Home
News

ഇതുപോലെ ഒന്ന് ഇതുമാത്രമേ ഉള്ളൂ! എയർടെലിന്റെ പുതിയ ഒടിടി പ്ലാനിന്റെ പ്രത്യേകത

ഇന്ത്യയിലെ ഉപയോക്താക്കൾക്കിടയിൽ ഒടിടി ​പ്രിയം കൂടി വരികയാണ്. ഒടിടി പ്ലാറ്റ്ഫോമുകളുടെ സബ്സ്ക്രിപ്ഷൻ വില കൊടുത്ത് വാങ്ങുന്ന ആളുകളുടെ എണ്ണം കൂടിയിട്ടുണ്ട്. ആളുകളുടെ ഈ താൽപര്യം മനസിലാക്കി ടെലിക്കോം കമ്പനികൾ തങ്ങളുടെ റീച്ചാർജ് പ്ലാനുകളുടെ ഒപ്പം അ‌ധിക ആനുകൂല്യമായി പ്രമുഖ ഒടിടി പ്ലാറ്റ്ഫോമുകളുടെ സബ്സ്ക്രിപ്ഷൻ നൽകിവരുന്നു. ഇന്ത്യയിലെ രണ്ടാമത്തെ വലിയ ടെലിക്കോം കമ്പനിയായ ഭാരതി എയർടെൽ കഴിഞ്ഞയാഴ്ച ഒരു പുതിയ പ്രീപെയ്ഡ് പ്ലാൻ അ‌വതരിപ്പിക്കുകയുണ്ടായി, 398 രൂപയായിരുന്നു ആ പ്ലാനിന്റെ വില. ഇന്ത്യയിൽ ഹോട്ട്സ്റ്റാർ സബ്സ്ക്രിപ്ഷൻ സഹിതമെത്തുന്ന ഏറ്റവും വില കുറഞ്ഞ 'സർവീസ് വാലിഡിറ്റി' പ്രീപെയ്ഡ് പ്ലാൻ എന്നതാണ് ഈ പ്ലാനിന്റെ പ്രത്യേകത.

ഇന്ത്യയിൽ 398 രൂപയിലും കുറഞ്ഞ വിലയിൽ ഹോട്ട്സ്റ്റാർ സബ്സ്ക്രിപ്ഷൻ സഹിതം എത്തുന്ന പ്ലാനുകൾ ഉണ്ട്. വൊഡാഫോൺ ഐഡിയയാണ് അ‌ത് നൽകുന്നത്. എന്നാൽ വിഐയുടെ ആ പ്ലാനുകൾ സർവീസ് വാലിഡിറ്റി വാഗ്ദാനം ചെയ്യുന്നില്ല. വാലിഡിറ്റിയില്ലാതെ ഡാറ്റ ആനുകൂല്യങ്ങൾക്കൊപ്പമാണ് വിഐയുടെ ചീപ് റേറ്റിലുള്ള ഹോട്ട്സ്റ്റാർ സബ്സ്ക്രിപ്ഷൻ പ്ലാൻ എത്തുന്നത്.

ഇതുപോലെ ഒന്ന് ഇതുമാത്രമേ ഉള്ളൂ!  പുതിയ എയർടെൽ പ്ലാനിന്റെ പ്രത്യേകത

എയർടെലിന്റെ 398 രൂപയുടെ പ്രീപെയ്ഡ് പ്ലാൻ വാഗ്ദാനം ചെയ്യുന്ന ആനുകൂല്യങ്ങൾ: 2ജിബി പ്രതിദിന ഡാറ്റ, അ‌​ൺലിമിറ്റഡ് വോയ്സ് കോളിങ്, ദിവസം 100 എസ്എംഎസ്, 28 ദിവസ വാലിഡിറ്റി എന്നിവയാണ് 398 രൂപയുടെ എയർടെൽ പ്രീപെയ്ഡ് പ്ലാനിലെ പ്രധാന ആനുകൂല്യങ്ങൾ. നിശ്ചിത ജിബി ഡാറ്റ പരിധി പിന്നിട്ടാൽ തുടർന്ന് ഡാറ്റ വേഗത 64 Kbps ആയി കുറയും.

എയർടെലിന്റെ 398 രൂപയുടെ പ്രീപെയ്ഡ് പ്ലാൻ വാഗ്ദാനം ചെയ്യുന്ന ആനുകൂല്യങ്ങൾ: 2ജിബി പ്രതിദിന ഡാറ്റ, അ‌​ൺലിമിറ്റഡ് വോയ്സ് കോളിങ്, ദിവസം 100 എസ്എംഎസ്, 28 ദിവസ വാലിഡിറ്റി എന്നിവയാണ് 398 രൂപയുടെ എയർടെൽ പ്രീപെയ്ഡ് പ്ലാനിലെ പ്രധാന ആനുകൂല്യങ്ങൾ. 4ജി നെറ്റ്വർക്കിലുള്ള എയർടെൽ ഉപയോക്താക്കൾക്ക് ദിവസം 2ജിബി ഡാറ്റ മാത്രമാണ് ഈ പ്ലാനിൽ ആസ്വദിക്കാൻ കഴിയുക.

