Home
News

എങ്കിലും എയർടെലേ... എന്തെങ്കിലുമൊന്ന് പറയാമായിരുന്നു; അടിപൊളി വൗച്ചറുമായി എയർടെൽ | Airtel

പ്രത്യേകിച്ചൊരു മുന്നറിയിപ്പുകളും കൂടാതെ റീചാർജ് പ്ലാനുകൾ പ്രഖ്യാപിക്കുകയെന്നത് അടുത്ത കാലത്തായി ടെലിക്കോം കമ്പനികളുടെ ഒരു ശീലമായി തന്നെ മാറിയിട്ടുണ്ട്. പ്ലാനുകളുടെ കാര്യത്തിൽ എല്ലാവരെയും ഇടയ്ക്കിടെ ഞെട്ടിക്കാറുള്ള കമ്പനിയാണ് എയർടെൽ. ഇപ്പോഴിതാ തങ്ങളുടെ യൂസേഴ്സിനായി പുതിയൊരു പ്ലാൻ കൂടി പ്രഖ്യാപിച്ചിരിക്കുകയാണ് കമ്പനി. കൂടുതൽ വിവരങ്ങൾക്ക് തുട‍ർന്ന് വായിക്കുക.

49 രൂപ വിലയുള്ള ഡാറ്റ വൗച്ചറാണ് എയർടെൽ അവതരിപ്പിച്ചിരിക്കുന്നത്. ഇതൊരു ബേസിക് പ്രീപെയ്ഡ് പ്ലാൻ അല്ലെന്ന കാര്യമാണ് ആദ്യം തന്നെ യൂസേഴ്സ് അറിഞ്ഞിരിക്കേണ്ടത്. അധിക ഡാറ്റ ആവശ്യങ്ങൾക്ക് ഉതകുന്ന പ്രീപെയ്ഡ് ഡാറ്റ ബൂസ്റ്റർ എന്ന നിലയിലാണ് എയർടെൽ തങ്ങളുടെ 49 രൂപ പ്ലാൻ മുന്നോട്ട് വയ്ക്കുന്നത്. നിങ്ങളുടെ നമ്പറിൽ ഇപ്പോൾ ആക്റ്റീവായിട്ടുള്ള പ്രീപെയ്ഡ് പ്ലാനിന് ഒപ്പം ഉപയോഗിക്കാനുള്ള പ്ലാനുകളാണ് ഡാറ്റ ബൂസ്റ്ററുകൾ അഥവാ ഡാറ്റ വൗച്ചറുകൾ.

എങ്കിലും എയർടെലേ... എന്തെങ്കിലുമൊന്ന് പറയാമായിരുന്നു

ബേസ് പ്രീപെയ്ഡ് പ്ലാനിന് ഒപ്പം ലഭിക്കുന്ന ഡാറ്റ ലിമിറ്റ് പലപ്പോഴും യൂസേഴ്സിന് മതിയാകാതെ വരും. പ്രത്യേകിച്ചും ഒടിടി സ്ട്രീമിങ്, ഓൺലൈൻ ഗെയിമിങ് തുടങ്ങിയവയ്ക്കായി ഏറെ സമയം ചിലവഴിക്കുന്നവർക്ക്. ഇത്തരം യൂസേഴ്സിനാണ് ഡാറ്റ ബൂസ്റ്റർ പായ്ക്കുകൾ ഉപയോഗപ്രദമാകുന്നത്. ഇപ്പോൾ തന്നെ നിരവധി ബൂസ്റ്റർ പായ്ക്കുകൾ എയർടെൽ ഓഫർ ചെയ്യുന്നുണ്ട്. ഇക്കൂട്ടത്തിലേക്കാണ് 49 രൂപയുടെ ഡാറ്റ വൗച്ചർ കൂടി കമ്പനി അവതരിപ്പിക്കുന്നത്. വൗച്ചർ ഓഫർ ചെയ്യുന്ന ആനുകൂല്യങ്ങളെക്കുറിച്ച് വിശദമായി മനസിലാക്കാം.

