3 ജി നിരക്കില്‍ എയര്‍ടെല്‍ 4 ജി സര്‍വീസ് ലോഞ്ച് ചെയ്തു

By Bijesh
|

ഇന്ത്യയില്‍ ആദ്യമായി 4 ജി സര്‍വീസ് എയര്‍ടെല്‍ ലോഞ്ച് ചെയ്തു. ബാംഗ്ലൂരില്‍ ആണ് നിലവില്‍ സേവനം ലഭ്യമാവുക. 3 ജി നിരക്കുതന്നെയാണ് 4 ജി സേവനത്തിനും ഈടാക്കുന്നത് എന്ന പ്രത്യേകതയും ഉണ്ട്. ഇതോടെ മൊബൈല്‍ ഫോണിലും യാതൊരു തടസവുമില്ലാതെ ഹൈഡെഫ്‌നിഷ്യന്‍ വീഡിയോ കാണുന്നതിനു സാധിക്കും. മാത്രമല്ല, മൂന്നു മിനിറ്റുകൊണ്ട് ഒരു സിനിമ പൂര്‍ണമായി ഡൗണ്‍ലോഡ് ചെയ്യാനും സാധിക്കും.

 
3 ജി നിരക്കില്‍ എയര്‍ടെല്‍ 4 ജി സര്‍വീസ് ലോഞ്ച് ചെയ്തു

അതേസമയം നിലവില്‍ ആപ്പിള്‍ ഐ ഫോണ്‍ 5 എസ്, 5 സി എന്നിവയില്‍ മാത്രമെ 4 ജി സേവനം ലഭ്യമാവു. 4 ജി ലഭ്യമാവുന്നതിനുള്ള 2300 MHz ഫ്രീക്വന്‍സി ഈ രണ്ടു ഫോണുകളിലും മാത്രമെ ലഭ്യമാവു എന്നതാണ് ഇതിനു കാരണം. താമസിയാതെ കൂടുതല്‍ ഹാന്‍ഡ്‌സെറ്റുകള്‍ ഇതേ ഫ്രീക്വന്‍സി ലഭ്യമാക്കുമെന്നാണ് കരുതുന്നത്.

 

നിലവില്‍ നടന്നുകൊണ്ടിരിക്കുന്ന സ്‌പെക്ട്രം അലോക്കേഷനില്‍ 1800 MHzലും 4 ജി സര്‍വീസ് അനുവദിക്കുന്നുണ്ടെങ്കിലും അത് ലഭ്യമാവാന്‍ താമസമെടുക്കും. എയര്‍ടെല്‍ നേരത്തെ തന്നെ ഡോംഗിളുകളിലൂടെയും മോഡത്തിലൂടെയും 4 ജി സേവനം നല്‍കുന്നുണ്ട്.

നിലവില്‍ 95 ലക്ഷം 3 ജി വരിക്കാരാണ് എയര്‍ടെലിന് ഇന്ത്യയില്‍ ഉള്ളത്. ഇവര്‍ക്കെല്ലാം ആവശ്യമുള്ള ഫ്രീക്വന്‍സിയോടുകൂടിയ ഹാന്‍ഡ്‌സെറ്റ് ഉണ്ടെങ്കില്‍ 3 ജി നിരക്കില്‍ 4 ജി സേവനം ലഭ്യമാകും. 3 ജിയേക്കാള്‍ 10-15 മടങ്ങ് വേഗത 4 ജിക്കുണ്ട്.

മുകേഷ് അംബാനിയുടെ ഉടമസ്ഥതതയിലുള്ള റിലയന്‍സ് ജിയോ ഇന്‍ഫോകോമും 4 ജി സര്‍വീസ് ലഭ്യമാക്കാനുള്ള ഒരുക്കത്തിലാണ്.

Best Mobiles in India

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X