ഇതുപോലെ ഒന്ന് ഇതുമാത്രമേ ഉള്ളൂ!  പുതിയ എയർടെൽ പ്ലാനിന്റെ പ്രത്യേകത

അ‌തേസമയം 5ജി ഉപയോക്താക്കൾക്ക് അ‌ൺലിമിറ്റഡ് 5ജി ഡാറ്റ ഓഫർ പ്രകാരം ഇഷ്ടം പോലെ ഡാറ്റ ഉപയോഗിക്കാൻ സാധിക്കും. കൂടാതെ ഉപയോക്താക്കൾക്ക് എയർടെൽ താങ്ക്സ് ആപ്പ് വഴി ഹലോ ട്യൂൺസ് ആക്ടിവേറ്റ് ചെയ്യാം. ഇതിനെല്ലാം പുറമേ 28 ദിവസത്തേക്ക് ഹോട്ട്സ്റ്റാർ സബസ്ക്രിപ്ഷനും ഈ എയർടെൽ പ്ലാൻ നൽകുന്നു.

തത്സമയ സ്‌പോർട്‌സ്, സിനിമകൾ, വെബ് സീരീസുകൾ തുടങ്ങി നിരവധി കണ്ടന്റുകൾ ആസ്വദിക്കാൻ ഈ ഹോട്ട്‌സ്റ്റാർ മൊബൈൽ സബ്സ്ക്രിപ്ഷൻ എയർടെൽ ഉപയോക്താക്കളെ അ‌നുവദിക്കുന്നു. ഒരു മാസത്തെ കോളിങ്, വാലിഡിറ്റി എന്നിവ സഹിതം ഹോട്ട്സ്റ്റാർ സബ്സ്ക്രിപ്ഷൻ ആഗ്രഹിക്കുന്നവർക്ക് ലഭ്യമായിട്ടുള്ള ഏറ്റവും നിരക്ക് കുറഞ്ഞ പ്രീപെയ്ഡ് പ്ലാൻ എന്നതാണ് ഈ 398 രൂപ പ്രീപെയ്ഡ് പ്ലാനിന്റെ പ്രത്യേകത.

ഹോട്ട്സ്റ്റാർ സബ്സ്ക്രിപ്ഷൻ ഇതിനെക്കാൾ കുറഞ്ഞ വിലയിൽ എത്തുന്ന പ്ലാനുകൾ വിഐക്ക് ഉണ്ട്. എന്നാൽ അ‌വ സ്വന്തമാക്കണമെങ്കിൽ വാലിഡിറ്റിയുള്ള ഒരു പ്രീപെയ്ഡ് പ്ലാൻ നമുക്ക് ഉണ്ടായിരിക്കണം. എന്നാൽ എയർടെലിന്റെ 398 പ്ലാനിനൊപ്പം വാലിഡിറ്റിയും ലഭിക്കും. വിഐയുടെ 151 രൂപ, 169 രൂപ, 248 രൂപ, 202 രൂപ പ്രീപെയ്ഡ് പ്ലാനുകളെല്ലാം കുറഞ്ഞ നിരക്കിൽ ഹോട്ട്സ്റ്റാർ സബ്സ്ക്രിപ്ഷൻ സഹിതം എത്തുന്നവയാണ്.

ഇതുപോലെ ഒന്ന് ഇതുമാത്രമേ ഉള്ളൂ!  പുതിയ എയർടെൽ പ്ലാനിന്റെ പ്രത്യേകത

എന്നാൽ ഈ വിഐ പ്രീപെയ്ഡ് പ്ലാനുകൾ ഒന്നുംതന്നെ സർവീസ് വാലിഡിറ്റി വാഗ്ദാനം ചെയ്യുന്നില്ല. അ‌തിനാലാണ് ഈ പ്ലാനുകളെക്കാൾ ഉയർന്ന വിലയിൽ എത്തിയിട്ടും ഹോട്ട്സ്റ്റാർ സബ്സ്ക്രിപ്ഷൻ സഹിതമെത്തുന്ന ഏറ്റവും വില കുറഞ്ഞ 'സർവീസ് വാലിഡിറ്റി' പ്രീപെയ്ഡ് പ്ലാൻ എന്ന ​സ്ഥാനം 398 രൂപയുടെ എയർടെൽ പ്ലാൻ സ്വന്തമാക്കിയത്.

More from GizBot

Best Mobiles in India

English summary
Airtel is offering the cheapest 'Service Validity' prepaid plan in India that comes with a Hotstar subscription. It is a prepaid plan of Rs 398 that Airtel launched yesterday. In addition to the main benefits, this Airtel plan also offers a Hotstar subscription for 28 days.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X