1000 രൂപയുടെ 4ജി ഫീച്ചര്‍ ഫോണുമായി എയര്‍ടെല്‍!

Written By:

ഇപ്പോള്‍ ടെലികോം മേഖലയില്‍ മാത്രമല്ല യുദ്ധം നടക്കുന്നത്, 4ജി ഫീച്ചര്‍ ഫോണുകളിലും ഇത് തുടരുകയാണ്. മുകേഷ് അംബാനിയുടെ റിലന്‍സ് ജിയോ 4ജി സേവനം വന്നതോടു കൂടി ടെലികോം മേഖലയില്‍ യുദ്ധങ്ങളുടെ മേളമാണ്.

ഹാക്കിങ്ങിനെ കുറിച്ച് നിങ്ങള്‍ തീര്‍ച്ചയായും അറിഞ്ഞിരിക്കേണ്ടവ!!

1000 രൂപയുടെ 4ജി ഫീച്ചര്‍ ഫോണുമായി എയര്‍ടെല്‍!

എന്നാല്‍ ഈയിടെയാണ് അംബാനി 4ജി ഫീച്ചര്‍ ഫോണ്‍ വിപണിയില്‍ അവതരിപ്പിച്ചത്. എന്നാല്‍ ഇതുമായി യുദ്ധത്തിന് ഒരുങ്ങുകയാണ് എയര്‍ടെല്‍, അതായത് എയര്‍ടെല്ലും തങ്ങളുടെ 4ജി ഫോണ്‍ 1000 രൂപയ്ക്ക് വിപണിയില്‍ എത്തിക്കാന്‍ പോവുകയാണ് എന്നാണ് റിപ്പോര്‍ട്ടുകള്‍.

എയര്‍ടെല്‍ 4ജി ഫോണിനെ കുറിച്ചുളള റിപ്പോര്‍ട്ടുകള്‍ നോക്കാം...

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

ഫോണ്‍ റെഡാര്‍ റിപ്പോര്‍ട്ട്

ഫോണ്‍ റെഡാറിന്റെ റിപ്പോര്‍ട്ട് പ്രകാരം റിലയന്‍സ് ജിയോ 4ജി ഫോണിനോടു മത്സരിക്കാനായി എയര്‍ടെല്ലും 4ജി ഫീച്ചര്‍ ഫോണ്‍ എത്തിക്കാന്‍ ലക്ഷ്യമിടുകയാണ്.

ഇന്ത്യയിൽ ലഭ്യമാകുന്ന ഉയർന്ന ഇന്റേണൽ മെമ്മറിയുള്ള മികച്ച സ്മാർട്ട്ഫോണുകൾ

ഇവരുമായി എയര്‍ടെല്‍ കൈ കോര്‍ക്കുമോ?

കൂടാതെ ഫോണ്‍ റെഡാര്‍ റിപ്പോര്‍ട്ടില്‍ പറയുന്നത് മൈക്രോമാക്‌സ് അല്ലെങ്കില്‍ ഇന്‍ടെക്‌സുമായി ചേര്‍ന്ന് 4ജി ഫോണ്‍ നിര്‍മ്മാണത്തിന് ഒരുങ്ങും എന്നാണ്. ഇത് ഏറ്റവും വലിയ ടെലികോം സേവനദാദാക്കള്‍ തമ്മിലുളള തന്ത്രപരമായ മത്സരമാണ്.

ജിയോ 4ജി ഫീച്ചര്‍ ഫോണ്‍

കഴിഞ്ഞ ആഴ്ചയാണ് മുകേഷ് അംബാനി 4ജി ഫീച്ചര്‍ ഫോണിനെ കുറിച്ച് അവതരിപ്പിച്ചത്. ഇതില്‍ ആജീവനാന്തം സൗജന്യ വോയിസ് കോളുകളാണ് നല്‍കിയിരിക്കുന്നത്. കൂടാതെ ഇതിന്റെ വില പൂജ്യവുമാണ്.

ജിയോയുടെ ലക്ഷ്യം

രാജ്യത്ത് 50 കോഡി ജിയോ ഉപഭോക്താക്കളെയാണ് ജിയോ ലക്ഷ്യമിടുന്നത്. ഓഗസ്റ്റ് 24 മുതലാണ് ജിയോഫോണ്‍ പ്രീ ബുക്കിങ്ങ് ആരംഭിക്കുന്നത്. ബീറ്റ മോഡില്‍ ഓഗസ്റ്റ് 15 മുതല്‍ ഉപഭോക്താക്കള്‍ക്ക് ടെസ്റ്റിങ്ങിനായി ഫോണ്‍ ലഭ്യമാകും.

ആധാര്‍ കാര്‍ഡ് ഉപയോഗിച്ച് ബാങ്ക് അക്കൗണ്ട് തുറന്ന് നിമിഷങ്ങള്‍ക്കുളളില്‍ ഡെബിറ്റ് കാര്‍ഡ്!

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

English summary
According to a report in Phone Radar, Airtel is coming up with a 4G feature phone to give a competition to Reliance Jio 4G feature phone.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot