ഡാറ്റ പ്രശ്നങ്ങൾ അവസാനിപ്പിക്കാൻ പുതിയ 4ജി ഡാറ്റ വൌച്ചർ അവതരിപ്പിച്ച് എയർടെൽ

|

പ്രഖ്യാപനങ്ങൾ ഒന്നുമില്ലാതെ പുതിയൊരു 4ജി ഡാറ്റ വൌച്ചർ അവതരിപ്പിച്ചിരിക്കുകയാണ് എയർടെൽ. 65 രൂപയാണ് ഈ പുതിയ വൌച്ചറിനായി കമ്പനി ഈടാക്കുന്നത്. അടുത്തിടെ 199 രൂപ വിലയുള്ള ഒരു പ്രീപെയ്ഡ് പ്ലാനും എയർടെൽ ലോഞ്ച് ചെയ്തിരുന്നു. ഈ രണ്ട് ഓഫറുകളും തമ്മിലുള്ള വ്യത്യാസം 199 രൂപ വിലയുള്ള പ്രീപെയ്ഡ് പ്ലാൻ വാലിഡിറ്റി ആവശ്യമുള്ളവർക്കായി അവതരിപ്പിച്ചതും അതേ സമയം 65 രൂപയുടേത് ഒരു 4ജി ഡാറ്റ വൌച്ചർ മാത്രമാണെന്നതുമാണ് (Airtel).

 

വാലിഡിറ്റി

വാലിഡിറ്റി ആവശ്യമുള്ളവർക്ക് മതിയായ പ്ലാൻ അല്ല 65 രൂപയുടേതെന്ന് സാരം. മാന്യമായ ഡാറ്റ ബാക്കപ്പ് തരുന്ന 4ജി ഡാറ്റ വൌച്ചർ ആവശ്യമുള്ളവർക്ക് ഈ പ്ലാൻ പര്യാപ്തമായിരിക്കും. 65 രൂപ വിലയുള്ള 4ജി ഡാറ്റ വൌച്ചറിനെക്കുറിച്ച് കൂടുതൽ അറിയാൻ താത്പര്യമുള്ള യൂസേഴ്സ് തുടർന്ന് വായിക്കുക.

65 രൂപ വിലയുള്ള എയർടെൽ ഡാറ്റ വൌച്ചർ

65 രൂപ വിലയുള്ള എയർടെൽ ഡാറ്റ വൌച്ചർ

65 രൂപ പ്രൈസ് ടാഗുമൊട്ടിച്ച് വരുന്ന എയർടെൽ ഡാറ്റ വൌച്ചർ 4 ജിബി ഡാറ്റയാണ് യൂസേഴ്സിന് നൽകുന്നത്. ഈ വൌച്ചറിനൊപ്പെം മറ്റ് ആനുകൂല്യങ്ങളൊന്നും വരുന്നില്ല. ഇപ്പോൾ ആക്റ്റീവ് ആയിട്ടുള്ള മെയിൻ പ്ലാനിന് ഒപ്പം ചേർത്ത് ഉപയോഗിക്കുകയും വേണം. അതായത് ബേസ് പ്ലാനിന്റെ വാലിഡിറ്റി വരെയാണ് 65 രൂപയുടെ എയർടെൽ ഡാറ്റ വൌച്ചറിനും വാലിഡിറ്റി ലഭിക്കുക.

500 രൂപയിൽ താഴെ വിലയുള്ള മികച്ച പ്ലാനുകൾ നൽകുന്നതാര്? മത്സരം ജിയോഫൈബറും എയർടെൽ എക്സ്ട്രീം ഫൈബറും തമ്മിൽ500 രൂപയിൽ താഴെ വിലയുള്ള മികച്ച പ്ലാനുകൾ നൽകുന്നതാര്? മത്സരം ജിയോഫൈബറും എയർടെൽ എക്സ്ട്രീം ഫൈബറും തമ്മിൽ

ബേസ് പ്രീപെയ്ഡ്
 

കുറച്ച് കൂടി ലളിതമായി പറഞ്ഞാൽ ബേസ് പ്രീപെയ്ഡ് പ്ലാനിന് 30 ദിവസത്തെ വാലിഡിറ്റി ബാക്കിയുണ്ടെങ്കിൽ ഈ ഡാറ്റ വൌച്ചറും 30 ദിവസം വരെ വാലിഡ് ആയിരിക്കും. വൌച്ചറിൽ ഉപയോഗിക്കാതെ ബാക്കിയാകുന്ന ഡാറ്റ ബേസ് പ്ലാൻ വാലിഡിറ്റി അവസാനിക്കുന്നതിനൊപ്പം എക്സ്പയർ ആകുകയും ചെയ്യും. മറ്റ് ചില എയർടെൽ വൌച്ചറുകളെക്കുറിച്ചും 199 രൂപ വിലയുള്ള എയർടെൽ പ്രീപെയ്ഡ് പ്ലാനിനെക്കുറിച്ചും കൂടുതൽ അറിയാൻ വായിക്കുക.

ഓഫർ

58 രൂപ നിരക്കിൽ 3 ജിബി ഓഫർ ചെയ്യുന്ന ഒരു 4ജി ഡാറ്റ വൌച്ചർ എയർടെലിനുണ്ട്. വളരെക്കാലം മുമ്പ് പ്രഖ്യാപിച്ച ഡാറ്റ വൌച്ചറുകളിൽ ഒന്നാണിത്. 58 രൂപ നിരക്കിൽ 3 ജിബിയും 65 രൂപ നിരക്കിൽ 4 ജിബി ഡാറ്റയും ലഭിക്കുമെങ്കിൽ യൂസേഴ്സ് സ്വാഭാവികമായും 65 രൂപയുടെ വൌച്ചറായിരിക്കും സെലക്റ്റ് ചെയ്യുന്നത്. 65 രൂപ പ്ലാനിലേക്ക് ആളുകളെ എത്തിക്കാനുള്ള ഒരു മാർഗം മാത്രമായി 58 രൂപയുടെ വൌച്ചർ മാറുമെന്നാണ് കരുതേണ്ടത്.

പേര് പഴയതാണെങ്കിലും പ്ലാൻ പുതിയതാ; 499 രൂപയുടെ കിടിലൻ ബിഎസ്എൻഎൽ പ്ലാൻപേര് പഴയതാണെങ്കിലും പ്ലാൻ പുതിയതാ; 499 രൂപയുടെ കിടിലൻ ബിഎസ്എൻഎൽ പ്ലാൻ

ഡാറ്റ

അധികമായി ഒരു ജിബി ഡാറ്റ മാത്രം മതിയെന്നുള്ളവർക്ക് എയർടെൽ ഓഫർ ചെയ്യുന്ന 19 രൂപ ഡാറ്റ വൌച്ചർ സെലക്റ്റ് ചെയ്യാവുന്നതാണ്. ജിയോ യൂസേഴ്സിന് ലഭിക്കുന്നത് പോലെയൊരു 2 ജിബി ഡാറ്റ വൌച്ചർ എയർടെൽ ഓഫർ ചെയ്യുന്നില്ല. 4ജി താരിഫ് വർധവന് ഏതാണ്ട് അടുത്ത് നിൽക്കുന്ന സമയമാണ്. താരിഫ് വർധന കഴിഞ്ഞാൽ ഓരോ ജിബി ഡാറ്റയ്ക്കും ഈടാക്കുന്ന നിരക്കുകളിൽ അടക്കം കമ്പനികൾ മാറ്റം കൊണ്ട് വരും.

199 രൂപ വിലയുള്ള എയർടെൽ പ്രീപെയ്ഡ് പ്ലാൻ

199 രൂപ വിലയുള്ള എയർടെൽ പ്രീപെയ്ഡ് പ്ലാൻ

അടുത്തിടെ എയർടെൽ പ്രഖ്യാപിച്ച പ്രതിമാസ പ്ലാനുകളിൽ ഒന്നാണ് 199 രൂപ വിലയുള്ള പ്രീപെയ്ഡ് പ്ലാൻ. 30 ദിവസത്തെ വാലിഡിറ്റിയാണ് 199 രൂപ വിലയുള്ള എയർടെൽ പ്രീപെയ്ഡ് പ്ലാനിന് ലഭിക്കുന്നത്. ആകെ 3 ജിബി ഡാറ്റയാണ് ഈ പ്ലാനിന് ഓ‌പ്പം ഓഫർ ചെയ്യുന്നത്.

അറിഞ്ഞിരിക്കാം കിടിലൻ ആനുകൂല്യങ്ങളുമായെത്തുന്ന റിലയൻസ് ജിയോ പ്ലാനുകളെക്കുറിച്ച്അറിഞ്ഞിരിക്കാം കിടിലൻ ആനുകൂല്യങ്ങളുമായെത്തുന്ന റിലയൻസ് ജിയോ പ്ലാനുകളെക്കുറിച്ച്

അൺലിമിറ്റഡ് വോയ്സ് കോളിങ്

അൺലിമിറ്റഡ് വോയ്സ് കോളിങ് ആനുകൂല്യങ്ങളും 300 എസ്എംഎസും 199 രൂപ വിലയുള്ള എയർടെൽ പ്രീപെയ്ഡ് പ്ലാൻ യൂസേഴ്സിന് നൽകുന്നു. എയർടെൽ എക്സ്ട്രീം പ്രീമിയം, വിങ്ക് മ്യൂസിക് എന്നിവയിലേക്കുള്ള ആക്സസും യൂസേഴ്സിന് ലഭിക്കും. വോഡഫോൺ ഐഡിയയും 199 രൂപ നിരക്കിൽ ഒരു പ്ലാൻ ഓഫ‍ർ ചെയ്യുന്നുണ്ട്.

Best Mobiles in India

English summary
Airtel has introduced a new 4G data voucher without any announcements. This new voucher is priced at Rs 65. This plan will be adequate for those who need a 4G data voucher that provides decent data backup. Learn more about the Rs. 65 4G data voucher and its advantages.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X