ദിനംപ്രതി 400 എം.ബി ഡാറ്റ അധികമായി വാഗ്ദാനം ചെയ്യ്ത് എയർടെൽ

എയര്‍ടെല്‍ താങ്ക്‌സ് ആപ്പില്‍ നിന്നും റീച്ചാര്‍ജ് ചെയ്യുന്നവര്‍ക്ക് മാത്രമേ ഈ ഓഫര്‍ ലഭിക്കുകയുള്ളു എന്നാണ് വിവരം. എയര്‍ടെലിൻറെ വെബ്‌സൈറ്റില്‍ ഈ പ്ലാന്‍ നല്‍കിയിട്ടില്ല. 399 രൂപയുടെ പ്രീപെയ്ഡ് പ്ലാനിന്

|

എയര്‍ടെല്‍ പുതിയ മൂന്ന് പ്രീപെയ്ഡ് റീച്ചാര്‍ജ് പ്ലാനുകള്‍ക്കൊപ്പം കൂടുതൽ ഡാറ്റ ചെയ്യുന്നു. 399 രൂപ, 448 രൂപ, 499 രൂപ പ്ലാനുകള്‍ റീച്ചാര്‍ജ് ചെയ്യുന്നവര്‍ക്ക് പ്ലാനുകള്‍ക്കൊപ്പമുള്ള ഡാറ്റയ്‌ക്കൊപ്പം ദിവസം തോറും 400 എം.ബി ഡാറ്റ അധികമായി ലഭിക്കും.

ദിനംപ്രതി 400 എം.ബി ഡാറ്റ അധികമായി വാഗ്ദാനം ചെയ്യ്ത് എയർടെൽ

399 രൂപയ്ക്ക് 1.4 ജി.ബി ഡേറ്റ

399 രൂപയ്ക്ക് 1.4 ജി.ബി ഡേറ്റ

399 രൂപയ്ക്ക് ദിവസം ഒരു ജി.ബി ഡാറ്റ ലഭിച്ചിരുന്നിടത്ത് പുതിയ ഓഫര്‍ പ്രകാരം 1.4 ജി.ബി ഡേറ്റ ഇനി മുതൽ ലഭിക്കും. 448 രൂപയുടെ പ്ലാനില്‍ പ്രതിദിനം 1.5 ജി.ബി ഡാറ്റ ദിവസേന ലഭിച്ചിരുന്നതിന് പകരം 1.9 ജി.ബി ഡാറ്റ ലഭിക്കും. 499 പ്ലാനില്‍ രണ്ട് ജി.ബി ഡാറ്റ ലഭിച്ചിരുന്നതിന് പകരം ഇനി മുതൽ 2.4 ജി.ബി ഡാറ്റ ദിവസേന ലഭിക്കും.

448 രൂപയുടെ പ്ലാനില്‍ 1.9 ജി.ബി ഡാറ്റ

448 രൂപയുടെ പ്ലാനില്‍ 1.9 ജി.ബി ഡാറ്റ

എയര്‍ടെല്‍ താങ്ക്‌സ് ആപ്പില്‍ നിന്നും റീച്ചാര്‍ജ് ചെയ്യുന്നവര്‍ക്ക് മാത്രമേ ഈ ഓഫര്‍ ലഭിക്കുകയുള്ളു എന്നാണ് വിവരം. എയര്‍ടെലിൻറെ വെബ്‌സൈറ്റില്‍ ഈ പ്ലാന്‍ നല്‍കിയിട്ടില്ല. 399 രൂപയുടെ പ്രീപെയ്ഡ് പ്ലാനിന് 84 ദിവസമാണ് വാലിഡിറ്റി.

