ക്രിക്കറ്റ് വേൾഡ് കപ്പിൽ ജിയോയും എയർടെലും നേർക്കുനേർ മത്സരം! എയർടെലിന്റെ വേൾഡ്കപ്പ് സ്പെഷ്യൽ പ്ലാനുകൾ
ലോകകപ്പ് ക്രിക്കറ്റിന്റെ ആവേശം രാജ്യത്തെ സ്പോർട്സ് ആരാധകരിലേക്ക് മാത്രമല്ല, ടെലിക്കോം കമ്പനികളിലേക്കും വ്യാപിച്ചിരിക്കുകയാണ്. തങ്ങളുടെ വരിക്കാർക്ക് ക്രിക്കറ്റ് വേൾഡ്കപ്പ് മത്സരങ്ങൾ തത്സമയം കാണാൻ അവസരമൊരുക്കാൻ ജിയോയും എയർടെലും പരസ്പരം മത്സരിച്ച് ഓഫറുകൾ പ്രഖ്യാപിക്കുന്നു. അതിനാൽത്തന്നെ ഐസിസി വേൾഡ്കപ്പിൽ വിവിധ രാജ്യങ്ങൾ മാത്രമല്ല, ജിയോയും എയർടെലും മത്സരിക്കുന്നു.
തങ്ങളുടെ വരിക്കാർക്കായി ഏഴ് പുതിയ പ്രീപെയ്ഡ് പ്ലാനുകൾ അവതരിപ്പിച്ചുകൊണ്ടാണ് ജിയോ ഇന്ത്യയിൽ നടക്കുന്ന ക്രിക്കറ്റ് ലോകകപ്പ് ആവേശത്തിൽ പങ്ക് ചേർന്നത്. ജിയോയുടെ എതിരാളിയായ എയർടെലും വരിക്കാർക്ക് ആകർഷകമായ പ്ലാനുകൾ പ്രഖ്യാപിച്ചുകഴിഞ്ഞു. 100 രൂപ യിൽ താഴെ നിരക്കിൽ മാത്രം ചെലവ് വരുന്ന പ്ലാനുകളാണ് എയർടെൽ പ്രഖ്യാപിച്ചിരിക്കുന്നത്.

എയർടെലിന്റെ ക്രിക്കറ്റ് വേൾഡ് കപ്പ് പ്ലാനുകൾ: ഹോട്ട്സ്റ്റാറിൽ ലോകകപ്പ് മത്സരങ്ങൾ സൗജന്യമായി കാണാം. എന്നാൽ മത്സരം തത്സമയം ഫോണിൽ ആസ്വദിക്കണമെങ്കിൽ മികച്ച വേഗതയിയിൽ ആവശ്യത്തിന് ഡാറ്റ വേണം. അതിന് അനുയോജ്യമായ വിധത്തിലുള്ള രണ്ട് പ്ലാനുകളാണ് വെറും 100 രൂപയിൽ താഴെ ചിലവിൽ എയർടെൽ അവതരിപ്പിച്ചിരിക്കുന്നത്. 99 രൂപ, 49 രൂപ എന്നിവയാണ് ഇവയുടെ നിരക്ക്.
എയർടെൽ 99 രൂപ പ്ലാൻ: എയർടെൽ വരിക്കാർക്ക് 99 രൂപയുടെ പ്ലാൻ ഉപയോഗിച്ച് രണ്ട് ദിവസത്തേക്ക് അൺലിമിറ്റഡ് ഡാറ്റ ആസ്വദിക്കാം. ഉപയോക്താക്കളുടെ സൗകര്യാർത്ഥം എയർടെൽ താങ്ക്സ് ആപ്പിൽ നിന്ന് തന്നെ ഈ ഡാറ്റ പാക്ക് സജീവമാക്കാം. ഡാറ്റ തീരുമെന്ന ഭയമില്ലാതെ ക്രിക്കറ്റ് മത്സരം കാണാൻ ഈ പ്ലാൻ അനുയോജ്യമാണെന്നാണ് എയർടെൽ പറയുന്നത്.
49 രൂപയുടെ എയർടെൽ പ്ലാൻ: ലോകകപ്പ് മത്സരങ്ങൾ കാണാൻ എയർടെൽ മുന്നോട്ടുവയ്ക്കുന്ന മറ്റൊരു ഡാറ്റ ബൂസ്റ്റർ പ്ലാൻ ആണ് ഇത്. 49 രൂപ നിരക്കിൽ ഒരു ദിവസത്തേക്ക് 6 ജിബി ഡാറ്റയാണ് ഈ പ്ലാൻ വാഗ്ദാനം ചെയ്യുന്നത്. ഒരു ദിവസത്തെ മത്സരം കാണാനും മറ്റ് ഡാറ്റ ആവശ്യങ്ങൾക്കും ഈ പ്ലാൻ ധാരാളമാണ്.
ഈ പ്ലാനുകൾക്ക് പുറമേ, എക്സ്ക്ലൂസീവ് റീചാർജ് ഓഫറുകൾ നൽകുന്നതിനായി എയർടെൽ ഡിടിഎച്ച് സ്റ്റാറുമായി കൈകോർത്തു. എയർടെൽ ഡിടിഎച്ച് വരിക്കാരുടെ സൗകര്യാർത്ഥം സ്റ്റാർ സ്‌പോർട്‌സ് പോർട്ട്‌ഫോളിയോയിൽ നിന്ന് ചാനലുകൾ തിരഞ്ഞെടുക്കുന്നതിനും ചേർക്കുന്നതിനുമുള്ള പ്രക്രിയ ലളിതമാക്കിയിട്ടുണ്ടെന്ന് എയർടെൽ അറിയിച്ചു. കൂടാതെ, എയർടെൽ എക്‌സ്‌ട്രീം ബോക്‌സിൽ ക്വിക്ക് ആക്‌സസ് പ്രൊമോ റെയിൽ സംയോജിപ്പിച്ചിരിക്കുന്നു.
ക്രിക്കറ്റ് മാച്ച് ബ്രോഡ്കാസ്റ്റുകൾക്കായി ഉപഭോക്താക്കൾക്ക് ഇഷ്ടപ്പെട്ട ഭാഷാ ഓപ്ഷനിലേക്ക് അനായാസമായി നാവിഗേറ്റ് ചെയ്യാൻ ക്വിക്ക് ആക്‌സസ് പ്രൊമോ റെയിൽ ഫീച്ചർ സഹായിക്കും. ഇന്ത്യയിലെ 40 വലിയ നഗരങ്ങളിൽ മൊബൈൽ ലൈവ് വീഡിയോ സ്ട്രീമിംഗിന്റെ ഗുണനിലവാരത്തിൽ എയർടെൽ മുന്നിലാണെന്ന് ഓപ്പൺസിഗ്നൽ റിപ്പോർട്ട് പറയുന്നു.
ഈ നഗരങ്ങളിൽ തത്സമയ വീഡിയോ എക്സ്പീരിയൻസിലും 5G ലൈവ് വീഡിയോ എക്സ്പീരിയൻസിലും എയർടെൽ അതിന്റെ എതിരാളികളെക്കാൾ മുന്നിലാണ് എന്നാണ് റിപ്പോർട്ട്. എയർടെലിന്റെ മികച്ച വേഗത രാജ്യത്തെ ക്രിക്കറ്റ് പ്രേമികൾക്ക് ലോകകപ്പ് കാഴ്ചകൾ മികച്ച നിലവാരത്തിൽ ലഭ്യമാക്കും എന്ന് ഈ റിപ്പോർട്ടുകൾ ഉറപ്പുപറയുന്നു.
അതേസമയം, എയർടെലിന്റെ പ്രധാന എതിരാളിയായ ജിയോ മറ്റൊരു വിധത്തിലാണ് ക്രിക്കറ്റ് വേൾഡ്കപ്പിനെ സമീപിച്ചിരിക്കുന്നത്. ക്രിക്കറ്റ് മത്സരങ്ങൾ കാണാൻ ഉപയോക്താക്കളെ സഹായിക്കുന്ന 7 പുതിയ പ്രീപെയ്ഡ് പ്ലാനുകളാണ് ജിയോ പുറത്തിറക്കിയിരിക്കുന്നത്. 328 രൂപ, 331 രൂപ, 388 രൂപ, 598 രൂപ, 758 രൂപ, 808 രൂപ, 3178 രൂപ നിരക്കുകളിലാണ് ഈ പ്ലാനുകളെത്തുന്നത്.

ജിയോ പുറത്തിറക്കിയ ഈ ക്രിക്കറ്റ് വേൾഡ് കപ്പ് സ്പെഷ്യൽ പ്ലാനുകളുടെ പ്രത്യേകത അവയെല്ലാം ഡിസ്നി+ ഹോട്ട്സ്റ്റാർ സബ്സ്ക്രിപ്ഷൻ സഹിതമാണ് എത്തുന്നത് എന്നതാണ്. ഇത്തവണത്തെ ഐസിസി വേൾഡ്കപ്പ് സംപ്രേക്ഷണ അവകാശം ഡിസ്നി+ ഹോട്ട്സ്റ്റാറിനാണ് എന്ന് ഓർക്കുക. അതിനാൽത്തന്നെ ഡിസ്നി+ ഹോട്ട്സ്റ്റാർ സബസ്ക്രിപ്ഷൻ അടങ്ങുന്ന ജിയോ പ്ലാനുകൾ വരിക്കാരെ ക്രിക്കറ്റ് മത്സരങ്ങൾ കാണിക്കാൻ കരുത്തോടെയാണ് എത്തുന്നത്.
കുറഞ്ഞ നിരക്കു മുതൽ കൂടിയ നിരക്കുവരെയുള്ള പ്ലാനുകൾ അവതരിപ്പിച്ചതിലൂടെ എല്ലാ വിഭാഗം ആളുകൾക്കും ഡിസ്നി+ ഹോട്ട്സ്റ്റാർ സബ്സ്ക്രിപ്ഷൻ ജിയോ വാഗ്ദാനം ചെയ്യുന്നുണ്ട്. ടെലിക്കോം സേവനങ്ങൾ ലഭ്യമാകും എന്നതിനൊപ്പം അധിക ചെലവില്ലാതെ ക്രിക്കറ്റ് വേൾഡ്കപ്പ് മത്സരങ്ങൾ കാണാം എന്നതാണ് ഈ പുതിയ 7 ജിയോ പ്ലാനുകളുടെയും പ്രത്യേകത.


Click it and Unblock the Notifications








