Home
News

എയർടെൽ ഹോം ഓൾ ഇൻ വൺ പ്ലാനിൽ ബ്രോഡ്ബാൻഡ്, പോസ്റ്റ്പെയ്ഡ്, ഡിടിഎച്ച് എന്നിവ

റിലയൻസ് ജിയോയെയും അതിന്റെ ബണ്ടിൽഡ് ഓഫറുകളെയും നേരിടാൻ ഭാരതി എയർടെൽ ഒടുവിൽ അതിൻറെ പ്ലാനുകളുടെ വേഗത വർദ്ധിപ്പിക്കുകയാണ്. ജിയോ ഫൈബർ പ്ലാനുകൾ വെറും 699 രൂപയിൽ നിന്നും ആരംഭിക്കുന്നു. ഇത് ബ്രോഡ്‌ബാൻഡ്, ലാൻഡ്‌ലൈൻ, ഉപയോക്താക്കൾക്ക് സൗജന്യ സ്മാർട്ട് സെറ്റ്-ടോപ്പ് ബോക്സ് എന്നിവ വാഗ്ദാനം ചെയ്യുന്നു. എയർടെൽ ബ്രോഡ്ബാൻഡ്, പോസ്റ്റ്പെയ്ഡ്, കമ്പനിയുടെ ഡിടിഎച്ച് സേവനങ്ങൾ എന്നിവ സംയോജിപ്പിക്കുന്ന ബണ്ടിൽഡ് പ്ലാനുകൾ ഇതിനോടകം അവതരിപ്പിച്ചു.

എയർടെൽ

മുൻ പ്രമുഖ ടെലികോം ഓപ്പറേറ്റർ അടുത്തിടെ അവതരിപ്പിച്ച എയർടെൽ ഹോം പദ്ധതികളെക്കുറിച്ചാണ് ഇവിടെ പ്രതിപാദിക്കുന്നത്. മൊത്തം മൂന്ന് എയർടെൽ ഹോം പ്ലാനുകളാണ് കമ്പനി അവതരിപ്പിച്ചത്: 899 രൂപ (ഡിടിഎച്ച് + പോസ്റ്റ്പെയ്ഡ് പ്ലാൻ), 1,399 രൂപ (ഫൈബർ + പോസ്റ്റ്പെയ്ഡ് പ്ലാൻ), 1,899 രൂപ(എല്ലാം ഒരു പദ്ധതിയിൽ)എന്നിങ്ങനെയാണ് പ്ലാനുകൾ അവതരിപ്പിച്ചത്. ഈ പ്ലാനുകൾ എയർടെലിൽ നിന്നുള്ള സേവനങ്ങൾ ഒരുമിച്ച് കൊണ്ടുവരുക മാത്രമല്ല ഉപയോക്താക്കൾക്ക് ചില കിഴിവുകളും ലഭ്യമാക്കുന്നു. 1,899 രൂപ വിലയുള്ള എയർടെൽ ഹോം ഓൾ ഇൻ വൺ പ്ലാനിനെക്കുറിച്ച് ഇവിടെ കൂടുതൽ പരിശോധിക്കാം.

എയർടെൽ ഹോം ഓൾ ഇൻ വൺ പ്ലാൻ 1,899 രൂപ പ്രതിമാസം: ഇത് എന്താണ് വാഗ്ദാനം ചെയ്യുന്നത്?

എയർടെൽ ഹോം ഓൾ ഇൻ വൺ പ്ലാൻ 1,899 രൂപ പ്രതിമാസം: ഇത് എന്താണ് വാഗ്ദാനം ചെയ്യുന്നത്?