499 പ്ലാനില്‍ 2.4 ജി.ബി ഡാറ്റ
 

499 പ്ലാനില്‍ 2.4 ജി.ബി ഡാറ്റ

ലോക്കല്‍, എസ്.ടി.ഡി കോളുകള്‍, നാഷണല്‍ റോമിങ് കോള്‍, 100 എസ്.എം.എസ് എന്നിവ ഈ പ്ലാനില്‍ ലഭിക്കും. ഇത് കൂടാതെ എയര്‍ടെല്‍ ടി.വി പ്രീമിയം സബ്‌സ്‌ക്രിപ്ഷന്‍, ഒരു വര്‍ഷത്തെ നോര്‍ട്ടണ്‍ മൊബൈല്‍ സെക്യൂരിറ്റി സബ്‌സ്‌ക്രിപ്ഷന്‍, വിങ്ക് മ്യൂസിക് സബ്‌സ്‌ക്രിപ്ഷന്‍ എന്നിവയും ലഭിക്കും.

4G ഡിവൈസുകള്‍ക്കുള്ള ക്യാഷ്ബാക്ക്

4G ഡിവൈസുകള്‍ക്കുള്ള ക്യാഷ്ബാക്ക്

448 രൂപയുടെ പ്ലാനിന് 82 ദിവസമാണ് ലഭിക്കുന്ന കാലാവധി. 100 എസ്.എം.എസ്, എയര്‍ടെല്‍ ടീ.വി
പ്രീമിയം, പുതിയ 4G ഡിവൈസുകള്‍ക്കുള്ള ക്യാഷ്ബാക്ക്, നോര്‍ട്ടണ്‍ മൊബൈല്‍ സെക്യൂരിറ്റി, വിങ്ക് മ്യൂസിക് എന്നിവയും ലഭിക്കും.

448 രൂപയുടെ പ്രീപെയ്ഡ് പ്ലാൻ

448 രൂപയുടെ പ്രീപെയ്ഡ് പ്ലാൻ

499 രൂപയുടെ പ്ലാനിന് 82 ദിവസമാണ് കാലാവധി. ദിവസേന 2.4 ജി.ബി ഡാറ്റയാണ് ഈ പ്ലാനില്‍ ഇനി ലഭിക്കുക. മറ്റ് ആനുകൂല്യങ്ങളെല്ലാം 399 രൂപയുടേയും 448 രൂപയുടേയും പ്രീപെയ്ഡ് പ്ലാനുകളെ പോലെയാണ്.

 പുതിയ ദീര്‍ഘകാല പദ്ധതി

പുതിയ ദീര്‍ഘകാല പദ്ധതി

ടെലികോം ഓപ്പറേറ്ററായ എയര്‍ടെല്‍ തങ്ങളുടെ പ്രീപെയ്ഡ് ഉപയോക്താക്കള്‍ക്ക് പുതിയ ദീര്‍ഘകാല പദ്ധതിയും കൂടി ഈയിടക്ക് അവതരിപ്പിച്ചു. 597 രൂപയാണ് ഈ പ്ലാനിന്റെ വില. എന്നാല്‍ ഫീച്ചര്‍ ഫോണ്‍ ഉപയോക്താക്കള്‍ക്കു മാത്രമാണ് ഈ പ്ലാന്‍ നല്‍കിയിരിക്കുന്നത്.

മേര നയ ഫീച്ചര്‍ ഫോണ്‍ റീച്ചാര്‍ജ്ജ് പ്ലാന്‍

മേര നയ ഫീച്ചര്‍ ഫോണ്‍ റീച്ചാര്‍ജ്ജ് പ്ലാന്‍

'മേര നയ ഫീച്ചര്‍ ഫോണ്‍ റീച്ചാര്‍ജ്ജ് പ്ലാന്‍' എന്നാണ് ഈ പ്ലാനിന് പേരു നല്‍കിയിരിക്കുന്നത്. ദീര്‍ഘകാല വാലിഡിറ്റി, അണ്‍ലിമിറ്റഡ് കോള്‍ എന്നിവയാണ് ഇതിലെ പ്രധാന ആകര്‍ഷണം.

