എയര്‍ടെല്‍ പ്രീപെയ്ഡ് ഉപയോക്താക്കള്‍ക്ക് '60 ഡേയ്‌സ് 60 ഡീല്‍സ്'

Posted By: Staff

എയര്‍ടെല്‍ പ്രീപെയ്ഡ് ഉപയോക്താക്കള്‍ക്ക്  '60 ഡേയ്‌സ് 60 ഡീല്‍സ്'

പുതിയ പ്രീപെയ്ഡ് വരിക്കാരെ ചേര്‍ക്കുന്നതിന്റെ ഭാഗമായി ഭാരതി എയര്‍ടെല്ലില്‍ നിന്നും പുതിയ ഓഫര്‍. '60 ഡെയ്‌സ് 60 ഡീല്‍സ്' എന്നറിയപ്പെടുന്ന സ്‌കീം പ്രകാരം പുതുതായി എയര്‍ടെല്‍ പ്രീപെയ്ഡ് കണക്ഷനെടുക്കുന്നവര്‍ക്ക് ഓരോ ദിവസവും ഓരോ ഡിസ്‌കൗണ്ട് ഓഫറുകള്‍ ലഭിക്കുന്നതാണ്.

തിങ്കളാഴ്ച എസ്എംഎസ് ഓഫറാണെങ്കില്‍ ചൊവ്വ ഡാറ്റാ ഓഫറാകും കമ്പനി പരിചയപ്പെടുത്തുക. ബുധനാഴ്ച എസ്ടിഡി കോള്‍ ഡീല്‍, വ്യാഴാഴ്ച ടോക്ക്‌ടൈം റീചാര്‍ജ്ജ് ഓഫര്‍, വെള്ളിയും ഞായറും മൂല്യവര്‍ധിത സേവന ഓഫറുകള്‍, ശനിയാഴ്ച രാത്രികാല ഡിസ്‌കൗണ്ട് കോളുകള്‍ എന്നിങ്ങനെയാണ് ഈ സ്‌കീമില്‍ ഉള്‍പ്പെടുന്നത്.

ഓഗസ്റ്റ് 1നും 31നും ഇടയില്‍ പുതിയ കണക്ഷനെടുക്കുന്നവര്‍ക്ക് മാത്രമാണ് ഈ സ്‌കീമിന്റെ ഭാഗമാകാന്‍ സാധിക്കുക. ആദ്യത്തെ 60 ദിവസങ്ങളിലാണ് ഈ ഓഫര്‍ ബാധകം. അതായത് കണക്ഷനെടുത്ത് റീചാര്‍ജ്ജ് ചെയ്യുന്ന അന്ന് മുതല്‍ 60 ദിവസത്തേക്ക്. ഉപയോക്താക്കള്‍ക്ക് ഈ ഓഫര്‍ ലഭിക്കും. ആ ദിവസത്തെ ഡീല്‍ ഏതെന്ന് അറിയാന്‍ കസ്റ്റമര്‍ കെയര്‍ നമ്പറിലേക്ക് വിളിക്കുകയോ എസ്എംഎസ് അയയ്ക്കുകയോ ചെയ്യാം.

ആകെ 18.73 കോടിയിലേേെറ വരിക്കാരുള്ള എയര്‍ടെല്‍ ജൂണ്‍ മാസത്തില്‍ 20 ലക്ഷം വരിക്കാരെയാണ് കൂടുതലായി ചേര്‍ത്തത്. തൊട്ടടുത്ത് 12.2 ലക്ഷവുമായി വോഡഫോണും ഉണ്ട്. സെല്ലുലാര്‍ ഓപറേറ്റേഴ്‌സ് അസോസിയേഷന്‍ ഓഫ് ഇന്ത്യ (സിഒഎഐ)യുടെ റിപ്പോര്‍ട്ട് പ്രകാരമുള്ള കണക്കാണിത്.

Please Wait while comments are loading...

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot