ജിയോ 49 രൂപ പ്ലാനിനെ ആരു മറികടക്കും? നമുക്ക് നോക്കാം!

Posted By: Samuel P Mohan

ഇന്നത്തെ ഈ കാലഘട്ടത്തില്‍ 50 രൂപയില്‍ കുറഞ്ഞ് ഒന്നും തന്നെ ലഭിക്കില്ല. എന്നാല്‍ ഒരു ടെലികോം കമ്പനി അവരുടെ താരിഫ് പ്ലാനുകളുമായി എത്തുമ്പോള്‍ അതിലും കുറഞ്ഞ വിലയാണ്.

ജിയോ 49 രൂപ പ്ലാനിനെ ആരു മറികടക്കും? നമുക്ക് നോക്കാം!

അതായത് ഇവിടെ പറഞ്ഞു വന്നത് ജിയോയുടെ 49 രൂപ പ്ലാനിനെ കുറിച്ചാണ്. 1ജിബി ഡാറ്റ പ്രതി ദിനം അണ്‍ലിമിറ്റഡ് കോള്‍ 28 ദിവസം വാലിഡിറ്റി എന്നിവയാണ് ഈ പ്ലാനില്‍ ജിയോ ഓഫര്‍ ചെയ്തിരിക്കുന്നത്. ഒരു മാസത്തില്‍ ധാരാളം കോളുകള്‍ ചെയ്യുന്ന ഉപഭോക്താക്കള്‍ക്ക് ഇത് ഏറ്റവും അനുയോജ്യമായ പദ്ധതിയാണ്. ഇന്നു വരെ ജിയോ നല്‍കിയതില്‍ ഏറ്റവും മികച്ച ഒന്ന്.

എന്നാല്‍ ജിയോ മാത്രമല്ല മറ്റു ടെലികോം കമ്പനികളായ എയര്‍ടെല്‍, വോഡാഫോണ്‍, ഐഡിയ എന്നിവയും പ്രതിമാസം അണ്‍ലിമിറ്റഡ് ഓഫറുകള്‍ നല്‍കുന്നുണ്ട്.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

ജിയോയുടെ 49 രൂപ പ്ലാനിനെ കുറിച്ച് ഒരു വാക്ക്

ഓദ്യോഗികമായി പറഞ്ഞാല്‍ ജിയോയുടെ ഈ പ്ലാന്‍ ജിയോഫോണ്‍ ഉപഭോക്താക്കള്‍ക്കു മാത്രമേ ലഭ്യമാകൂ. ഇതിനര്‍ത്ഥം ഈ പ്ലാന്‍ ഉപയോഗിക്കുന്നതിനു മുന്‍പ് 1500 രൂപ നല്‍കി ജിയോഫോണ്‍ സ്വന്തമാക്കണം എന്നാണ്. ഫോണ്‍ തികച്ചും സൗജന്യമാണ്. അതായത് മൂന്നു വര്‍ഷം കഴിയുമ്പോള്‍ ഫോണ്‍ തിരിച്ചു നല്‍കിയാല്‍ 1500 രൂപ തിരികെ ലഭിക്കും.

അനൗദ്യോഗികമായി പറഞ്ഞാല്‍ നിങ്ങള്‍ക്ക് ജിയോയുടെ 49 രൂപ പ്ലാന്‍ ഏതു ഫോണുലും ഉപയോഗിക്കാന്‍ സാധിക്കും. നിങ്ങള്‍ അതിന് എന്തു ചെയ്യണം? നിങ്ങള്‍ക്ക് ഒരു ജിയോഫോണ്‍ കിട്ടിയാല്‍ ജിയോ സിം ആ ഫോണില്‍ ഇട്ടു തന്നെ 49 രൂപയുടെ ഓഫര്‍ സജീവമാക്കുക. അതിനു ശേഷം ആ സിം എടുത്ത് മറ്റേതു 4ജി ഫോണിലും ഉപയോഗിക്കാം. അതു പ്രവര്‍ത്തിക്കും.

ജിയോ 49 രൂപ പ്ലാന്‍ എങ്ങനെ വിപണിയെ മാറ്റുന്നു?

ജിയോയുടെ 49 രൂപ പ്ലാന്‍ അവതരിപ്പിക്കുന്നതിനു മുന്‍പ് മറ്റു ടെലികോം കമ്പനികള്‍ക്ക് ജിയോ ഒരു സന്ദേശം അയച്ചിരുന്നു. 'ഒരിക്കല്‍ കൂടി ജിയോ യുദ്ധം ആരംഭിക്കുകയാണ്' എന്നായിരുന്നു സന്ദേശം. ജിയോയുടെ ഏറ്റവും അടുത്ത എതിരാളിയാണ് എയര്‍ടെല്‍. എന്നാല്‍ എയര്‍ടെല്ലിന്റെ പ്ലാനുകള്‍ ജിയോ പ്ലാനുമായി യോജിക്കുന്നുണ്ടോ? നമുക്ക് നോക്കാം!

