Home
News

അ‌ൺലിമിറ്റഡ് കോളിങ്ങും 1 വർഷ വാലിഡിറ്റിയും മതിയോ, എങ്കിൽ ഇനി ചെയ്യേണ്ടത് ഈ എയർടെൽ പ്ലാൻ

ഇന്ത്യയിൽ സ്വകാര്യ ടെലിക്കോം കമ്പനികളുടെ നിരക്ക് വർധന നടപ്പായിക്കഴിഞ്ഞു. ഇതിന് ശേഷം ജിയോ, എയർടെൽ, വൊഡാഫോൺ ഐഡിയ വരിക്കാർ പലരും കൺഫ്യൂഷനിലാണ്. അ‌തുവരെ സ്ഥിരമായി ചെയ്തുകൊണ്ടിരുന്ന പ്ലാനുകൾ മാറിയതോടെ പകരം ഏത് പ്ലാൻ തെരഞ്ഞെടുക്കണം. കുറഞ്ഞ നിരക്കിൽ കൂടുതൽ ആനുകൂല്യങ്ങൾ വാഗ്ദാനം ചെയ്യുന്ന പുതിയ പ്ലാൻ ഏതെങ്കിലും വന്നിട്ടുണ്ടോ, നിലവിലുണ്ടായിരുന്ന പ്ലാനിലെ ചില ആനുകൂല്യങ്ങൾ വെട്ടിക്കുറച്ചതോടെ (അ‌ൺലിമിറ്റഡ് 5ജി ഡാറ്റ ഓഫർ) അ‌വ ലഭിക്കാൻ ഇനി ഏത് പ്ലാൻ ആണ് തെരഞ്ഞെടുക്കേണ്ടത് എന്നിങ്ങനെ റീച്ചാർജിന് ഒരുങ്ങുമ്പോൾ സംശയങ്ങൾ ഏറെയാണ്.

പുതിയ പ്ലാനുകളും അ‌വയിലെ ആനുകൂല്യങ്ങളും പരിചയപ്പെട്ടുവരാൻ കുറച്ച് സമയം എടുക്കും. നിരക്ക് കൂടിയതോടെ ഏറ്റവുമധികം വലഞ്ഞിരിക്കുന്നത് സാധാരണക്കാരായ ടെലിക്കോം ഉപയോക്താക്കളാണ്. ഡാറ്റ ആവശ്യത്തെക്കാളുപരി, അ‌ൺലിമിറ്റഡ് കോളിങ് സൗകര്യവും ദീർഘകാല വാലിഡിറ്റിയുമാണ് സാധാരണക്കാരായ മൊ​ബൈൽ ഉപയോക്താക്കൾ ആഗ്രഹിക്കുന്നത്. അ‌ത്തരം ഉപയോക്താക്കൾക്കായി നിലവിൽ ലഭ്യമായിട്ടുള്ള ഏറ്റവും നിരക്ക് കുറഞ്ഞ പ്രീപെയ്ഡ് പ്ലാൻ ഏതെന്ന് ഇവിടെ പരിചയപ്പെടാം.

കോളിങ്ങും 1 വർഷ വാലിഡിറ്റിയും മതിയോ, ചെയ്യേണ്ടത് ഈ എയർടെൽ പ്ലാൻ

ഇന്ത്യയിലെ രണ്ടാം നമ്പർ ടെലിക്കോം കമ്പനിയാണ് എയർടെൽ (Airtel). നിരക്ക് വർധനയ്ക്ക് ശേഷം സിം വാലിഡിറ്റി നിലനിർത്തുക എന്നത് അ‌ൽപ്പം ചെലവേറിയ കാര്യമായി മാറിയിട്ടുണ്ട്. എങ്കിലും എയർടെലിന്റെ പക്കൽ ലഭ്യമായിട്ടുള്ള പ്രീപെയ്ഡ് പ്ലാനുകളിൽ ഒന്ന് അ‌ൺലിമിറ്റഡ് കോളിങ് സൗകര്യവും ദീർഘകാല വാലിഡിറ്റിയുമായി കുറഞ്ഞ ചെലവിൽ എത്തുന്നുണ്ട്. 1999 രൂപയാണ് ഈ പ്ലാനിന്റെ നിരക്ക്.

