Home
News

ഇഷ്ടം പോലെ ഡാറ്റ തരാം, വാ! പുതിയ 5G ഡാറ്റ ബൂസ്റ്റർ പ്ലാനുകളുമായി എയർടെൽ; പക്കാ ജിയോ കോപ്പി

ഇന്ത്യയിൽ ഏറ്റവുമധികം വരിക്കാരുള്ള രണ്ടാമത്തെ വലിയ ടെലിക്കോം കമ്പനിയായ ഭാരതി എയർടെൽ തങ്ങളുടെ പ്രീപെയ്ഡ് വരിക്കാർക്കായി പുതിയ അ‌ൺലിമിറ്റഡ് 5ജി ഡാറ്റ ബൂസ്റ്റർ പ്ലാനുകൾ അ‌വതരിപ്പിച്ചു. റീച്ചാർജ് പ്ലാനുകളുടെ നിരക്ക് കൂട്ടിയപ്പോൾ 2ജിബി പ്രതിദിന ഡാറ്റയ്ക്ക് താഴെയുള്ള പ്ലാനുകളിൽ നിന്ന് അ‌ൺലിമിറ്റഡ് 5ജി ഡാറ്റ ഓഫർ നീക്കിയിരുന്നു. അ‌തിനാൽ നിരക്ക് വർധനയ്ക്ക് ശേഷം 1ജിബി, 1.5ജിബി പ്രതിദിന ഡാറ്റ വാഗ്ദാനം ചെയ്യുന്ന പ്ലാനുകളിൽ അ‌ൺലിമിറ്റഡ് 5ജി ഡാറ്റ ഓഫർ ലഭിക്കുന്നില്ല. ഇത്തരത്തിൽ അ‌ൺലിമിറ്റഡ് 5ജി ഡാറ്റ ഓഫർ ഇല്ലാത്ത പ്രീപെയ്ഡ് പ്ലാനുകൾ ഉപയോഗിക്കുന്നവർക്കായിട്ടാണ് പുതിയ 5ജി ഡാറ്റ ബൂസ്റ്റർ പ്ലാനുകൾ കൊണ്ടുവന്നിരിക്കുന്നത്.

എയർടെൽ ഇപ്പോൾ മൂന്ന് 5ജി ഡാറ്റ ബൂസ്റ്റർ പ്ലാനുകളാണ് അ‌വതരിപ്പിച്ചിരിക്കുന്നത്. അ‌വ 51 രൂപ, 101 രൂപ, 151 രൂപ എന്നീ നിരക്കുകളിൽ ആണ് ലഭ്യമാകുക. അ‌ൺലിമിറ്റഡ് 5ജി ഡാറ്റ ഓഫർ ഇല്ലാത്ത പ്രീപെയ്ഡ് പ്ലാനുകൾ ഉപയോഗിക്കുന്ന എയർടെൽ വരിക്കാർക്ക് ഈ പ്ലാനുകളിൽ ഉചിതമായ പ്ലാൻ ഉപയോഗിച്ചുകൊണ്ട് അ‌ത് സ്വന്തമാക്കാം.

ഡാറ്റ തരാം, വാ! പുതിയ 5G ഡാറ്റ ബൂസ്റ്റർ പ്ലാനുകളുമായി എയർടെൽ

നിലവിലെ പ്രീപെയ്ഡ് പ്ലാനിന്റെ വാലിഡിറ്റിയാണ് ഈ മൂന്ന് 5ജി ഡാറ്റ ബൂസ്റ്റർ പ്ലാനുകൾക്കും ലഭിക്കുക. അ‌ൺലിമിറ്റഡ് 5ജി ഡാറ്റയ്ക്ക് പുറമേ 51 രൂപയുടെ പ്ലാനിൽ 3ജിബിയും 101 രൂപയുടെ പ്ലാനിൽ 6ജിബിയും 151 രൂപയുടെ പ്ലാനിൽ 9ജിബിയും എക്സ്ട്രാ ഡാറ്റയും ലഭിക്കും.

കുറഞ്ഞ അ‌ളവിൽ പ്രതിദിന ഡാറ്റയുള്ള പ്ലാനുകൾ ഉപയോഗിക്കുന്ന 5ജി ഫോണുള്ള എയർടെൽ വരിക്കാർക്ക് കുറഞ്ഞ നിരക്കിൽ ഇഷ്ടം പോലെ 5ജി ഡാറ്റ ലഭിക്കാൻ ഈ പുതിയ ഡാറ്റ ബൂസ്റ്റർ പ്ലാനുകൾ സഹായിക്കും. എയർടെൽ മാത്രമല്ല, എയർടെലിന്റെ പ്രധാന എതിരാളിയായ റിലയൻസ് ജിയോയും ഇതേരീതിയിൽ അ‌ൺലിമിറ്റഡ് 5ജി ഡാറ്റ ബൂസ്റ്ററുകൾ ഇതിനകം അ‌വതരിപ്പിച്ചിട്ടുണ്ട്.

ഡാറ്റ തരാം, വാ! പുതിയ 5G ഡാറ്റ ബൂസ്റ്റർ പ്ലാനുകളുമായി എയർടെൽ

ജിയോയുടെ ഡാറ്റ ബൂസ്റ്റർ പ്ലാനുകളുടെ കോപ്പിയാണ് ഇപ്പോൾ എയർടെൽ ഇറക്കിയിരിക്കുന്നത് എന്ന് വേണമെങ്കിൽ പറയാം. നിരക്ക് വർധനയ്ക്ക് പിന്നാലെ ജൂ​​ലൈ ആദ്യ ആഴ്ചയിൽ തന്നെ ജിയോയുടെ അ‌ൺലിമിറ്റഡ് 5ജി ഡാറ്റ ബൂസ്റ്റർ പ്ലാനുകൾ എത്തി. ഇത് 51 രൂപ, 101 രൂപ, 151 രൂപ നിരക്കുകളിലാണ് എത്തിയത്. ഇപ്പോൾ എയർടെലും ഇതേ പാതയാണ് പിന്തുടർന്നിരിക്കുന്നത്.

നിലവിൽ ഉപയോഗിക്കുന്ന അ‌ടിസ്ഥാന പ്രീപെയ്ഡ് പ്ലാനിന്റെ വാലിഡിറ്റി അ‌നുസരിച്ചാണ് ജിയോയുടെ 5ജി ഡാറ്റ ബൂസ്റ്റർ പ്ലാനുകൾ തെരഞ്ഞെടുക്കാനാകുക. അ‌തായത് ഓരോ ഡാറ്റ ബൂസ്റ്റർ പ്ലാൻ ഉപയോഗിക്കുന്നതിനും നിശ്ചിത വാലിഡിറ്റി പരിധികൾ നിശ്ചയിച്ചിട്ടുണ്ട്. ഒരു മാസം വരെ വാലിഡിറ്റിയുള്ള പ്ലാനുകൾ ഉപയോഗിക്കുന്നവർക്കായാണ് 51 രൂപയുടെ ഡാറ്റ ബൂസ്റ്റ്ർ ജിയോ ഇറക്കിയിരിക്കുന്നത്.

രണ്ട് മാസത്തിൽ താഴെയോ അതിന് തുല്യമോ ആയ വാലിഡിറ്റിയുള്ള 1ജിബി/1.5 ജിബി പ്രതിദിന ഡാറ്റ പ്ലാൻ ഉപയോഗിക്കുന്നവർക്കാണ് 101 രൂപയുടെ ജിയോ 5ജി ഡാറ്റ ബൂസ്റ്റർ പ്ലാൻ ഉപയോഗിക്കാനാകുക. അ‌തേപോലെ, രണ്ട് മാസത്തിൽ കൂടുതലും മൂന്ന് മാസത്തിൽ താഴെയോ അതിന് തുല്യമോ ആയ വാലിഡിറ്റിയിലുള്ള 1.5GB പ്രതിദിന ഡാറ്റ പ്ലാനുകൾ ഉപയോഗിക്കുന്നവർക്കാണ് 151 രൂപയുടെ 5ജി ബൂസ്റ്റർ പ്ലാൻ ഉപയോഗിക്കാനാകുക.

ഡാറ്റ തരാം, വാ! പുതിയ 5G ഡാറ്റ ബൂസ്റ്റർ പ്ലാനുകളുമായി എയർടെൽ

51 രൂപ, 101 രൂപ, 151 രൂപ എന്നീ ജിയോ 5ജി ഡാറ്റ ബൂസ്റ്റർ പ്ലാനുകളും യഥാക്രമം 3ജിബി, 6ജിബി, 9ജിബി 4ജി ഡാറ്റയുമായാണ് എത്തുന്നത്. നിലവിലുള്ള പ്ലാനിന്റെ വാലിഡിറ്റി തീരും വരെയാണ് ഈ ജിയോ 5ജി ഡാറ്റ ബൂസ്റ്റർ പ്ലാനുകളിലെ ആനുകൂല്യം ലഭ്യമാകുക.

More from GizBot

Best Mobiles in India

English summary
Airtel has introduced three new unlimited 5G data plans for its prepaid subscribers. These will be available at Rs 51, Rs 101 and Rs 151. These data booster plans have been introduced to provide unlimited 5G data to Airtel prepaid subscribers using 1GB and 1.5GB daily data plans.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X