ഫീച്ചര്‍ ഫോണ്‍ ഉപയോക്താക്കള്‍

ഫീച്ചര്‍ ഫോണ്‍ ഉപയോക്താക്കള്‍

ആദ്യ തവണ ഫീച്ചര്‍ ഫോണ്‍ ഉപയോക്താക്കള്‍ക്ക് അണ്‍ലിമിറ്റഡ് ലോക്കല്‍/ എസ്റ്റിഡി കോള്‍, 10 ജി.ബി ഡേറ്റ എന്നിവയാണ് 597 രൂപയ്ക്ക് നല്‍കുന്നത്. എന്നാല്‍ ഈ പ്ലാന്‍ എല്ലാ സര്‍ക്കിളുകളിലും ലഭ്യമല്ല. സ്മാര്‍ട്ട്‌ഫോണിന്റെ വാലിഡിറ്റി 168 ദിവസമാണ്.

നോണ്‍ 4G സ്മാര്‍ട്ട്‌ഫോണുകളില്‍

നോണ്‍ 4G സ്മാര്‍ട്ട്‌ഫോണുകളില്‍

ഓഫര്‍ ചെയ്തിരിക്കുന്ന 10 ജി.ബി ഡേറ്റ നോണ്‍-4ജി സ്മാര്‍ട്ട്‌ഫോണുകളില്‍ മാത്രമാണ് പ്രവര്‍ത്തിക്കുന്നത്. ഇതിനോടൊപ്പം 300 എസ്.എം.എസ് 28 ദിവസത്തെ വാലിഡിറ്റിയില്‍ ലഭിക്കുന്നു.

എയര്‍ടെല്‍

എയര്‍ടെല്‍

ഈ അടുത്തിടെ എയര്‍ടെല്‍ വില കുറഞ്ഞ പോസ്റ്റ്‌പെയ്ഡ് പ്ലാനും പ്രഖ്യാപിച്ചിരുന്നു. അത് 499 രൂപയ്ക്കു താഴെയുളള എല്ലാ സര്‍ക്കിളുകളിലും ലഭ്യമാകുന്ന പ്ലാനാണ്. എന്നാല്‍ കമ്പനി ചില പോസ്റ്റ്‌പെയ്ഡ് പ്ലാനുകളായ 299 രൂപ, 399 രൂപ, 649 രൂപ, 1199 രൂപ, 1599 രൂപ എന്നിവ നിര്‍ത്തലാക്കി.

പോസ്റ്റ്‌പെയ്ഡ് പ്ലാനുകള്‍

പോസ്റ്റ്‌പെയ്ഡ് പ്ലാനുകള്‍

അതിനു പകരമായി നാല് പോസ്റ്റ്‌പെയ്ഡ് പ്ലാനുകള്‍ നല്‍കിയിരിക്കുന്നു. അതായത് 499 രൂപ, 749 രൂപ, 999 രൂപ, 1599 രൂപ എന്നിവയാണ്.

എയർടെൽ പരിഷ്കരിച്ച അഞ്ച് പോസ്റ്റ്പെയ്ഡ് പ്ലാനുകൾ

എയർടെൽ പരിഷ്കരിച്ച അഞ്ച് പോസ്റ്റ്പെയ്ഡ് പ്ലാനുകൾ

അനവധി ഓഫറുകളും ആനുകൂല്യങ്ങളും കൊട്നുവരുന്ന തിരക്കിലാണ് എയർടെൽ. ജിയോ ഒന്നാമതെത്തിയതോടെ ഉപയോക്താക്കളെ തങ്ങളെ വരുത്തിയിലേക്ക് കൊണ്ടുവരുന്നതിനുള്ള ശ്രമങ്ങളിലാണ് ഓരോ ടെലികോം കമ്പനികളും. ഇപ്പോഴിതാ, എയർടെൽ 5 പോസ്റ്റ്പെയ്ഡ് പ്ലാനുകൾ ഇപ്പോൾ പുതുക്കിയിരിക്കുകയാണ്.

