100% ക്യാഷ്ബാക്ക് ഓഫറുമായി എയര്‍ടെല്‍: ജിയോ ഞെട്ടുമോ?

Written By:

ടെലികോം മേഖലയില്‍ വന്‍ ഓഫറുകള്‍ നല്‍കിക്കൊണ്ട് എത്തിയത് ആദ്യം ജിയോ ആണ്. എന്നാല്‍ ജിയോയെ ഞെട്ടിച്ചു കൊണ്ട് മറ്റൊരു ഓഫറുമായി എത്തിയിരിക്കുകയാണ് എയര്‍ടെല്‍. 100% ക്യാഷ്ബാക്ക് ഓഫറാണ് എയര്‍ടെല്‍ നല്‍കിയിരിക്കുന്നത്. അതായത് 348 രൂപയ്ക്കും 349 രൂപയ്ക്കും റീച്ചാര്‍ജ്ജ് ചെയ്താല്‍ 100% ക്യാഷ്ബാക്ക് ഓഫറുകള്‍ ലഭിക്കുന്നു.

സ്മാര്‍ട്ട്‌ഫോണ്‍ എങ്ങനെ പൊട്ടിത്തെറിക്കുന്നു? അതിനു പിന്നിലെ കാരണങ്ങള്‍?

100% ക്യാഷ്ബാക്ക് ഓഫറുമായി എയര്‍ടെല്‍: ജിയോ ഞെട്ടുമോ?

എന്നാല്‍ ഈ ഓഫറിന്റെ കാലാവധി എന്നു കഴിയും എന്ന് ടെലികോം ഓപ്പറേറ്റര്‍ വെളിപ്പെടുത്തിയിട്ടില്ല. ഉപഭോക്താക്കള്‍ എയര്‍ടെല്‍ പേയ്‌മെന്റ് ബാങ്കു വഴി റീച്ചാര്‍ജ്ജ് ചെയ്താല്‍ മാത്രമാണ് ഈ ക്യാഷ്ബാക്ക് ഓഫര്‍ ലഭിക്കുന്നത്.

സോഴ്‌സ് പ്രകാരം ഓഫര്‍ ഇങ്ങനെയാണ്. 100% ക്യാഷ്ബാക്ക് നിങ്ങള്‍ക്ക് ഒരു റീച്ചാര്‍ജ്ജില്‍ തന്നെ ലഭിക്കില്ല. ആദ്യത്തെ റീച്ചര്‍ജ്ജില്‍ നിങ്ങള്‍ക്ക് 70 രൂപ ക്യാഷ്ബാക്ക് ലഭിക്കുന്നു. എന്നാല്‍ രണ്ടാമത്തെ റീച്ചാര്‍ജ്ജു മുതല്‍ 40 രൂപ ക്യാഷ്ബാക്ക് ഓഫര്‍ ലഭിക്കുന്നു.

എയര്‍ടെല്ലിന്റെ 349 രൂപയുടെ പ്ലാനില്‍ നിങ്ങള്‍ റീച്ചാര്‍ജ്ജു ചെയ്താല്‍ 300 മിനിറ്റ് വോയിസ് കോള്‍ പ്രതി ദിനം, അതായത് ഒരാഴ്ച 1200 മിനിറ്റ് ഫ്രീ കോള്‍ ലഭിക്കുന്നു. ഇതു കൂടാതെ 1ജിബി 4ജി ഡാറ്റ പ്രതി ദിനം 28 ദിവസത്തെ വാലിഡിറ്റിയില്‍ ലഭിക്കുന്നു.

ഷവോമി മീ മിക്‌സ്‌ 2, 8ജിബി റാം എത്തുന്നു!

100% ക്യാഷ്ബാക്ക് ഓഫറുമായി എയര്‍ടെല്‍: ജിയോ ഞെട്ടുമോ?

വ്വൗച്ചറുകളുടെ രൂപത്തില്‍ ഉപഭോക്താക്കള്‍ക്ക് പ്രത്യേക ക്യാഷ്ബാക്ക് ഓഫറുകള്‍ ജിയോ അടുത്തിടെ അവതരിപ്പിച്ചു. കൂടാതെ ജിയോ തീരിഫ് പ്ലാനുകളും പരിഷ്‌കരിക്കുകയും ചെയ്തു. അതായത് 399 രൂപയുടെ പ്ലാന്‍ ഇപ്പോള്‍ 459 രൂപയാക്കി ഉയര്‍ത്തി, എന്നാല്‍ ഓഫറുകള്‍ അതു പോലെ തന്നെയാണ്. അതായത് 1ജിബി ഡാറ്റ പ്രതി ദിനം, ഫ്രീ അണ്‍ലിമിറ്റഡ് കോള്‍, 84 ദിവസം വാലിഡിറ്റി.

English summary
Airtel is offering 100% cashback offer on recharge of Rs 348 and Rs 349.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot