റീച്ചാർജ് പാഴായി പോകില്ല! എയർടെൽ വരിക്കാർക്ക് വാലിഡിറ്റി സഹിതം 2 വോയ്സ് ഒൺലി പ്രീപെയ്ഡ് പ്ലാനുകൾ ഉണ്ട്
ഇന്ത്യയിലെ സ്വകാര്യ ടെലിക്കോം കമ്പനികൾ കുറച്ചുനാൾ മുമ്പ് വരെ ഡാറ്റ സഹിതമുള്ള പ്രീപെയ്ഡ് പ്ലാനുകളാണ് എല്ലാ ഉപയോക്താക്കൾക്കും ലഭ്യമാക്കിയിരുന്നത്. ഇങ്ങനെ എത്തുന്ന ഒരു പ്ലാനുകളുടെ ഒരു കുഴപ്പം ഡാറ്റ വേണ്ടാത്ത, സ്മാർട്ട്ഫോൺ ഉപയോഗിക്കാത്ത ആളുകളും ഈ റീച്ചാർജ് പ്ലാനുകളിലൊന്ന് തെരഞ്ഞെടുക്കാൻ നിർബന്ധിതരാകുകയും എന്നാൽ പണം നൽകി വാങ്ങുന്ന ഈ ഡാറ്റ ഉപയോഗിക്കാനാകാതെ പാഴാക്കപ്പെടുകയും ചെയ്തിരുന്നു. അതായത് ഡാറ്റ വേണ്ടെങ്കിലും ഡാറ്റയുള്ള പ്ലാനുകൾ മാത്രമേ ലഭ്യമായിരുന്നുള്ളൂ. റീച്ചാർജ് പ്ലാനുകളെ സംബന്ധിച്ചിടത്തോളം ഡാറ്റയ്ക്കാണ് ഏറ്റവും ചെലവ് കൂടുതൽ. ഇവിടെ ഡാറ്റ വേണ്ടാത്തവർ ഈ പ്ലാൻ തെരഞ്ഞെടുക്കുമ്പോൾ ഡാറ്റയുടെ പണം നഷ്ടമാകുന്ന നിലയുണ്ടായിരുന്നു.
പൊതുമേഖലാ ടെലിക്കോം കമ്പനിയായ ബിഎസ്എൻഎൽ മാത്രമാണ് വളരെ നാളായി ഡാറ്റ ഇല്ലാതെയും അൺലിമിറ്റഡ് കോളിങ്, വാലിഡിറ്റി എന്നിവയുള്ള റീച്ചാർജ് പ്ലാനുകൾ ലഭ്യമാക്കിയിരുന്നത്. എന്നാൽ വരിക്കാരുടെ പരാതികളെ തുടർന്ന് ടെലിക്കോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ (TRAI) ഇന്ത്യയിലെ എല്ലാ ടെലിക്കോം കമ്പനികളോടെ ഡാറ്റ ഇല്ലാത്ത, വോയ്സ് കോളിങ്, എസ്എംഎസ്, വാലിഡിറ്റി എന്നിവ അടങ്ങുന്ന പ്ലാനുകൾ നിർബന്ധമായും ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ടു.

ട്രായിയുടെ ഉത്തരവിനെ തുടർന്ന് ജിയോ, എയർടെൽ, വൊഡാഫോൺ ഐഡിയ (VI) എന്നിവ പ്രത്യേകം വോയ്സ് ഒൺലി പ്ലാനുകൾ പുറത്തിറക്കി. ഇന്ത്യയിലെ ഏറ്റവും വലിയ രണ്ടാമത്തെ ടെലിക്കോം കമ്പനിയായ എയർടെലിന് രണ്ട് വോയ്സ് ഒൺലി പ്ലാനുകളാണ് ഉള്ളത്, ഇവ വാലിഡിറ്റി അടക്കം വാഗ്ദാനം ചെയ്യുന്നുണ്ട്.
എയർടെലിന്റെ രണ്ട് വോയ്സ് ഒൺലി പ്രീപെയ്ഡ് പ്ലാനുകൾ 469 രൂപ, 1849 രൂപ എന്നീ വിലകളിലാണ് എത്തുന്നത്. ഇന്ത്യയിലെ എല്ലാ ലൈസൻസ്ഡ് സർവീസ് ഏരിയകളിലും (LSA) ഈ രണ്ട് എയർടെൽ പ്ലാനുകൾ ലഭ്യമാണ്. ഡാറ്റ ആനുകൂല്യങ്ങൾ ഇല്ലാതെയുള്ള റീച്ചാർജ് പ്ലാൻ തേടുന്ന എയർടെൽ വരിക്കാർക്ക് ഈ പ്ലാനുകൾ ഉപയോഗിക്കാവുന്നതാണ്.

469 രൂപയുടെ എയർടെൽ പ്രീപെയ്ഡ് പ്ലാൻ
ഭാരതി എയർടെലിന്റെ 469 രൂപയുടെ വോയ്സ് ഒൺലി പ്രീപെയ്ഡ് പ്ലാൻ 84 ദിവസ വാലിഡിറ്റിയിൽ ആനുകൂല്യങ്ങൾ വാഗ്ദാനം ചെയ്യുന്നു. ഇതിൽ അൺലിമിറ്റഡ് വോയ്‌സ് കോളിംഗും 900 എസ്എംഎസും ആണ് പ്രധാന ആനുകൂല്യങ്ങളായി ലഭ്യമാകുക. ഇത് കൂടാതെ ചില അധിക ആനുകൂല്യങ്ങളും ഈ എയർടെൽ പ്ലാനിലുണ്ട്.
ഒരു വർഷത്തേക്ക് 4,000 രൂപ വിലമതിക്കുന്ന അഡോബ് എക്സ്പ്രസ് പ്രീമിയവും സൗജന്യ ഹെലോട്യൂണും 469 രൂപയുടെ എയർടെൽ വോയ്സ് ഒൺലി പ്ലാനിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഇനി ഈ പ്ലാൻ ഉപയോഗിക്കുന്നതിനിടയിൽ ഡാറ്റ വേണ്ടി വന്നാൽ എയർടെലിന്റെ ഡാറ്റ പ്ലാൻ ഉപയോഗിക്കാനുള്ള സൗകര്യവും ഉണ്ട്. എയർടെലിന്റെ വോയ്സ് ഒൺലി പ്ലാൻ പരീക്ഷിക്കാൻ താൽപര്യമുള്ളവർക്ക് ഈ 469 രൂപ പ്ലാൻ തെരഞ്ഞെടുക്കാവുന്നതാണ്.
1849 രൂപയുടെ എയർടെൽ പ്രീപെയ്ഡ് പ്ലാൻ
എയർടെലിന്റെ ഏറ്റവും വില കുറഞ്ഞ വാർഷിക പ്രീപെയ്ഡ് പ്ലാൻ എന്ന് ഈ പ്ലാനിനെ വിശേഷിപ്പിക്കാം. 365 ദിവസ വാലിഡിറ്റിയിലാണ് 1849 രൂപയുടെ എയർടെൽ വോയ്സ് ഒൺലി പ്രീപെയ്ഡ് പ്ലാൻ എത്തുന്നത്. ഇതിൽ അൺലിമിറ്റഡ് കോളിങ്, ആകെ 3600 എസ്എംഎസ് എന്നിവയാണ് പ്രധാന ആനുകൂല്യങ്ങളായി ലഭ്യമാകുക.

12 മാസത്തേക്ക് അഡോബ് എക്സ്പ്രസ് പ്രീമിയം ആക്‌സസ് ഉൾപ്പെടുന്ന ആഡ്- ഓൺ ആനുകൂല്യങ്ങളും ഉപഭോക്താക്കൾക്കായി 1849 രൂപയുടെ എയർടെൽ പ്രീപെയ്ഡ് പ്ലാനിൽ ബണ്ടിൽ ചെയ്തിട്ടുണ്ട്. ഇത് ഒരു വർഷത്തേക്ക് ഏകദേശം 4,000 രൂപ വിലമതിക്കുന്നതാണ്. ഇത് കൂടാതെ സൗജന്യ ഹെലോട്യൂണുകളും ഈ പ്ലാനിലുണ്ട്. കുറഞ്ഞ വിലയിൽ അൺലിമിറ്റഡ് കോളിങ് സഹിതം വാർഷിക പ്ലാൻ തേടുന്നവർക്ക് ഇത് പരിഗണിക്കാം.


Click it and Unblock the Notifications








