വന്‍ പുസ്തകശേഖരവുമായി എയര്‍ടെല്‍ ബൂക്ക്‌സ്; 30 ദിവസം സൗജന്യമായി വായിക്കാം

|

ഇന്ത്യയിലെ മൊബൈല്‍ ഫോണ്‍ ഉപഭോക്താക്കള്‍ക്കായി എയര്‍ടെല്‍ ഡിജിറ്റല്‍ ബുക്ക് സേവനം ആരംഭിച്ചു. എയര്‍ടെല്‍ ബുക്ക്‌സ് എന്നറിയപ്പെടുന്ന സേവനത്തിന് ഒരു വര്‍ഷം നല്‍കേണ്ട വരിസംഖ്യ 199 രൂപയാണ്. ആറുമാസത്തേക്ക് 129 രൂപ അടയ്ക്കണം. വരിക്കാരാകാതെ ഇഷ്ടപ്പെട്ട പുസ്തകങ്ങള്‍ വില കൊടുത്ത് വാങ്ങിച്ച് വായിക്കാനും അവസരമുണ്ട്.

 

ഉപയോഗിക്കാന്‍ കഴിയും.

ഉപയോഗിക്കാന്‍ കഴിയും.

പ്രമുഖ അന്താരാഷ്ട്ര- ഇന്ത്യന്‍ എഴുത്തുകാരുടെ 70000 പുസ്തകങ്ങള്‍ എയര്‍ടെല്‍ ബുക്ക്‌സില്‍ ആദ്യഘട്ടത്തില്‍ ലഭിക്കും. എയര്‍ടെല്‍ വരിക്കാരല്ലാത്തവര്‍ക്കും സേവനം ഉപയോഗിക്കാന്‍ കഴിയും. ആന്‍ഡ്രോയ്ഡ്, iOS ഉപകരണങ്ങളില്‍ എയര്‍ടെല്‍ ബൂക്ക്‌സ് ലഭ്യമാണ്. ബിസിനസ്സ്, ചരിത്രം, രാഷ്ട്രീയം, ഫിറ്റ്‌നസ്സ്, ആത്മീയത, പ്രണയം, കുറ്റാന്വേഷണം തുടങ്ങിയ വിവിധ വിഭാഗങ്ങളില്‍ നിന്നുള്ള പുസ്തകങ്ങളാണ് സേവനത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

ആരംഭിച്ചിരിക്കുന്ന സേവനം

ആരംഭിച്ചിരിക്കുന്ന സേവനം

ജഗ്ഗര്‍നോട്ട് ബുക്ക്‌സിന്റെ പങ്കാളിത്തത്തോടെ ആരംഭിച്ചിരിക്കുന്ന സേവനം 30 ദിവസം സൗജന്യമായി ഉപയോഗിക്കാം. ഇക്കാലയളവില്‍ സൗജന്യമായി ലഭിക്കുന്ന പുസ്തകങ്ങള്‍ വായിക്കാനാകും. എയര്‍ടെല്‍ ഉപഭോക്താക്കള്‍ക്ക് വില കൊടുത്ത് വാങ്ങേണ്ട അഞ്ച് പുസ്തകങ്ങള്‍ ലഭിക്കും. ഇംഗ്ലീഷ്, ഹിന്ദി പുസ്തകങ്ങള്‍ മാത്രമാണ് എയര്‍ടെല്‍ ബുക്ക്‌സില്‍ നിലവില്‍ ലഭിക്കുന്നതെങ്കിലും അധികം വൈകാതെ പ്രദേശികഭാഷാ പുസ്തകങ്ങളും എയര്‍ടെല്‍ ബുക്കിലെത്തുമെന്ന് പ്രതീക്ഷിക്കാം.

എയര്‍ടെല്‍ ബുക്‌സ്
 

എയര്‍ടെല്‍ ബുക്‌സ്

ലോകോത്തര ഡിജിറ്റല്‍ കണ്ടന്റ് പ്ലാറ്റ്‌ഫോം സൃഷ്ടിക്കുന്നതിനുള്ള എയര്‍ടെല്ലിന്റെ പ്രവര്‍ത്തനങ്ങളിലെ അടുത്ത നാഴികക്കല്ലാണ് എയര്‍ടെല്‍ ബുക്‌സ് എന്ന് കമ്പനിയുടെ കണ്ടന്റ്&ആപ്‌സ് സിഇഒ സമീര്‍ ബത്ര പറഞ്ഞു. ഇ-ബുക്കുകളുടെ ജനപ്രീതി അനുദിനം വര്‍ദ്ധിച്ചുവരുകയാണ്. ഇന്ത്യന്‍ സ്മാര്‍ട്ട്‌ഫോണ്‍ ഉപയോക്താക്കള്‍ക്കായി ഇത്തരമൊരു സേവനം പുറത്തിറക്കാന്‍ കഴിഞ്ഞതില്‍ അതിയായ സന്തോഷമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഫോണില്‍ വായിക്കാന്‍

ഫോണില്‍ വായിക്കാന്‍

രാജ്യത്തെ സ്മാര്‍ട്ട്‌ഫോണ്‍ ഉപഭോക്താക്കള്‍ക്ക് ഫോണില്‍ വായിക്കാന്‍ കഴിയുന്ന പുസ്തകങ്ങള്‍ കുറഞ്ഞ വിലയ്ക്ക് ലഭ്യമാക്കുകയെന്ന ലക്ഷ്യത്തോടെയാണ് ജഗ്ഗര്‍നോട്ട് ബുക്ക്‌സ് ആരംഭിച്ചതെന്ന് ജഗ്ഗര്‍നോട്ട് സഹസ്ഥാപകന്‍ ചികി സര്‍ക്കാര്‍ വ്യക്തമാക്കി. എയര്‍ടെല്ലുമായുള്ള സഹകരണത്തിലൂടെ ഈ ലക്ഷ്യം യാഥാര്‍ത്ഥ്യമാക്കാന്‍ കഴിയുമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.

എയര്‍ടെല്‍ ബുക്ക്‌സ് ആപ്പ് സ്റ്റോര്‍, പ്ലേസ്റ്റോര്‍ എന്നിവിടങ്ങളില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്യാം.

Best Mobiles in India

Read more about:
English summary
Airtel launches Airtel Books for delivering 70,000 ebooks on iOS, Android

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X