എയര്‍ടെല്‍/ഐഡിയ/ വോഡാഫോണ്‍ താരിഫ് പ്ലാനുകല്‍

എയര്‍ടെല്‍: ജിയോയുമായി ഏറ്റവും അടുത്തു എതിരാളിയാണ് എയര്‍ടെല്‍. 50 രൂപയ്ക്കു കീഴിലുളള വിവിധ പ്ലാനുകള്‍ എയര്‍ടെല്‍ നല്‍കുന്നു. 9 രൂപ മുതലാണ് പ്ലാന്‍ ആരംഭിക്കുന്നത്. 9 രൂപയ്ക്ക് അണ്‍ലിമിറ്റഡ് ലോക്കല്‍/ എസ്റ്റിഡി, റോമിംഗ് കോളുകള്‍, 100എംബി ഡാറ്റ, 100 എസ്എംഎസ് എന്നിങ്ങനെ ഒരു ദിവസത്തെ വാലിഡിറ്റിയില്‍ നല്‍കുന്നു.

29 രൂപയ്ക്ക് 150എംബി 2ജി/3ജി/4ജി ഡാറ്റ 28 ദിവസത്തെ വാലിഡിറ്റിയില്‍ നല്‍കുന്നു.

48 രൂപ പ്ലാനില്‍ 400എംബി 2ജി/3ജി/4ജി ഡാറ്റ 10 ദിവസത്തെ വാലിഡിറ്റിയില്‍ നല്‍കുന്നു.

ഐഡിയ: 11 രൂപ മുതലാണ് ഐഡിയ പ്ലാന്‍ ആരംഭിക്കുന്നത്. 11 രൂപയ്ക്ക് 45എംബി 3ജി ഡാറ്റ ഒരു ദിവസത്തെ വാലിഡിറ്റിയില്‍ നല്‍കുന്നു. മറ്റൊന്ന് 44 രൂപ പ്ലാന്‍. ഇതില്‍ 250എംപി 3ജി/4ജി ഡാറ്റ ഏഴു ദിവസത്തെ വാലിഡിറ്റിയില്‍. 28 രൂപ പ്ലാനില്‍ 200എംബി 3ജി/4ജി ഡാറ്റ 28 ദിവസത്തെ വാലിഡിറ്റിയില്‍, ഇങ്ങനെ പോകുന്നു ഐഡിയ പ്ലാനുകള്‍.

വോഡാഫോണ്‍: വോഡാഫോണ്‍ പ്ലാനും ആരംഭിക്കുന്നത് 11 രൂപ മുതലാണ്. 11 രൂപയ്ക്ക് 60എംബി 4ജി/3ജി/2ജി ഡാറ്റ ഒരു ദിവസം വാലിഡിറ്റിയില്‍ നല്‍കുന്നു. 60എംബി കഴിഞ്ഞാല്‍ 4പൈസ/10kb എന്ന രീതിയില്‍ ഈടാക്കും.

കൂടാതെ 21 രൂപയ്ക്ക് റീച്ചാര്‍ജ്ജ് ചെയ്താല്‍ അണ്‍ലിമിറ്റഡ് 3ജി/ 4ജി ഡാറ്റ ഒരു മണിക്കൂര്‍ വാലിഡിറ്റിയില്‍ ആസ്വദിക്കാം.

50 രൂപയ്ക്കു റീച്ചാര്‍ജ്ജ് ചെയ്താല്‍ 1ജിബബി 4ജി/3ജി/2ജി ഡാറ്റ ഒരു ദിവസത്തെ വാലിഡിറ്റിയില്‍ ലഭിക്കുന്നു. 1ജിബി കഴിഞ്ഞാല്‍ 4പൈസ/10kb എന്ന രീതിയില്‍ ഈടാക്കും

സൂക്ഷിക്കുക: വ്യാജ ജിയോകോയില്‍ ആപ്ലിക്കേഷനുകള്‍ ഗൂഗിള്‍ പ്ലേ സ്‌റ്റോറില്‍!

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

English summary
Reliance Jio Infocomm has brought in the mobile industry's lowest price plan for a 28-day validity, offering 1 GB data with voice free at Rs 49, exclusively for JioPhone users.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot