'ഏറെ കഷ്ടപ്പെട്ടുകാണും പാവം'! എയർടെൽ 359 രൂപ പ്ലാനിന്റെ വാലിഡിറ്റി കൂട്ടി, എത്ര​യെന്നോ?

|
എയർടെൽ 359 രൂപ പ്ലാനിന്റെ വാലിഡിറ്റി കൂട്ടി, എത്ര​യെന്നോ?

കഴിഞ്ഞ ദിവസങ്ങളിൽ രാജ്യത്തെ പ്രമുഖ ടെലിക്കോം കമ്പനികൾ എല്ലാതന്നെ വിവിധ പ്ലാനുകളുടെ വാലിഡിറ്റി ഉയർത്തിയതായി നാം കണ്ടു. ചിലർ നിരക്ക് കുറച്ച് വാലിഡിറ്റി ഉയർത്തിയപ്പോൾ മറ്റ് ചിലർ ഡാറ്റ ആനുകൂല്യങ്ങൾ കുറച്ചും അ‌ൺലിമിറ്റഡ് കോളിങ് ആനുകൂല്യങ്ങൾ ഉൾപ്പെടുത്തിയും കുറഞ്ഞ തുകയ്ക്ക് ദീർഘകാല വാലിഡിറ്റി നൽകി. ജിയോ, വിഐ, ബിഎസ്എൻഎൽ എന്നിവരെല്ലാം ഇത്തരത്തിൽ തങ്ങളുടെ പ്ലാനുകളിൽ മാറ്റം വരുത്തി. എന്നാൽ ഈ ഘട്ടങ്ങളിലെല്ലാം എയർടെൽ(Airtel) വാലിഡിറ്റികളിൽ മാറ്റമൊന്നും വരുത്തുന്നില്ലേ എന്ന ചോദ്യം പൊതുവെ ഉയർന്നിരുന്നു. പക്ഷേ ദിവസങ്ങൾക്ക് മുമ്പേ തന്നെ എയർടെൽ ഒരു പ്ലാനിന്റെ വാലിഡിറ്റി വർധിപ്പിച്ചിരുന്നു എന്നാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്ന ഞെട്ടിക്കുന്ന വസ്തുത.

ഞെട്ടൽ മാറാത്തതിന്റെ പ്രശ്നം...

എയർടെൽ അ‌ടിസ്ഥാന പ്ലാനുകളുടെ നിരക്കുകളിൽ വർധന വരുത്തിയതിന്റെ ഞെട്ടലിൽ ആയിരുന്നതിനാലാകാം വരിക്കാർ പലരും ഈ മാറ്റം അ‌റിയാതെ പോയത്. ഇപ്പോൾ നിരക്ക് വർധനയുടെ മരവിപ്പ് പതിയെ മാറിവരുന്നതിന്റെ കൂട്ടത്തിൽ എയർടെൽ വാലിഡിറ്റി കൂട്ടിയ പ്ലാനിന്റെ വിവരങ്ങളും പുറത്തുവന്നിരിക്കുകയാണ്. 359 രൂപയുടെ പ്ലാനിൽ ആണ് പുതിയ മാറ്റം വന്നിരിക്കുന്നത്. എത്ര ദിവസമാണ് വാലിഡിറ്റി എന്ന് ചോദിച്ചാൽ, ഒരു മാസമായിരിക്കും 359 രൂപ പ്ലാനിന്റെ പുതിയ വാലിഡിറ്റി എന്നാണ് ഉത്തരം. എന്നാൽ സംഗതിയുടെ യഥാർഥ സസ്പെൻസ് ഇതൊന്നുമല്ല എന്നതാണ് കൗതുകകരം.

എയർടെൽ 359 രൂപ പ്ലാനിന്റെ വാലിഡിറ്റി കൂട്ടി, എത്ര​യെന്നോ?

വാലിഡിറ്റി കൂട്ടി എന്നത് ശരിതന്നെ, പക്ഷേ...

എയർടെൽ പ്ലാൻ വാലിഡിറ്റി കൂട്ടി എന്നത് ശരിതന്നെ, നല്ലകാര്യം. പക്ഷേ മുൻപ് എത്രദിവസമായിരുന്നു ഈ പ്ലാനിന്റെ വാലിഡിറ്റി എന്നും എത്രദിവസമാണ് എയർടെൽ കൂട്ടിനൽകിയിരിക്കുന്നത് എന്നും അ‌റിയണം. അ‌പ്പോഴേ ഈ പ്ലാൻ വാലിഡിറ്റി കൂട്ടി നൽകാൻ എയർടെൽ എത്രമാത്രം തലപുകച്ചു എന്നും എത്രദിവസമാണ് അ‌ധികമായി ലഭിച്ചിരിക്കുന്നത് എന്നും നിങ്ങൾക്ക് മനസിലാകൂ. മുൻപ് 28 ദിവസമായിരുന്നു ഈ 359 രൂപയുടെ പ്ലാനിന്റെ വാലിഡിറ്റി. ഇപ്പോൾ അ‌ത് ഒരു മാസമാക്കി വർധിപ്പിച്ചിട്ടുണ്ട്. മാസത്തിൽ 31 ദിവസം ഉണ്ടെങ്കിൽ ഒരു ദിവസം കൂടി കൂടുതൽ കിട്ടിയേക്കും. ഈ വാലിഡിറ്റി വർധന കണ്ടാൽ എയർടെലിന് വരിക്കാരോട് ഉള്ളത് വല്ലാത്ത ഒരു സ്നേഹം തന്നെ എന്ന് ആർക്കും തോന്നിപ്പോകും.

359 രൂപയുടെ എയർടെൽ പ്ലാനിലെ ആനുകൂല്യങ്ങൾ

മുൻപ് തന്നെ നിലവിൽ ഉണ്ടായിരുന്ന എയർടെൽ പ്രീപെയ്ഡ് പ്ലാൻ ആണ് 359 രൂപയുടേത്. വാലിഡിറ്റി 28 ദിവസത്തിൽനിന്ന് ഒരു മാസമാക്കി വർധിപ്പിച്ചു എന്നതൊഴിച്ചാൽ ഈ പ്ലാൻ നൽകുന്ന ആനുകൂല്യങ്ങളിൽ എയർടെൽ കാര്യമായ മാറ്റങ്ങൾ ഒന്നും വരുത്തിയിട്ടില്ല. പ്രതിദിനം 2 ജിബി ഡാറ്റ, അ‌ൺലിമിറ്റഡ് ലോക്കൽ, എസ്ടിഡി കോളിങ്, പ്രതിദിനം 100 എസ്എംഎസ് എന്നിവയാണ് ഈ പ്ലാൻ വാഗ്ദാനം ചെയ്യുന്ന ആനുകൂല്യങ്ങൾ. പ്രതിദിന ഡാറ്റ പരിധി പിന്നിട്ടാൽ ഇന്റർനെറ്റ് വേഗത 64 Kbps ആയി കുറയും. എയർടെൽ എക്‌സ്ട്രീം ആപ്പ്, അപ്പോളോ 24|7 സർക്കിൾ, ഫാസ്‌ടാഗിൽ 100 രൂപ ക്യാഷ്ബാക്ക്, സൗജന്യ ഹെലോട്യൂൺസ്, സൗജന്യ വിങ്ക് മ്യൂസിക് എന്നിവയാണ് 359 രൂപ പ്ലാനിനൊപ്പം ചേർത്തിരിക്കുന്ന അധിക ആനുകൂല്യങ്ങൾ.

എയർടെൽ 359 രൂപ പ്ലാനിന്റെ വാലിഡിറ്റി കൂട്ടി, എത്ര​യെന്നോ?

2ജിബി ഡാറ്റ വേണ്ടവർക്ക് മികച്ച ഓപ്ഷൻ

പ്രതിദിനം 2ജിബി ഡാറ്റ വേണമെന്ന് ആഗ്രഹിക്കുന്ന ഉപയോക്താക്കൾക്ക് എയർടെലിന്റെ 359 രൂപയുടെ പ്രീപെയ്ഡ് പ്ലാൻ മികച്ചൊരു ഓപ്ഷനാണ്. വാലിഡിറ്റി കൂട്ടിയത് 2 ദിവസം മാത്രമാ​ണെങ്കിലും അ‌തിനെ കുറച്ച് കാണേണ്ടതില്ല. നിലവിൽ ഉണ്ടായിരുന്ന നിരക്കിൽതന്നെ 2 ദിവസം അ‌ല്ലെങ്കിൽ 3 ദിവസം വാലിഡിറ്റി അ‌ധികമായി കിട്ടുന്നത് വരിക്കാരെ സംബന്ധിച്ചിടത്തോളം നല്ല വാർത്ത തന്നെയാണ്. ഒന്നും ഇല്ലാതിരിക്കുന്നതിലും ഭേദമാണല്ലോ എന്തെങ്കിലുമൊക്കെ ഉള്ളത്.

മറ്റ് ടെലിക്കോം കമ്പനികളെ അ‌പേക്ഷിച്ച് എയർടെലിന്റെ നിരക്കുകൾ അ‌ൽപ്പം കൂടുതലാണ് എന്ന് ഉപയോക്താക്കൾക്ക് പലപ്പോഴും തോന്നിയേക്കാം. എന്നാൽ നൽകുന്ന തുകയ്ക്ക് മികച്ച സേവനമൂല്യം നൽകുന്നതിൽ എയർടെൽ എപ്പോഴും മുന്നിൽത്തന്നെയാണ്. അ‌തിനാൽത്തന്നെ എയർടെൽ അ‌വതരിപ്പിക്കുന്ന ഓരോ പ്ലാനുകളും അ‌വരുടെ വരിക്കാർക്ക് ഏറെ പ്രിയപ്പെട്ടതുമാണ്.

Best Mobiles in India

English summary
Airtel has extended the validity of its Rs. 359 prepaid plan. Earlier, this plan was available for 28 days of validity. The revised Rs 359 plan from Airtel includes one month of validity. The benefits offered by this plan are 2GB of data per day, unlimited local and long-distance calling, and 100 SMS per day.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X