84 ദിവസം വാലിഡിറ്റിയും സൗജന്യ ആമസോൺ പ്രൈം അംഗത്വവും; അടിപൊളി ഓഫറുമായി എയർടെൽ

|

രാജ്യത്തെ ഏറ്റവും വലിയ രണ്ടാമത്തെ ടെലിക്കോം കമ്പനിയാണ് ഭാരതി എയർടെൽ. അടുത്ത കാലത്ത് പുതിയ യൂസേഴ്സിനെ സ്വന്തമാക്കുന്നതിലും ആക്റ്റീവ് യൂസേഴ്സിനെ നില നിർത്തുന്നതിലുമൊക്കെ ഏറ്റവും മികച്ച പെർഫോമൻസ് കാഴ്ച വയ്ക്കുന്നതും എയർടെൽ തന്നെയാണ്. തങ്ങളുടെ പ്രീപെയ്ഡ് യൂസേഴ്സിനായി ധാരാളം പ്ലാനുകൾ എയർടെൽ ഓഫർ ചെയ്യുന്നു. വിവിധ വാലിഡിറ്റി ഓഫറുകളും അധിക ആനുകൂല്യങ്ങളും എല്ലാം എയർടെൽ പ്ലാനുകളുടെ പ്രത്യേകതയാണ്. ഇക്കൂട്ടത്തിലേക്ക് പുതിയൊരു പ്ലാൻ കൂടി അവതരിപ്പിച്ചിരിക്കുകയാണ് കമ്പനി. 999 രൂപ വില വരുന്ന പ്രീപെയ്ഡ് പ്ലാൻ ആണ് കമ്പനി ഇന്ത്യയിൽ അവതരിപ്പിച്ചിരിക്കുന്നത്. മികച്ച വാലിഡിറ്റിയും ഒടിടി പ്ലാറ്റ്ഫോമിലേക്കുള്ള ആക്സസുമാണ് 999 രൂപയുടെ പ്ലാനിന്റെ സവിശേഷത. 999 രൂപ വിലയുള്ള പുതിയ എയർടെൽ പ്ലാനിന്റെ വിശദാംശങ്ങൾ അറിയാൻ തുടർന്ന് വായിക്കുക.

 

999 രൂപയുടെ എയർടെൽ പ്രീപെയ്ഡ് പ്ലാൻ

999 രൂപയുടെ എയർടെൽ പ്രീപെയ്ഡ് പ്ലാൻ

999 രൂപയുടെ എയർടെൽ പ്രീപെയ്ഡ് പ്ലാൻ 84 ദിവസത്തെ വാലിഡിറ്റിയാണ് യൂസേഴ്സിന് ഓഫർ ചെയ്യുന്നത്. ഉയർന്ന ഡാറ്റ ആനുകൂല്യം നൽകുന്ന ഡെയിലി ഡാറ്റ പ്ലാൻ കൂടിയാണ് 999 രൂപ വില വരുന്ന എയർടെൽ പ്രീപെയ്ഡ് പ്ലാൻ. പ്രതിദിനം 2.5 ജിബി ഡാറ്റയാണ് 999 രൂപ വില വരുന്ന എയർടെൽ പ്രീപെയ്ഡ് പ്ലാൻ നൽകുന്നത്. 2.5 ജിബിയുടെ പ്രതിദിന ഡാറ്റ പരിധി അവസാനിച്ചാൽ 999 രൂപ വില വരുന്ന എയർടെൽ പ്രീപെയ്ഡ് പ്ലാനിന്റെ ഡാറ്റ സ്പീഡ് 64 കെബിപിഎസ് ആയി കുറയുമെന്ന് മാത്രം.

