6 മാസത്തേക്ക് സൗജന്യമായി 100GB ഗൂഗിൾ വൺ ക്ലൗഡ് സ്റ്റോറേജ് വാഗ്ദാനം ചെയ്ത് എയർടെൽ; ഓഫർ ലഭിക്കുക ഇവർക്ക്
ഇന്ത്യയിലെ രണ്ടാമത്തെ വലിയ ടെലിക്കോം കമ്പനിയും ഏറ്റവുമധികം പോസ്റ്റ്പെയ്ഡ് വരിക്കാരുള്ള ടെലിക്കോം കമ്പനിയുമായ എയർടെൽ 6 മാസത്തേക്ക് സൗജന്യമായി 100GB ഗൂഗിൾ വൺ ക്ലൗഡ് സ്റ്റോറേജ് വാഗ്ദാനം ചെയ്ത് രംഗത്തെത്തിയിരിക്കുന്നു (Airtel offers 6 months 100GB Google One storage). എയർടെലിന്റെ പോസ്റ്റ്പെയ്ഡ്, വൈ-ഫൈ ഉപഭോക്താക്കൾക്കാണ് ഈ സൗജന്യ സേവനം ലഭ്യമാക്കുക. ഇതിനായി ഗൂഗിളുമായി സഹകരിച്ച് പ്രവർത്തിക്കും എന്ന എയർടെൽ അറിയിച്ചിരിക്കുന്നു. ഈ ഓഫറിന്റെ ഏറ്റവും ശ്രദ്ധേയമായ നേട്ടങ്ങളിലൊന്ന് ഉപയോക്താക്കൾക്ക് ഈ സ്റ്റോറേജ് അഞ്ച് പേരുമായി ഷെയർ ചെയ്യാൻ കഴിയും എന്നതാണ്. ഗൂഗിൾ ഫോട്ടോസ്, ഡ്രൈവ്, ജിമെയിൽ എന്നിവയിലുടനീളം ഈ 100 ജിബി ക്ലൗഡ് സ്റ്റോറേജ് ഉപയോഗപ്രദമാണ്.
സ്മാർട്ട്ഫോണിൽ സ്ഥലപരിമിതിമൂലവും ഈസി ആക്സസ് ലഭ്യമാകുന്നതിനും മറ്റുമായി ഗൂഗിൾ സ്റ്റോറേജ് സൗകര്യം ഏറെ പ്രയോജനപ്രദമാണ്. എന്നാൽ സാധാരണ ഗൂഗിൾ അക്കൗണ്ടിനൊപ്പം പരിമിതമായ സ്റ്റോറേജ് സ്പേസ് മാത്രമേ ലഭിക്കാറുള്ളൂ. കൂടുതൽ സ്റ്റോറേജ് ആവശ്യമാണ് എങ്കിൽ സബ്സ്ക്രിപ്ഷൻ എടുക്കേണ്ടിവരും. എന്നാലിവിടെ എയർടെൽ ഓഫർ സ്വീകരിച്ചാൽ അധിക നിരക്ക് നൽകാതെ തന്നെ 6 മാസത്തേക്ക് സൗജന്യ സ്റ്റോറേജ് ലഭ്യമാകുന്നു.

എയർടെൽ താങ്ക്സ് ആപ്പ് വഴി ഉപഭോക്താക്കൾക്ക് ഈ ഓഫർ ആക്‌സസ് ചെയ്യാൻ കഴിയും. ആക്ടിവേഷൻ തീയതി മുതൽ ആദ്യ ആറ് മാസത്തേക്ക് ആണ് 100 ജിബി ക്ലൗഡ് സ്റ്റോറേജ് സൗജന്യമായി നൽകുന്നത്. ആറ് മാസത്തെ സൗജന്യ കാലയളവിന് ശേഷം, ഉപഭോക്താവിന്റെ ബില്ലിൽ പ്രതിമാസം 125 രൂപ ഫീസ് നൽകണം.
ഗൂഗിൾ വൺ അംഗമായി തുടരാൻ താൽപ്പര്യമില്ലെങ്കിൽ ഉപഭോക്താക്കൾക്ക് സബ്‌സ്‌ക്രിപ്‌ഷൻ നിർത്തലാക്കാനുള്ള ഓപ്ഷൻ ഉണ്ട്. "ഗൂഗിൾ വൺ കൂടി ചേർത്തതോടെ, എയർടെൽ ഉപഭോക്താക്കൾക്ക് ഇപ്പോൾ വിരൽത്തുമ്പിൽ ഡിജിറ്റൽ സബ്‌സ്‌ക്രിപ്‌ഷൻ ഓപ്ഷനുകളുടെ ഒരു വലിയ ലോകം ലഭിക്കും. ഇത് ഉപഭോക്താക്കൾക്ക് സമഗ്രവും സമ്പന്നവുമായ ഡിജിറ്റൽ ജീവിതശൈലി അനുഭവം നൽകുന്നതിൽ മുൻനിരയിൽ നിൽക്കുന്ന എയർടെല്ലിന്റെ സ്ഥാനം ഉറപ്പിക്കുന്നു." എന്ന് ഔദ്യോഗിക പ്രസ്താവനയിൽ എയർടെൽ പറയുന്നു.

