാക ഓഫര്‍ വന്നതോടു കൂടിയായിരുന്നു അന്ന് എയര്‍ടെല്‍ അധിക ഡേറ്റ വാഗ്ദാനം ചെയ്തിരുന്നത്. അങ്ങനെ പ്രീപെയ്ഡ് പ്ലാനുകള്‍ക്ക് എയര്‍ടെല്‍ വര്‍ദ്ധിച്ച ഡേറ്റ ആനുകൂല്യങ്ങള്‍ നല്‍കി. എന്നാല്‍ ജൂണ്‍ 20ന് ജിയോ ഓഫറുകള്‍ അവസാനിച്ചു. അതിനു ശേഷം എയര്‍ടെല്‍ ഡേറ്റ ഓഫറുകള്‍ കുറയ്ക്കുകയായിരുന്നു. എയര്‍ടെല്‍ തങ്ങളുടെ പദ്ധതികളുടെ നേട്ടങ്ങളും പുറത്തു വിട്ടിട്ടുണ്ട്.

ടെലികോം മേഖലയ്ക്ക് അപ്പുറമാണ് താരിഫ് യുദ്ധം

എയര്‍ടെല്‍, റിലയന്‍സ് ജിയോ തമ്മിലുളള താരിഫ് യുദ്ധം ടെലികോം മാര്‍ക്കറ്റില്‍ മാത്രമായി ഒതുങ്ങുന്നില്ല. പോസ്റ്റ്‌പെയ്ഡ് സെക്ടറില്‍ ജിയോ പ്രവേശിച്ചപ്പോള്‍ എയര്‍ടെല്‍ മുന്‍പത്തെ പോസ്റ്റ്‌പെയ്ഡ് പ്ലാനുകള്‍ പുതുക്കി നിശ്ചയിച്ചു. അതു പോലെ ജിയോ ജിഗഫൈബര്‍ FTTH ബ്രോഡ്ബാന്‍ഡ് ഇന്റര്‍നെറ്റ് സേവനം ആരംഭിച്ചതോടെ എയര്‍ടെല്ലും നിലവിലുളള ബ്രോഡ്ബാന്‍ഡ് പദ്ധതികളും പരിഷ്‌കരിച്ചു. ഇവര്‍ തമ്മിലുളള താരിഫ് യുദ്ധം അവസാനിച്ചിട്ടില്ലെന്ന് ഇതില്‍ നിന്നു തന്നെ നമുക്കു മനസ്സിലാക്കാം.

ലക്ഷക്കണക്കിന് വ്യാജ അക്കൗണ്ടുകൾ നീക്കം ചെയ്ത് ട്വിറ്റർ; പണി കിട്ടി ട്രംപ് അടക്കം നിരവധി പ്രമുഖർലക്ഷക്കണക്കിന് വ്യാജ അക്കൗണ്ടുകൾ നീക്കം ചെയ്ത് ട്വിറ്റർ; പണി കിട്ടി ട്രംപ് അടക്കം നിരവധി പ്രമുഖർ

Best Mobiles in India

Read more about:
English summary
Airtel has reduced the data for Rs 149 and Rs 399

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X