നക്സൽ മേഖലകളിലെ 2ജി മൊബൈൽ സൈറ്റുകൾ 4ജിയാക്കാൻ ബിഎസ്എൻഎൽനക്സൽ മേഖലകളിലെ 2ജി മൊബൈൽ സൈറ്റുകൾ 4ജിയാക്കാൻ ബിഎസ്എൻഎൽ

അൺലിമിറ്റഡ്

അൺലിമിറ്റഡ് ലോക്കൽ, എസ്ടിഡി കോൾസ് ആനുകൂല്യവും 999 രൂപ വില വരുന്ന എയർടെൽ പ്രീപെയ്ഡ് പ്ലാൻ ഓഫർ ചെയ്യുന്നു. പ്രതിദിനം 100 എസ്എംഎസുകളും ഈ പ്ലാനിനൊപ്പം യൂസേഴ്സിന് ലഭിക്കും. പ്രതിദിനം 100 എസ്എംസ് പരിധി കഴിഞ്ഞാൽ മെസേജുകൾക്ക് എയർടെൽ നിരക്ക് ഈടാക്കുമെന്ന കാര്യം മറക്കരുത്. ലോക്കൽ മെസേജുകൾക്ക് 1 രൂപയാണ് ഈടാക്കുക. അതേ സമയം എസ്ടിഡി മെസേജുകൾക്ക് 1.5 രൂപയും എയർടെൽ ഈടാക്കും.

എയർടെൽ
 

999 രൂപ വില വരുന്ന എയർടെൽ പ്രീപെയ്ഡ് പ്ലാനിന്റെ പ്രധാന ആകർഷണം അതിലെ സൌജന്യ ആമസോൺ പ്രൈം അംഗത്വം ആണ്. 84 ദിവസത്തേക്കാണ് ആമസോൺ പ്രൈം മെമ്പർഷിപ്പ് ലഭിക്കുന്നത്. എയർടെൽ താങ്ക്സ് ആപ്പിലും എയർടെലിന്റെ ഔദ്യോഗിക പ്ലാറ്റ്ഫോമുകളിലും മറ്റ് റീചാർജ് ഓപ്ഷനുകളിലും 999 രൂപയുടെ എയർടെൽ പ്രീപെയ്ഡ് പ്ലാൻ റീചാർജ് ചെയ്യാവുന്നതാണ്. 999 രൂപയുടെ എയർടെൽ പ്രീപെയ്ഡ് പ്ലാനിനെക്കുറിച്ച് കൂടുതൽ കാര്യങ്ങൾ അറിയാൻ തുടർന്ന് വായിക്കുക.

എയർടെൽ നൽകുന്ന അടിപൊളി ഡാറ്റ വൌച്ചറുകളെക്കുറിച്ച് അറിയേണ്ടതെല്ലാംഎയർടെൽ നൽകുന്ന അടിപൊളി ഡാറ്റ വൌച്ചറുകളെക്കുറിച്ച് അറിയേണ്ടതെല്ലാം

പ്രീപെയ്ഡ്

999 രൂപ വില വരുന്ന എയർടെൽ പ്രീപെയ്ഡ് പ്ലാനിനൊപ്പം ലഭിക്കുന്ന ഏതാനും ആനുകൂല്യങ്ങൾ കൂടിയുണ്ട്. ഇതിൽ ഒന്നാണ് ഒരു പ്രീമിയം എയർടെൽ എക്‌സ്‌ട്രീം ചാനലിലേക്കുള്ള സബ്‌സ്‌ക്രിപ്‌ഷൻ. യൂസറിന് ഇഷ്ടത്തിന് അനുസരിച്ച് ഒരു പ്രീമിയം എയർടെൽ എക്സ്ട്രീം ചാനൽ സെലക്റ്റ് ചെയ്യാനും കഴിയും (സോണിലിവ്, ഹോയ്ചോയ്, ഇറോസ് നൌ, ലയൺസ്ഗേറ്റ് പ്ലേ, മനോരമാ മാക്സ് ).

പ്ലാൻ

മൂന്ന് മാസത്തെ അപ്പോളോ സർക്കിൾ അംഗത്വവും 999 രൂപ വില വരുന്ന എയർടെൽ പ്രീപെയ്ഡ് പ്ലാനിൽ ലഭിക്കും, ഷാ അക്കാദമി കോഴ്‌സുകൾ, ഹലോ ട്യൂണുകൾ, വിങ്ക് മ്യൂസിക് എന്നിവയിലേക്കും 999 രൂപ വില വരുന്ന എയർടെൽ പ്രീപെയ്ഡ് പ്ലാൻ വഴി യൂസേഴ്സിന് ആക്സസ് ലഭിക്കും. കൂടുതൽ വിശദാംശങ്ങൾ അറിയാൻ തുടർന്ന് വായിക്കുക.

കുറഞ്ഞ നിരക്കും കൂടുതൽ ഒടിടി ആനുകൂല്യങ്ങളും; എന്താണ് ജിയോ ഫൈബർ എന്റർടെയിൻമെന്റ് എക്സ്റ്റൻഷനുകൾകുറഞ്ഞ നിരക്കും കൂടുതൽ ഒടിടി ആനുകൂല്യങ്ങളും; എന്താണ് ജിയോ ഫൈബർ എന്റർടെയിൻമെന്റ് എക്സ്റ്റൻഷനുകൾ

ആമസോൺ ഇന്ത്യ

ആമസോൺ ഇന്ത്യ അതിന്റെ സബ്‌സ്‌ക്രിപ്‌ഷൻ നിരക്കിൽ 50 ശതമാനം വരെ വർധനവ് കൊണ്ട് വന്നിരുന്നു. മൂന്ന് മാസത്തെ ആമസോൺ പ്രൈം അംഗത്വത്തിന് 459 രൂപയാണ് വില വരുന്നത്. ഈ ആനുകൂല്യമാണ് 999 രൂപ വില വരുന്ന എയർടെൽ പ്രീപെയ്ഡ് പ്ലാനിനൊപ്പം സൌജന്യമായി ലഭിക്കുന്നത്. ആമസോൺ പ്രൈമിലേക്ക് നേരിട്ടുള്ള പ്രതിമാസ സബ്സ്ക്രിപ്ഷൻ 179 രൂപയ്ക്ക് വരുന്നു. 1499 രൂപയാണ് വാർഷിക മെമ്പർഷിപ്പിന് നൽകേണ്ട തുക.

പോസ്റ്റ്പെയ്ഡ്

എയർടെൽ അടുത്തിടെ അതിന്റെ 499 രൂപ, 999 രൂപ, 1,199 രൂപ, 1,599 രൂപ വില വരുന്ന പോസ്റ്റ്പെയ്ഡ് പ്ലാനുകൾക്കൊപ്പമുള്ള ആമസോൺ പ്രൈം ആനുകൂല്യത്തിന്റെ വാലിഡിറ്റി പുതുക്കിയിരുന്നു. ഈ പ്ലാനുകൾ ഇപ്പോൾ ആറ് മാസത്തേക്ക് സൗജന്യ ആമസോൺ പ്രൈം അംഗത്വം ഓഫർ ചെയ്യുന്നു. നേരത്തെ ഒരു വർഷത്തെ പ്രൈം അംഗത്വം ഓഫർ ചെയ്തിരുന്ന പ്ലാനുകളാണ് ഇവയെന്ന് യൂസേഴ്സ് മനസിലാക്കണം.

ഒരേ നിരക്കിൽ എത്തുന്ന എയർടെൽ, വിഐ, ജിയോ പോസ്റ്റ്പെയ്ഡ് പ്ലാനുകളും ആനുകൂല്യങ്ങളുംഒരേ നിരക്കിൽ എത്തുന്ന എയർടെൽ, വിഐ, ജിയോ പോസ്റ്റ്പെയ്ഡ് പ്ലാനുകളും ആനുകൂല്യങ്ങളും

Best Mobiles in India

English summary
Various validity offers and additional benefits are all part of Airtel plans. The company has introduced a new plan to this group. The company has introduced a prepaid plan in India priced at Rs 999. The Rs 999 plan features better validity and access to an OTT platform.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X