ഒന്നാമതായി, എയർടെൽ ഹോം പോർട്ട്‌ഫോളിയോയിലെ 1,899 രൂപ ഓൾ ഇൻ വൺ പ്ലാൻ പ്രീമിയം ഓഫറാണ്. ഇത് ഉപയോക്താക്കൾക്ക് ലഭ്യമായ മികച്ച ഓപ്ഷനുകൾ ലഭ്യമാക്കുന്നു. രണ്ടാമതായി, എല്ലാ സേവനങ്ങളും സംയോജിപ്പിച്ചതിന് ശേഷം പദ്ധതിയുടെ വില 2,720 രൂപയായി വരുന്നു. കമ്പനി ഉപയോക്താക്കൾക്ക് 30% കിഴിവ് നൽകുന്നു, ഇത് ജിഎസ്ടി ഒഴികെ അവസാന വില 1,899 രൂപയായി കുറയ്ക്കുന്നു.

എയർടെൽ എക്‌സ്ട്രീം ഫൈബർ

ഓഫറുകളിലെ ആനുകൂല്യങ്ങളിലേക്ക് നീങ്ങുന്ന എയർടെൽ ഹോം ഓൾ ഇൻ വൺ പ്ലാനിൽ 100 ​​എംബിപിഎസ് ബ്രോഡ്‌ബാൻഡ് പ്ലാനും 500 ജിബി ഡാറ്റയും അൺലിമിറ്റഡ് കോളിംഗ് ആനുകൂല്യവുമുണ്ട്. റെക്കോർഡിനായി, പ്രതിമാസം 100 എംബിപിഎസ് വേഗതയും 500 GB എഫ്.യു.പി പരിധിയും വാഗ്ദാനം ചെയ്യുന്ന ഒരു എയർടെൽ എക്‌സ്ട്രീം ഫൈബർ പ്ലാനും എയർടെലിന് ഇല്ല. ഉപയോക്താവ് വ്യക്തിഗതമായി തിരഞ്ഞെടുത്താൽ പ്രതിമാസം 1,399 രൂപയാണ് ബ്രോഡ്‌ബാൻഡ് പ്ലാനിന് വരുന്നതെന്ന് എയർടെൽ പറയുന്നു.

എയർടെൽ ഹോം ഓൾ ഇൻ വൺ പ്ലാൻ

ഡിടിഎച്ച് പായ്ക്ക് എയർടെൽ ഹോം പ്ലാനുകൾ ബണ്ടിൽ ചെയ്ത സേവനങ്ങളുമായി കൊണ്ടുവരാൻ ഭാരതി എയർടെല്ലിന് സാധിച്ചു എന്നുള്ളതാണ് എടുത്തുപറയേണ്ട മറ്റൊരു പ്രത്യകത. എയർടെൽ ഹോം ഓൾ ഇൻ വൺ പ്ലാൻ തിരഞ്ഞെടുക്കുന്ന ഉപയോക്താക്കൾക്ക് 500 രൂപ വിലവരുന്ന ഡിടിഎച്ച് പായ്ക്ക് ലഭിക്കുന്നു. അത് 140 എസ്ഡി / എച്ച്ഡി ചാനലുകൾ വരിക്കാർക്ക് വാഗ്ദാനം ചെയ്യുന്നു. ഇത് പാക്കിന്റെ അവസാന ചാർജുകളായതിനാൽ എൻ‌സി‌എഫും ഉൾപ്പെടുത്തും.

ഉപയോക്താക്കൾക്ക് രണ്ട് ആഡ്-ഓൺ കണക്ഷനുകൾ

ഉപയോക്താക്കൾക്ക് രണ്ട് ആഡ്-ഓൺ കണക്ഷനുകൾക്കൊപ്പം 499 രൂപ വില വരൂന്ന ഒരു പോസ്റ്റ്പെയ്ഡ് പ്ലാനും ലഭിക്കും. 75 ജിബി ഡാറ്റ, ഇന്ത്യയിലെ ഏത് നെറ്റ്‌വർക്കിലേക്കും അൺലിമിറ്റഡ് വോയ്‌സ് കോളിംഗ്, പ്രതിദിനം 100 എസ്എംഎസ് എന്നിവയാണ് പ്രാഥമിക പോസ്റ്റ്പെയ്ഡ് കണക്ഷന്റെ പ്രയോജനങ്ങൾ. 199 രൂപ വില വരൂന്ന പോസ്റ്റ്പെയ്ഡ് ആഡ്-ഓണുകൾ സൗജന്യമായി വാഗ്ദാനം ചെയ്യും കൂടാതെ 10 ജിബി ഡാറ്റ, പ്രതിദിനം 100 എസ്എംഎസ്, അൺലിമിറ്റഡ് കോളുകൾ എന്നിവയുമായാണ് ഇവ വരുന്നത്. എയർടെല്ലിന്റെ പോസ്റ്റ്പെയ്ഡ് പ്ലാൻ 499 രൂപ, വരിക്കാർ വ്യക്തിഗതമായി തിരഞ്ഞെടുക്കുകയാണെങ്കിൽ ആഡ്-ഓണുകളൊന്നും നൽകില്ലെന്ന കാര്യം ശ്രദ്ധിക്കേണ്ടതാണ്.

ഭാരതി എയർടെൽ

ഭാരതി എയർടെൽ ഒരു വർഷത്തേക്ക് 999 രൂപ വിലമതിക്കുന്ന ആമസോൺ പ്രൈമിന്റെ സബ്സ്ക്രിപ്ഷനുകൾ, എയർടെൽ എക്സ്സ്ട്രീം ആപ്പ്, എല്ലാ മാസവും 99 രൂപ വിലമതിക്കുന്ന ZEE5 പ്രീമിയം എന്നിവയും നൽകും. എയർടെൽ സൗജന്യ വൈ-ഫൈ റൂട്ടറും എയർടെൽ എക്സ്സ്ട്രീം ബോക്സും അധിക ചിലവില്ലാതെ വരിക്കാർക്ക് ലഭ്യമാകും.

എയർടെൽ ഹോം ഓൾ ഇൻ വൺ പ്ലാൻ: നിങ്ങൾ ഇത് തിരഞ്ഞെടുക്കണോ?

എയർടെൽ ഹോം ഓൾ ഇൻ വൺ പ്ലാൻ: നിങ്ങൾ ഇത് തിരഞ്ഞെടുക്കണോ?

ഓൾ ഇൻ വൺ പ്ലാൻ 1,899 രൂപയ്ക്ക് തിരഞ്ഞെടുന്നത് ഒരു നല്ല ഓപ്ഷനായിരിക്കും. ഈ പ്ലാൻ എല്ലാ സേവനങ്ങളെയും ഒരുമിച്ച് കൊണ്ടുവരുന്നു. കൂടാതെ ആനുകൂല്യങ്ങളും നിങ്ങൾക്ക് ഇതോടപ്പം ലഭിക്കുന്നു. പ്രതിമാസം 500 ജിബി ഡാറ്റയുള്ള 100 എം‌ബി‌പി‌എസ് ബ്രോഡ്‌ബാൻഡ് പ്ലാൻ‌ ഒരു മികച്ച ഓപ്ഷനാണ്. അതുപോലെ തന്നെ 499 രൂപ വിലമതിക്കുന്ന പോസ്റ്റ്‌പെയ്ഡ് പ്ലാനും രണ്ട് ആഡ്-ഓൺ കണക്ഷനുകളും ഇതിൽ വരുന്നു. അധിക നികുതികൾക്കൊപ്പം നിങ്ങൾ പ്രതിമാസം 1,899 രൂപ നൽകേണ്ടതുണ്ട്.

Best Mobiles in India

English summary
JioFiber plans start at just Rs 699 and it offers broadband, landline and a free Smart Set-Top Box to the users. However, Airtel has gone a notch higher and introduced bundled plans which combine broadband, postpaid and even DTH services of the company.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X