5 പോസ്റ്റ്പെയ്ഡ് പ്ലാനുകൾ

5 പോസ്റ്റ്പെയ്ഡ് പ്ലാനുകൾ

499, 749, 999, 1599 എന്നി നിരക്കിലുള്ള പോസ്റ്റ്പെയ്ഡ് പ്ലാനുകളാണ് കമ്പനി ഇപ്പോൾ പുതുക്കിയതായി അറിയിച്ചിരിക്കുന്നത്. അതേസമയം, 399 രൂപയുടെ പ്ലാൻ അവസാനിപ്പിച്ചിട്ടില്ലെന്ന് കമ്പനി റിപ്പോർട്ടിൽ പറഞ്ഞു. പ്ലാൻ അവസാനിപ്പിച്ചതായുളള വാർത്തകൾ തികച്ചും വ്യാജമാണെന്നും കമ്പനി അഭിപ്രായപ്പെട്ടു.

എയർടെൽ കണക്ഷൻ

എയർടെൽ കണക്ഷൻ

എന്നാൽ എയർടെൽ ആപ്പിലും വെബ്സൈറ്റിലും പുതിയ കണക്ഷൻ എടുക്കുന്നവർക്ക് ഈ പ്ലാൻ കാണിക്കുന്നില്ല. പക്ഷേ റീട്ടെയിൽ സ്റ്റോറുകളിൽ പ്ലാൻ ലഭ്യമാണ്. ഉപയോക്താക്കൾക്ക് സ്റ്റോറുകളിൽ പോയി പ്ലാൻ തിരഞ്ഞെടുക്കാവുന്നതാണ്.

അൺലിമിറ്റഡ് ഡാറ്റ

അൺലിമിറ്റഡ് ഡാറ്റ

എയർടെൽ 1599 രൂപയുടെ പ്ലാനും പുതുക്കിയിട്ടുണ്ട്. അൺലിമിറ്റഡ് ഡാറ്റ, വോയിസ് കോളിങ് എന്നിവ ലഭിക്കുന്ന തരത്തിലാണ് പ്ലാൻ പുതുക്കിയത്. എല്ലാ പോസ്റ്റ്പെയ്ഡ് ഉപയോക്താക്കൾക്കും നെറ്റ്ഫ്ലിക്സ്, ആമസോൺ പ്രൈം വീഡിയോ, സീ5 എന്നിവ സൗജന്യമായി ഉപയോഗിക്കാം.

499 രൂപയുടെ പോസ്റ്റ്പെയ്ഡ് പ്ലാൻ

499 രൂപയുടെ പോസ്റ്റ്പെയ്ഡ് പ്ലാൻ

എയർടെൽ 499 രൂപയുടെ പോസ്റ്റ്പെയ്ഡ് പ്ലാനിൽ പ്രതിമാസം 75 ജി.ബിയുടെ 3ജി/ജി ഡാറ്റയാണ് കിട്ടുക. ഇതിനൊപ്പം അൺലിമിറ്റഡ് ലോക്കൽ, എസ്ടിഡി, റോമിങ് കോളുകളും ദിവസവും 100 എസ്.എം.എസും ലഭിക്കുന്നത്. ഈ പ്ലാൻ തിരഞ്ഞെടുക്കുന്നവർക്ക് മൂന്നു മാസത്തേക്ക് നെറ്റ്ഫ്ലിക്സ് സബ്സ്ക്രിപ്ഷനും, ഒരു വർഷത്തേക്ക് ആമസോൺ പ്രൈം വീഡിയോ സബ്സ്ക്രിപ്ഷനും, സീ5, എയർടെൽ ടി.വി പ്രീമിയം സബ്സ്ക്രിപ്ഷനും ലഭിക്കും. ഇതിനൊപ്പം ഹാൻഡ്സെറ്റ് പ്രൊട്ടക്ഷനും ലഭിക്കും.

