Home
News

കൊച്ചിയിലെ വാട്ടർ മെട്രോ യാത്രയ്ക്ക് ഇനി 5ജി അ‌കമ്പടിയും; സ്റ്റേഷനുകളിൽ 5ജി ആരംഭിച്ച് എയർടെൽ

കൊച്ചിയുടെ പുതിയ ആകർഷണവും നഗരത്തിന്റെ പ്രധാന കാഴ്ചകളിലൊന്നുമായ കൊച്ചി വാട്ടർ മെട്രോ സർവീസിന് 5ജി പിന്തുണയുമായി എയർടെൽ രംഗത്ത്. കൊച്ചി വാട്ടർ മെട്രോയുടെ എല്ലാ സ്റ്റേഷനുകളിലും എയർടെൽ 5ജി സേവനങ്ങൾ ലഭ്യമാണെന്ന് കമ്പനി അ‌റിയിച്ചു. വാട്ടർ മെട്രോ യാത്രക്കാർക്ക് ഇനി 5ജി സേവനങ്ങൾ യഥേഷ്ടം ആസ്വദിക്കാം.

രാജ്യത്തെ ആദ്യത്തെ വാട്ടർ മെട്രോ സർവീസ് എന്ന നേട്ടവുമായി സർവീസ് ആരംഭിച്ച കൊച്ചി വാട്ടർ മെട്രോ ഉദ്ഘാടന ദിവസം മുതൽ ഏറെ ശ്രദ്ധിക്കപ്പെടുകയും സർവീസുകൾ വൻ ഹിറ്റാകുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് യാത്രക്കാർക്ക് വേഗതയേറിയ 5ജി സേവനങ്ങൾ സമ്മാനിച്ച് എയർടെൽ രംഗത്തെത്തിയിരിക്കുന്നത്.

കൊച്ചിയിലെ വാട്ടർ മെട്രോ യാത്രയ്ക്ക് ഇനി 5ജി അ‌കമ്പടിയും

വാട്ടർ മെട്രോ സ്റ്റേഷനുകളിൽ 5ജി സേവനങ്ങൾ ആരംഭിക്കുന്ന ആദ്യ ടെലിക്കോം ഓപ്പറേറ്റർ എന്ന നേട്ടവും 5ജി അ‌വതരണത്തിലൂടെ എയർടെൽ സ്വന്തമാക്കി. നാട്ടുകാരായ യാത്രക്കാർക്ക് പുറമേ കൊച്ചി സന്ദർശിക്കാൻ എത്തുന്ന വിനോദ സഞ്ചാരികളും ഉപയോഗപ്പെടുത്തുന്ന​തിനാൽ വാട്ടർ മെട്രോ കൊച്ചിയുടെ ഹൃദയത്തിനൊപ്പം ടൂറിസം ഭൂപടത്തിലും ഇടം പിടിച്ചു.

ഇതിനെത്തുടർന്നാകാം എയർടെൽ കൊച്ചി വാട്ടർ മെട്രോ സ്റ്റേഷനുകളിലും 5ജി അ‌വതരിപ്പിച്ചിരിക്കുന്നത്. കാരണം ഇന്ത്യയിലെ പ്രധാന ടൂറിസം കേന്ദ്രങ്ങളിലെല്ലാം 5ജി സേവനങ്ങൾ ആരംഭിച്ചിട്ടുള്ള ടെലിക്കോം കമ്പനി എന്ന നേട്ടവും എയർടെലിന്റെ പേരിലുണ്ട്. നിലവിൽ എയർടെൽ 5ജി സേവനങ്ങൾക്ക് പണം ഈടാക്കുന്നില്ല. അ‌തിനാൽത്തന്നെ എയർടെൽ ഉപയോക്താക്കൾക്ക് വാട്ടർ മെട്രോ യാത്രയ്ക്കിടെ സൗജന്യമായി 5ജി ആസ്വദിക്കാം.

കൊച്ചിയിലെ വാട്ടർ മെട്രോ യാത്രയ്ക്ക് ഇനി 5ജി അ‌കമ്പടിയും

ഹൈക്കോടതി-വൈപ്പിൻ ടെർമിനലുകൾക്കും വൈറ്റില-കാക്കനാട് ടെർമിനലുകൾക്കും ഇടയിലുള്ള കേരള വാട്ടർ മെട്രോ സർവീസ് റൂട്ടിൽ യാത്ര ചെയ്യുന്ന യാത്രക്കാർക്ക് ഇപ്പോൾ തങ്ങളുടെ 5ജി നെറ്റ്‌വർക്കിന്റെ മികവ് ആസ്വദിക്കാമെന്ന് എയർടെൽ പറയുന്നു. വാട്ടർ മെട്രോയിൽ കൊച്ചിയുടെ ഭംഗി ആസ്വദിക്കാൻ എത്തുന്ന മുഴുവൻ ആളുകൾക്കും എയർടെലിന്റെ ഈ 5ജി സേവനം ഉപകാരപ്പെടും.

ജലപാതകളിലും ആളുകൾക്ക് സുഗമമായി ഇന്റർനെറ്റ് സേവനങ്ങൾ ലഭ്യമാക്കാൻ മുൻ​കൈയെടുത്ത എയർടെൽ നടപടി രാജ്യത്തെ 5ജി വ്യാപനത്തിന് കൂടുതൽ കരുത്ത് പകരുന്നു. കഴിയുന്നത്ര ആളുകളിലേക്ക് അ‌തിവേഗ കണക്റ്റിവിറ്റി എത്തിക്കുക എന്ന എയർടെൽ ദൗത്യത്തിലെ സുപ്രധാന നാഴികക്കല്ലാണ് വാട്ടർ മെട്രോ സ്റ്റേഷനുകളിലെ 5ജി സർവീസ്.

ഗതാഗതക്കുരുക്കുകൊണ്ട് വീർപ്പുമുട്ടുന്ന കൊച്ചിക്ക് ആശ്വാസം പകരാൻ വാട്ടർ മെട്രോ സർവീസുകൾക്ക് സാധിക്കും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ഈ നേട്ടത്തിന് പുറമെയാണ് ടൂറിസം രംഗത്തും വാട്ടർ മെട്രോ കൊച്ചിക്ക് മുതൽക്കൂട്ടായി മാറുന്നത്. മെട്രോ റെയിലിന് സമാനമായ ടെർമിനലുകളും ടിക്കറ്റ് കൗണ്ടറും അനുബന്ധ സൗകര്യങ്ങളുമാണ് വാട്ടർ മെട്രോയ്ക്കും സജ്ജീകരിച്ചിരിക്കുന്നത്.

കൊച്ചിയിലെ വാട്ടർ മെട്രോ യാത്രയ്ക്ക് ഇനി 5ജി അ‌കമ്പടിയും

കൊച്ചിക്ക് ചുറ്റുമുള്ള പത്ത് ദ്വീപുകളെ ബാറ്ററിയിൽ പ്രവർത്തിക്കുന്ന ഇലക്ട്രിക് ഹൈബ്രിഡ് ബോട്ടുകൾ ഉപയോഗിച്ച് ബന്ധിപ്പിച്ചുകൊണ്ടാണ് കൊച്ചി വാട്ടർ മെട്രോ സർവീസ് പ്രവർത്തിക്കുന്നത്. ഭാവിയിൽ കൂടുതൽ ഉൾനാടൻ പ്രദേശങ്ങളിലേക്കും വാട്ടർ മെട്രോ സർവീസുകൾ ആരംഭിക്കും. ഗതാഗതക്കുരുക്കിൽനിന്ന് രക്ഷപ്പെടാം എന്നതും യാത്രാസമയം ഗണ്യമായി കുറയുമെന്നതും വാട്ടർ മെട്രോയുടെ നേട്ടങ്ങളാണ്.

കൊച്ചിയിൽ തന്നെ ഡിസൈൻ ചെയ്ത് കൊച്ചി കപ്പൽ ശാലയിൽ നിർമിച്ച ബോട്ടുകളാണ് കൊച്ചി വാട്ടർ മെട്രോ സർവീസിന് ഉപയോഗിക്കുന്നത്. അതിനൂതനമായ പല സുരക്ഷ സൗകര്യങ്ങളും ബോട്ടിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. യാത്രയ്ക്കിടെ അ‌പകടമുണ്ടായാൽ മെട്രോ ബോട്ടിനടുത്തേക്ക് കുതിച്ചെത്താൻ പ്രത്യകമായി നിർമിച്ച ഗരുഡ എന്ന റെസ്യൂകൂ ബോട്ടും കെ.എം.ആർ.എൽ. സജ്ജമാക്കിയിട്ടുണ്ട്.

കൊച്ചിയിലെ വാട്ടർ മെട്രോ സ്റ്റേഷനുകൾ ഉൾപ്പെടെ, ഇപ്പോൾ രാജ്യത്തുടനീളമുള്ള 3,500-ലധികം നഗരങ്ങളിലും പട്ടണങ്ങളിലും എയർടെല്ലിന്റെ 5ജി സേവനം ലഭ്യമാണ്. രാജ്യവ്യാപകമായി 10 ദശലക്ഷത്തിലധികം 5ജി ഉപയോക്താക്കൾ എന്ന നാഴികക്കല്ല് പിന്നിട്ട്, 2023 സെപ്തംബറോടെ എല്ലാ നഗരങ്ങളിലും പ്രധാന ഗ്രാമപ്രദേശങ്ങളിലും 5ജി കവറേജ് സ്ഥാപിക്കുക എന്ന ലക്ഷ്യത്തിലേക്കുള്ള യാത്രയിലാണ് എയർടെൽ.

Images Credit: P Rajeev Facebook

Best Mobiles in India

English summary
Airtel starts 5G service at Kochi Water Metro stations. Kochi is the first water metro service in the country. Passengers travelling on the Kerala Water Metro service route between High Court-Vypin Terminals and Vyatila-Kakkanad Terminals can now enjoy the excellence of its 5G network, Airtel says.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X