എയർടെൽ മുൻപ് കുറഞ്ഞ നിരക്കിൽ ദീർഘകാല വാലിഡിറ്റിയും കോളിങ്ങും വാഗ്ദാനം ചെയ്തുകൊണ്ട് 1799 രൂപയ്ക്ക് ഒരു പ്ലാൻ നൽകിയിരിന്നു. ആ പ്ലാനിന്റെ സമാന ആനുകൂല്യങ്ങൾ തന്നെയാണ് 1999 രൂപയുടെ പ്ലാനിലുമുള്ളത്. അ‌തായത് നിരക്ക് വർധനയുടെ സമയത്ത് 1799 രൂപയുടെ പ്ലാൻ 200 രൂപ വർധിച്ച് 1999 രൂപയുടെ പ്ലാനായി മാറി.

കോളിങ്ങും 1 വർഷ വാലിഡിറ്റിയും മതിയോ, ചെയ്യേണ്ടത് ഈ എയർടെൽ പ്ലാൻ

അ‌തായത് ഏകദേശം 12% നിരക്ക് വർദ്ധനവാണ് 1799 രൂപയുടെ പ്ലാനിൽ ഉണ്ടായത്. എങ്കിലും ഏറ്റവും കുറഞ്ഞ നിരക്കിൽ ഒരു ദീർഘകാല വാലിഡിറ്റി പ്ലാനിനായി തിരയുന്ന എയർടെൽ വരിക്കാർക്ക് ഇപ്പോൾ ആശ്രയം 1999 രൂപയുടെ പ്ലാൻ ആണ്. ഇതിൽ ലഭ്യമാകുന്ന ആനുകൂല്യങ്ങൾ പരിചയപ്പെടാം.

1999 രൂപയുടെ എയർടെൽ പ്ലാൻ വാഗ്ദാനം ചെയ്യുന്ന ആനുകൂല്യങ്ങൾ: 365 ദിവസത്തെ സർവീസ് വാലിഡിറ്റിയോടെയാണ് ഈ എയർടെൽ പ്ലാൻ എത്തുന്നത്. അൺലിമിറ്റഡ് വോയ്‌സ് കോളിംഗ്, പ്രതിദിനം 100 എസ്എംഎസ്, 24 ജിബി ഡാറ്റ എന്നിവ ഈ പ്ലാനിൽ ഉപയോക്താക്കൾക്ക് ലഭിക്കും. നേരത്തെ, ഈ പ്ലാനിനൊപ്പം എയർടെൽ 3600 എസ്എംഎസുകളാണ് വാഗ്ദാനം ചെയ്തിരുന്നത്.

അ‌ൺലിമിറ്റഡ് 5ജി ഡാറ്റ ഓഫർ ഈ1999 രൂപയുടെ പ്ലാനിൽ ലഭ്യമാകില്ല, എന്നുമാത്രമല്ല, നിരക്ക് കുറയ്ക്കുന്നതിന്റെ ഭാഗമായി ഇതിൽ ഉൾപ്പെടുത്തിയിരിക്കുന്ന 4ജി ഡാറ്റയുടെ അ‌ളവും വളരെ പരിമിതമാണ് (ആകെ 24ജിബി). ഈ പ്ലാൻ ഉപയോഗിക്കുന്ന വരിക്കാർക്ക് കൂടുതൽ ഡാറ്റ ആവശ്യമായി വരുന്ന ഘട്ടങ്ങളിൽ എയർടെലിന്റെ ഡാറ്റ ബൂസ്റ്റർ പ്ലാനുകളെ ആശ്രയിക്കാവുന്നതാണ്.

കോളിങ്ങും 1 വർഷ വാലിഡിറ്റിയും മതിയോ, ചെയ്യേണ്ടത് ഈ എയർടെൽ പ്ലാൻ

പ്രധാന ടെലിക്കോം ആനുകൂല്യങ്ങൾ കൂടാതെ, എയർടെൽ താങ്ക്സ് ആനുകൂല്യങ്ങളും 1999 രൂപയുടെ പ്ലാനിൽ ബണ്ടിൽ ചെയ്തിട്ടുണ്ട്. അപ്പോളോ 24|7 സർക്കിൾ, വിങ്ക് മ്യൂസിക്, 1 സൗജന്യ ഹെലോട്യൂൺ തുടങ്ങിയ ആനുകൂല്യങ്ങൾ ഉപഭോക്താവിന് ഈ പ്ലാനിൽ ലഭ്യമാകും. ഇവ എയർടെൽ താങ്ക്സ് ആപ്പ് വഴി ക്ലെയിം ചെയ്യാം.

More from GizBot

Best Mobiles in India

English summary
One of the prepaid plans available with Airtel comes at a low cost with unlimited calling facility and long validity. 1999 for this plan. Airtel had previously offered a plan at Rs 1799 offering long validity and calling at low rates. The Rs 1,999 plan has the same benefits of that plan.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X