749 രൂപയുടെ പോസ്റ്റ്പെയ്ഡ് പ്ലാൻ

749 രൂപയുടെ പോസ്റ്റ്പെയ്ഡ് പ്ലാൻ

ഈ പ്ലാനിൽ പ്രതിമാസം 125 ജി.ബിയുടെ 3ജി/4ജി ഡാറ്റയാണ് കിട്ടുക. ദിവസവും 100 എസ്.എം.എസും അൺലിമിറ്റഡ് ലോക്കൽ, എസ്ടിഡി, റോമിങ് കോളുകളും ലഭിക്കും. ഇതിനു പുറമേ ഉപയോക്താക്കൾക്ക് മൂന്നു മാസത്തേക്ക് നെറ്റ്ഫ്ലിക്സ് സബ്സ്ക്രിപ്ഷനും, ഒരു വർഷത്തേക്ക് ആമസോൺ പ്രൈം വീഡിയോ സബ്സ്ക്രിപ്ഷനും, സീ5, എയർടെൽ ടി.വി പ്രീമിയം സബ്സ്ക്രിപ്ഷനും ഹാൻഡ്സെറ്റ് പ്രൊട്ടക്ഷനും ലഭിക്കും.

999 രൂപയുടെ പോസ്റ്റ്പെയ്ഡ് പ്ലാൻ

999 രൂപയുടെ പോസ്റ്റ്പെയ്ഡ് പ്ലാൻ

എയർടെലിന്റെ 999 രൂപയുടെ പ്ലാനിൽ 150 ജി.ബിയുടെ 3ജി/4ജി ഡാറ്റ, ദിനവും 100 എസ്.എം.എസ്, അൺലിമിറ്റഡ് ലോക്കൽ, എസ്ടിഡി, റോമിങ് കോളുകൾ എന്നിവയാണ് ലഭിക്കുക. ഇതിനു പുറമേ ഉപയോക്താക്കൾക്ക് മൂന്നു മാസത്തേക്ക് നെറ്റ്ഫ്ലിക്സ് സബ്സ്ക്രിപ്ഷനും, ഒരു വർഷത്തേക്ക് ആമസോൺ പ്രൈം വീഡിയോ സബ്സ്ക്രിപ്ഷനും, സീ5, എയർടെൽ ടി.വി പ്രീമിയം സബ്സ്ക്രിപ്ഷനും ഹാൻഡ്സെറ്റ് പ്രൊട്ടക്ഷനും ലഭിക്കും.

1599 രൂപയുടെ പോസ്റ്റ്പെയ്ഡ് പ്ലാൻ

1599 രൂപയുടെ പോസ്റ്റ്പെയ്ഡ് പ്ലാൻ

അൺലിമിറ്റഡ് ഡാറ്റ നൽകുന്നുവെന്നതാണ് പരിഷ്കരിച്ച മറ്റു നാലു പ്ലാനുകളിൽനിന്നും ഈ പ്ലാനിനെ വ്യത്യസ്തമാക്കുന്നത്. ഇതിനുപുറമേ അൺലിമിറ്റഡ് ലോക്കൽ, എസ്ടിഡി, ദിനവും 100 എസ്.എം.എസും കിട്ടും.

നെറ്റ്ഫ്ലിക്സ് സബ്സ്ക്രിപ്ഷൻ

നെറ്റ്ഫ്ലിക്സ് സബ്സ്ക്രിപ്ഷൻ

ഇതിനു പുറമേ ഉപയോക്താക്കൾക്ക് മൂന്നു മാസത്തേക്ക് നെറ്റ്ഫ്ലിക്സ് സബ്സ്ക്രിപ്ഷനും, ഇതോടപ്പംഒരു വർഷത്തേക്ക് ആമസോൺ പ്രൈം വീഡിയോ സബ്‌സ്‌ക്രിപ്ഷനും , സീ5, എയർടെൽ ടി.വി പ്രീമിയം സബ്‌സ്‌ക്രിപ്ഷനും ഹാൻഡ്സെറ്റ് പ്രൊട്ടക്ഷനും ഇതോടപ്പം ലഭിക്കും. രണ്ടു സാധാരണ കണക്ഷനുകൾക്കാണ് ഈ പ്ലാൻ ലഭ്യമാകുക.

Best Mobiles in India

Read more about:
English summary
These days, telecom operators are trying to lure consumers to their networks with additional benefits. Initiated by Jio, the trend has been adopted by all the major players of the industry. The benefits were only restricted to postpaid subscribers initially but now prepaid subscribers are also starting to see benefits in various forms. Airtel is actively working on impressing more consumers to its network and has recently revamped its popular prepaid plans under Rs 500.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X