49 രൂപയുടെ എയർടെൽ ഡാറ്റ വൗച്ചർ : ഒറ്റ ദിവസത്തെ വാലിഡിറ്റി മാത്രമാണ് 49 രൂപ വില വരുന്ന എയർടെൽ ഡാറ്റ വൗച്ചർ ഓഫർ ചെയ്യുന്നത്. 6 ജിബി ഹൈ സ്പീഡ് ഡാറ്റയും 49 രൂപയുടെ പ്ലാനിന് ഒപ്പം ലഭ്യമാക്കിയിട്ടുണ്ട്. പ്ലാനിന് ഒപ്പമുള്ള 6 ജിബി ഡാറ്റയും ഒരു ദിവസം കൊണ്ട് തന്നെ ഉപയോഗിച്ച് തീർക്കണമെന്ന് സാരം. എയർടെൽ ഓഫർ ചെയ്യുന്ന മറ്റ് ചില ഡാറ്റ വൗച്ചറുകൾ കൂടി പരിചയപ്പെടാം.

65 രൂപ വില വരുന്ന എയർടെൽ ഡാറ്റ വൗച്ചർ : ആകെ നാല് ജിബി ഡാറ്റയാണ് ഈ എയർടെൽ ഡാറ്റ ബൂസ്റ്റർ പ്ലാൻ ഓഫർ ചെയ്യുന്നത്. പ്രൈമറി പ്ലാനിന്റെ അതേ വാലിഡിറ്റിയാണ് 65 രൂപ വില വരുന്ന എയർടെൽ ഡാറ്റ വൗച്ചർ ഓഫർ ചെയ്യുന്നത്. മറ്റ് ആനുകൂല്യങ്ങൾ ഒന്നും തന്നെ ഈ വൗച്ച‍ർ ഓഫ‍ർ ചെയ്യുന്നില്ല.

29 രൂപ വിലയുള്ള എയർടെൽ ഡാറ്റ വൗച്ചർ : ഒരു ദിവസത്തെ വാലിഡിറ്റി ഓഫർ ചെയ്യുന്ന മറ്റൊരു ഡാറ്റ ബൂസ്റ്ററാണ് 29 രൂപയുടെ എയർടെൽ പ്ലാൻ. 2 ജിബി ഡാറ്റയാണ് വൗച്ചറിനൊപ്പം ലഭ്യമാക്കിയിരിക്കുന്നത്. ലിസ്റ്റിലെ മറ്റ് ഡാറ്റ വൗച്ചറുകളെപ്പോലെ തന്നെ മറ്റ് ആനുകൂല്യങ്ങൾ ഒന്നും തന്നെ 29 രൂപ വിലയുള്ള പ്ലാൻ നൽകുന്നില്ല.

58 രൂപയുടെ എയർടെൽ ഡാറ്റ വൗച്ചർ : 58 രൂപ വിലയുള്ള എയർടെൽ ഡാറ്റ ബൂസ്റ്റർ പ്ലാൻ 3 ജിബി ഡാറ്റയാണ് ഓഫർ ചെയ്യുന്നത്. പ്രൈമറി പ്ലാനിന് സമാനമായ വാലിഡിറ്റിയും 58 രൂപ വിലയുള്ള വൗച്ചർ പായ്ക്ക് ചെയ്യുന്നു. പ്രത്യേകിച്ച് വേറെന്തെങ്കിലും ആനുകൂല്യങ്ങൾ 58 രൂപയുടെ വൗച്ചർ നൽകുന്നില്ലെന്നതും അറിഞ്ഞിരിക്കണം.

എയർടെൽ ഇപ്പോൾ രാജ്യത്തെ മൂവായിരത്തിലധികം നഗരങ്ങളിൽ 5ജി സേവനങ്ങൾ നൽകുന്നുണ്ട്. രാജ്യവ്യാപകമായി 4ജി സേവനങ്ങളും കമ്പനി ഓഫർ ചെയ്യുന്നു. യൂസേഴ്സിന് കമ്പനി നൽകുന്ന ഡാറ്റ വൗച്ചറുകൾ 4ജി ടോപ്പ് അപ്പ് വൗച്ചറായി ഉപയോഗപ്പെടുത്താൻ സാധിക്കും. എആർപിയു വരുമാനം വർധിപ്പിക്കാനുള്ള വഴികളിൽ ഒന്നായിട്ട് കൂടിയാണ് എയർടെൽ തങ്ങളുടെ ഡാറ്റ വൗച്ചറുകളെ നോക്കിക്കാണുന്നത്.

Best Mobiles in India

English summary
Airtel has announced a new plan for its users. Airtel has introduced a data voucher worth Rs.49.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X