Home
News

പുതിയ ഉപയോക്താക്കള്‍ക്കായി എയര്‍ടെല്ലിന്റെ 5 പുതിയ പ്രീപെയ്ഡ് പ്ലാനുകള്‍...!

നിരവധി പുതിയ റീച്ചാര്‍ജ്ജ് പ്ലാനുകളാണ് എയര്‍ടെല്‍ ഈയിടെ കൊണ്ടു വന്നത്. അതു കൂടാതെ ഇപ്പോള്‍ അഞ്ച് പുതിയ പ്രീപെയ്ഡ് പ്ലാനുകള്‍ തങ്ങളുടെ പുതിയ ഉപയോക്താക്കള്‍ക്കായി അവതരിപ്പിച്ചിരിക്കുന്നു. 178 രൂപ മുതല്‍ 559 രൂപയ്ക്കുളളിലെ പ്ലാനുകളാണിവ. ഈ പ്രീപെയ്ഡ് പ്ലാനുകളുടെ വാലിഡിറ്റി 28 ദിവസം മുതല്‍ 90 ദിവസം വരെയാണ്. കൂടാതെ പ്രതിദിനം 2ജിബി ഡേറ്റ വരെ വാഗ്ദാനം ചെയ്യുന്നു.

പുതിയ ഉപയോക്താക്കള്‍ക്കായി എയര്‍ടെല്ലിന്റെ 5 പുതിയ പ്രീപെയ്ഡ് പ്ലാനുകള

പുതിയ എയര്‍ടെല്‍ സിം വാങ്ങുന്നവര്‍ക്കാണ് ഈ പ്ലാനുകള്‍ റീച്ചീര്‍ജ്ജ് ചെയ്യാന്‍ സാധിക്കുന്നത്. എയര്‍ടെല്ലിന്റെ ഔദ്യോഗിക വെബ്‌സൈറ്റില്‍ നിന്നോ അല്ലെങ്കില്‍ മൈഎയര്‍ടെല്‍ ആപ്പില്‍ നിന്നോ പ്ലാനുകള്‍ റീച്ചാര്‍ജ്ജ് ചെയ്യാവുന്നതാണ്.

എയര്‍ടെല്‍ 178 രൂപ FRC

എയര്‍ടെല്ലിന്റെ പുതുതായി അവതരിപ്പിച്ച 178 രൂപ പ്രീപെയ്ഡ് പ്ലാനില്‍ 1.4ജിബി 3ജി/4ജി ഡേറ്റയാണ് പ്രതിദിനം നല്‍കുന്നത്. ഒപ്പം അണ്‍ലിമിറ്റഡ് വോയിസ് കോളിംഗ്, പ്രതിദിനം 100 എസ്എംഎസ് എന്നിവ 28 ദിവസത്തെ വാലിഡിറ്റിയില്‍ നല്‍കുന്നു. എയര്‍ടെല്ലിന്റെ നിലവിലുളള 149 രൂപ പ്ലാനില്‍ ഈ പ്ലാനിന്റെ അതേ ആനുകൂല്യങ്ങള്‍ ലഭ്യമാണ്.

എയര്‍ടെല്‍ 229 രൂപ FRC

പ്രതിദിനം 1.4ജിബി ഡേറ്റയാണ് ഈ പ്ലാനില്‍ ലഭിക്കുന്നത്. ഒപ്പം പ്രതിദിനം 100 എസ്എംഎസ്, അണ്‍ലിമിറ്റഡ് വോയിസ് കോള്‍ എന്നിവയും 28 ദിവസത്തെ വാലിഡിറ്റിയില്‍ നല്‍കുന്നു. നിലവിലെ 199 രൂപ പ്ലാനില്‍ ഇതേ ആനുകൂല്യങ്ങള്‍ ലഭ്യമാണ്.

എയര്‍ടെല്‍ 344 രൂപ FRC


എയര്‍ടെല്ലിന്റെ 344 രൂപ പ്ലാനില്‍ 2ജിബി ഡേറ്റയാണ് പ്രതിദിനം നല്‍കുന്നത്. ഇതിനോടൊപ്പം അണ്‍ലിമിറ്റഡ് വോയിസ് കോള്‍, പ്രതിദിനം 100 എസ്എംഎസ് എന്നിവയും ഇതേ വാലിഡിറ്റിയില്‍ നല്‍കുന്നു.

എയര്‍ടെല്‍ 495 രൂപ FRC


എയര്‍ടെല്ലിന്റെ ഈ പ്ലാനില്‍ അണ്‍ലിമറ്റഡ് വോയിസ് കോള്‍, പ്രതിദിനം 1.4ജിബി ഡേറ്റ, പ്രതിദിനം 100 എസ്എംഎസ് എന്നിവ 84 ദിവസത്തെ വാലിഡിറ്റിയില്‍ നല്‍കുന്നു.

എയര്‍ടെല്‍ 559 രൂപ FRC

ഈ പ്ലാനിലാണ് ഏറ്റവും കൂടുതല്‍ വാലിഡിറ്റി നല്‍കുന്നത്, അതായത് 90 ദിവസം. ഇതു കൂടാതെ അണ്‍ലിമിറ്റഡ് വോയിസ് കോളും നല്‍കുന്നുണ്ട്.

Best Mobiles in India

English summary
Airtel launches 5 prepaid plans for first time users
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X