ഫോട്ടോസ്, ഡ്രൈവ്, ജിമെയിൽ എന്നിവയിലും മറ്റും കൂടുതൽ സ്റ്റോറേജുള്ള ഫോട്ടോകൾ, വീഡിയോകൾ, പ്രധാനപ്പെട്ട ഫയലുകൾ എന്നിവ അവരുടെ ഫോണുകളിൽ സുരക്ഷിതമായി ബാക്കപ്പ് ചെയ്യുന്നത് ഈ സബ്സ്ക്രിപ്ഷൻ എളുപ്പമാക്കും എന്ന് എയർടെൽ ചൂണ്ടിക്കാട്ടുന്നു. ഇന്ത്യയിലെ ദശലക്ഷക്കണക്കിന് ആളുകളിലേക്ക് ഗൂഗിൾ വൺ എത്തിക്കുന്നതിന് ഞങ്ങൾക്ക് സന്തോഷമുണ്ട് എന്ന് എയർടെൽ പറയുന്നു.
ഓഫർ ലഭിക്കുന്നതിന്, ഉപഭോക്താക്കൾ എയർടെൽ പോസ്റ്റ്പെയ്ഡ്, ബ്രോഡ്ബാൻഡ് ഉപയോക്താക്കൾ എയർടെൽ താങ്ക്സ് ആപ്പിൽ ലോഗിൻ ചെയ്ത് ക്ലെയിം ചെയ്യേണ്ടതുണ്ട്. വാട്ട്‌സ്ആപ്പ് ചാറ്റുകൾ ഗൂഗിൾ അക്കൗണ്ട് സ്റ്റോറേജിലേക്ക് ബാക്കപ്പ് ചെയ്യുന്നതിലൂടെ ആൻഡ്രോയിഡ് ഉപയോക്താക്കൾക്ക് ഫോൺ മാറ്റം പോലുള്ള കാര്യങ്ങൾ എളുപ്പത്തിൽ നിർവഹിക്കാൻ സാധിക്കുന്നു.
ഈ ക്ലൗഡ് സ്റ്റോറേജ് സൊല്യൂഷൻ ആൻഡ്രോയിഡ്, ഐഒഎസ് ഉപകരണങ്ങളുമായി ചേർന്നുപോകുന്നതിനാൽ, ലക്ഷക്കണക്കിന് എയർടെൽ ഉപഭോക്താക്കൾക്ക് ഓഫർ അനുയോജ്യമാണ്. നേരത്തെ തന്നെ എയർടെലിന്റെ മുഖ്യ എതിരാളിയായ റിലയൻസ് ജിയോ തങ്ങളുടെ എഐ ഫീച്ചറുകളിലേക്കുള്ള ഏർലി ആക്സസിനൊപ്പം 100ജിബി എഐ ക്ലൗഡ് സ്റ്റോറേജും ലഭ്യമാക്കിയിരുന്നു.

ജിയോയ്ക്കുള്ള എയർടെലിന്റെ മറുപടി കൂടിയാണ് ഗൂഗിളുമായി സഹകരിച്ചുള്ള ഈ സ്റ്റോറേജ് സബ്സ്ക്രിപ്ഷൻ ഓഫർ. നിലവിൽ പലരും ക്ലൗഡ് സ്റ്റോറേജുകൾ പണം നൽകി ഉപയോഗപ്പെടുത്തുന്നുണ്ട്. മാസാമാസം നല്ലൊരു തുക ഇതിന് ചെലവാകും. എന്നാൽ അത്തരം ചെലവുകൾ ഒഴിവാക്കാൻ ഈ എയർടെൽ ഓഫർ സഹായിക്കും.


Click it and Unblock the Notifications







