Home
News

ഇതാണ് ശരിക്കും മത്സരം, വോഡാഫോണ്‍ 47 രൂപ-എയര്‍ടെല്‍ 47 രൂപ പ്ലാന്‍....!

By Gizbot Bureau

രാജ്യത്തെ ടെലികോം കമ്പനികള്‍ തമ്മിലുളള താരിഫ് യുദ്ധം തുടരുകയാണ്. ആദ്യം റിലയര്‍സ് ജിയോ തുടങ്ങി വച്ച ഓഫര്‍ സുനാമിയെ നേരിടാനായിരുന്നു ലക്ഷ്യം.

ഇതാണ് ശരിക്കും മത്സരം, വോഡാഫോണ്‍ 47 രൂപ-എയര്‍ടെല്‍ 47 രൂപ പ്ലാന്‍....!

എന്നാല്‍ ഇപ്പോള്‍ രാജ്യത്തെ എല്ലാ ടെലികോം കമ്പനികളും ഇഞ്ചോടിഞ്ച് മത്സരമാണ്. ഏവര്‍ക്കും അറിയാം 4ജി ഇന്റര്‍നെറ്റ് രംഗത്ത് ജിയോയുടെ ശക്തനായ എതിരാളി എയര്‍ടെല്‍ തന്നെയാണെന്ന്.

എന്നാല്‍ ഇപ്പോള്‍ ഇവുടെ നേര്‍ക്കുനേര്‍ മത്സരിക്കുന്നത് വോഡാഫോണും എയര്‍ടെല്ലുമാണ്. അതായത് വോഡാഫോണ്‍ അവതരിപ്പിച്ച 47 രൂപയുടെ അതേ പ്ലാന്‍ എയര്‍ടെല്ലും അവതരിപ്പിച്ചിരിക്കുകയാണ്.


എയര്‍ടെല്‍ 47 രൂപ പ്ലാന്‍

എയര്‍ടെല്ലിന്റെ 47 രൂപ പ്ലാനില്‍ 500എംബി ഡേറ്റ, 125 മിനിറ്റ് ഫ്രീ വോയിസ് കോള്‍ അതായത് 7,500 സെക്കന്‍ഡ്, 50 എസ്എംഎസ് എന്നിവ 28 ദിവസത്തെ വാലിഡിറ്റിയില്‍ നല്‍കുന്നു. എയര്‍ടെല്ലിന്റെ ഈ പ്ലാന്‍ മറ്റു ടെലികോം കമ്പനികളായ വോഡാഫോള്‍, ജിയോ തുടങ്ങിയവയില്‍ നിന്നുളള നിരവധി റീച്ചാര്‍ജ്ജ് ഓഫറുമായി മത്സരിക്കുന്നുണ്ട്. എന്നാല്‍ ഇതില്‍ എയര്‍ടെല്ലിന്റെ ഏറ്റവും വലിയ എതിരാളി വോഡാഫോണ്‍ 47 രൂപ പ്ലാനാണ്.


വോഡാഫോണ്‍ 47 രൂപ പ്ലാന്‍

രാജ്യത്തെ ഏറ്റവും വലിയ ടെലികോം കമ്പനിയായ വോഡാഫോണിന്റെ 47 രൂപ പ്ലാനിലും ഇതേ ഓഫറുകള്‍ തന്നെയാണ്. ഈ പ്രീപെയ്ഡ് പ്ലാനിലും 7500 സെക്കര്‍ഡ് അല്ലെങ്കില്‍ 125 മിനിറ്റ് ഫ്രീ വോയിസ് കോള്‍, 50 ലോക്കല്‍/എസ്റ്റിഡി എസ്എംഎസ്, 500എംബി ഡേറ്റ എന്നിവ 28 ദിവസത്തെ വാലിഡിറ്റിയില്‍ നല്‍കുന്നു. ഒരിഞ്ചു പോലും വ്യത്യാസമില്ലാതെയാണ് വോഡാഫോണിന്റേയും എയര്‍ടെല്ലിന്റേയും 47 രൂപയുടെ ഈ പ്ലാന്‍. അതിനാലാണ് എയര്‍ടെല്ലിന്റെ കടുത്ത എതിരാളി വോഡാഫോണ്‍ എന്നു പറയുന്നത്.


ജിയോ 49 രൂപ പ്ലാന്‍

എന്നാല്‍ എയര്‍ടെല്ലിന്റെ 47 രൂപ പ്ലാന്‍ ജിയോയുടെ 49 രൂപ പ്ലാനുമായും ഏകദേശം സാമ്യമാണ്. ജിയോ നല്‍കുന്നത് അണ്‍ലിമിറ്റഡ് കോളിനോടൊപ്പം 2ജിബി ഡേറ്റ, 50 എസ്എംഎസ്, അണ്‍ലിമിറ്റഡ് ജിയോ ആപ്‌സ് സബ്‌സ്‌ക്രിപ്ഷന്‍ എന്നിവ 28 ദിവസത്തെ വാലിഡിറ്റിയില്‍ നല്‍കുന്നു. ജിയോ നല്‍കുന്നത് 4ജി ഡേറ്റയാണ്, എന്നാല്‍ വോഡാഫോണും എയര്‍ടെല്ലും നല്‍കുന്നത് 3ജി/4ജി ഡേറ്റയും. ഇത് ഓരോ പ്രദേശത്തെ ലഭ്യത അനുസരിച്ച് ഇരിക്കും.

More from GizBot

Best Mobiles in India

English summary
Airtel introduces Rs 47 prepaid recharge plan to take on Vodafone, Jio
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X