എയർടെൽ കളി ഒന്ന് മാറ്റിപ്പിടിച്ചു! വാലിഡിറ്റി ഇല്ലാത്ത ഡാറ്റ പ്ലാനുകൾ
ഇന്ത്യയിലെ ഏറ്റവും വലിയ രണ്ടാമത്തെ ടെലികോം ഓപ്പറേറ്ററായ ഭാരതി എയർടെല്ലിന് നിലവിൽ മൂന്ന് പുതിയ പ്രീപെയ്ഡ് പ്ലാനുകൾ ഉണ്ട്. ഈ മൂന്ന് പ്ലാനുകളും ഡാറ്റ വൗച്ചറുകൾ ആണ്. കൂടാതെ ഈ പ്ലാനിന് സർവീസ് വാലിഡിറ്റി ഇല്ല. 161 രൂപ, 181 രൂപ, 351 രൂപ എന്നിങ്ങനെ ആണ് മൂന്ന് പ്ലാനുകൾ. ഒരു കാര്യം ശ്രധിക്കുക്ക, 161 രൂപ, 351 രൂപ പ്ലാനുകൾ നേരത്തെ ലഭ്യമായിരുന്നതും ഇപ്പോൾ റിവിഷൻ ചെയ്യപ്പെടാൻ സാധ്യതയുണ്ടെന്നും (ആനുകൂല്യങ്ങളുടെ കാര്യത്തിൽ) നിങ്ങളെ സൂചിപ്പിക്കാൻ ആഗ്രഹിക്കുന്നു.
എന്നിരുന്നാലും, ഇത് കമ്പനി ഉറപ്പ് പറയാത്തതിനാൽ, ഈ 161 രൂപ, 181 രൂപ, 351 രൂപ പ്ലാനുകളെ "പുതിയ ഓഫറുകൾ" എന്ന് വിളിക്കാൻ താല്പര്യപ്പെടുന്നു. ഈ പ്ലാനുകളെ കുറിച്ച് അറിഞ്ഞിരിക്കേണ്ടത് അത്യാവശ്യമാണ്. അതുകൊണ്ട് കൂടുതൽ വിവങ്ങൾക്ക് ഈ ലേഖനം തുടർന്ന് വായിക്കൂ...

ഭാരതി എയർടെൽ 161 രൂപ പ്രീപെയ്ഡ് പ്ലാൻ: ഭാരതി എയർടെല്ലിൻ്റെ 161 രൂപ പ്രീപെയ്ഡ് പ്ലാൻ 30 ദിവസത്തെ വാലിഡിറ്റിയോടെ ആണ് വരുന്നത്. ശ്രദ്ധിക്കുക, ഇത് സർവീസ് വാലിഡിറ്റി അല്ല, മറിച്ച് ഡാറ്റ വൗച്ചറിൻ്റെ വാലിഡിറ്റി ആണ്. പ്ലാൻ 30 ദിവസത്തേക്ക് 12 ജിബി ഡാറ്റ ആണ് വാഗ്ദാനം ചെയ്യുന്നത്. എന്നാൽ ഈ പ്ലാൻ ഉപയോഗിക്കാൻ നിങ്ങൾക്ക് അടിസ്ഥാന ആക്റ്റീവ് പ്രീപെയ്ഡ് പ്ലാൻ ആവശ്യമാണ്.
ഭാരതി എയർടെൽ 181 രൂപ പ്രീപെയ്ഡ് പ്ലാൻ: ഈ പ്ലാനിൽ ഉപയോക്താക്കൾക്ക് 30 ദിവസത്തെ വാലിഡിറ്റിയും 15 ജിബി ഡാറ്റയും ലഭിക്കും. 30 ദിവസത്തേക്ക് എയർടെൽ എക്‌സ്ട്രീം പ്ലേയ്‌ക്കൊപ്പം (Airtel Xtreme Play) 20+ ഒടിടി (ഓവർ-ദി-ടോപ്പ്) ആനുകൂല്യങ്ങളും 181 രൂപ പ്ലാൻ നൽകുന്നു.
നേരത്തെ 181 രൂപയുടെ പ്ലാനിൽ 30 ദിവസത്തെ വാലിഡിറ്റിയും 1 ജിബി പ്രതിദിന ഡാറ്റയും ഉണ്ടായിരുന്നു. എന്നാൽ ഇപ്പോൾ നിങ്ങൾക്ക് 30 ദിവസത്തെ വാലിഡിറ്റിയും 1 ജിബി പ്രതിദിന ഡാറ്റയും ഉള്ള പ്ലാൻ വേണമെങ്കിൽ, നിങ്ങൾ 211 രൂപ ചെലവഴിക്കേണ്ടി വരും.
ഭാരതി എയർടെൽ 361 രൂപ പ്രീപെയ്ഡ് പ്ലാൻ: ഈ പ്ലാനിലൂടെ ഉപയോക്താക്കൾക്ക് 30 ദിവസത്തേക്ക് 50 ജിബി ലംപ്സം ഡാറ്റ ലഭിക്കും. ഈ പ്ലാനുകൾക്ക് എല്ലാം ഒരു ആക്റ്റീവ് ബേസ് പ്രീപെയ്ഡ് പ്ലാൻ ആവശ്യമാണ്. കൂടാതെ, അടുത്തിടെ, എയർടെൽ ഒരു പുതിയ 26 രൂപ പ്ലാൻ കൊണ്ടുവന്നു.
അത് 1 ദിവസത്തെ വാലിഡിറ്റിയും 1.5 ജിബി ഡാറ്റയും ആണ് വാഗ്ദാനം ചെയ്യുന്നത്. മറ്റൊരു പ്ലാൻ ആയ 77 രൂപയുടെ പ്ലാൻ 7 ദിവസത്തെ വാലിഡിറ്റിയും 5 ജിബി ഡാറ്റയും നൽകുന്നു. 77 രൂപയുടെ പ്ലാൻ പരിഷ്‌ക്കരിച്ചു. അതേ രീതിയിൽ, 121 രൂപ പ്ലാനിനും ഒരു മാറ്റം കൊണ്ടുവന്നു. ഇപ്പോൾ ഇത് 30 ദിവസത്തെ വാൽഡിറ്റിയും 6 ജിബി ഡാറ്റയും നൽകുന്നു.
ഈ ലേഖനം നിങ്ങൾക്ക് ഉപകാരപ്രദം എന്ന് തോന്നുന്നുണ്ടോ? ഇത്തരത്തിൽ ഉപകാരപ്രദമായ നിരവധി ലേഖനങ്ങൾ Gizbot മലയാളത്തിൽ ഉണ്ട്. കൂടുതൽ ടെക്ക് ന്യൂസുകൾ, ടെക്ക് ടിപ്‌സുകൾ, റിവ്യൂകൾ, ലോഞ്ചുകൾ എന്നിവക്ക് Gizbot മലയാളം ഫോള്ളോ ചെയ്യൂ. ലേഖനങ്ങളിൽ പറയുന്നവ നിങ്ങൾക്ക് ഉപകാരപ്പെടുമെന്ന് ഉറപ്പാണ്.


Click it and Unblock the Notifications








