ഒറ്റയടിക്ക് 50-60 ജിബി ഡാറ്റ കിട്ടും, ആവശ്യം പോലെ ഉപയോഗിക്കാം! കിടിലൻ 2 പ്ലാനുകളുമായി എയർടെൽ

ടെലിക്കോം കമ്പനികൾ റീച്ചാർജ് പ്ലാനുകൾ അവതരിപ്പിക്കുന്നതിൽ ഏറെ ശ്രദ്ധ പുലർത്താറുണ്ട്. മറ്റ് ടെലിക്കോം കമ്പനികളുടെ പ്ലാനുകളെക്കാൾ മികച്ച പ്ലാൻ തങ്ങളുടേതാണ് എന്ന് ഉപയോക്താക്കളെ വിശ്വസിപ്പിക്കുക എന്നതാണ് പ്ലാനുകൾ പുറത്തിറക്കുമ്പോൾ കമ്പനികൾ ഏറെ ശ്രദ്ധിക്കുന്ന ഒരു കാര്യം. എല്ലാ വിഭാഗം പ്ലാനുകളും തങ്ങൾക്ക് ഉണ്ടായിരിക്കണമെന്ന് കമ്പനികൾ ആഗ്രഹിക്കുന്നു. കാരണം ഉപയോക്താക്കൾ പല വിധ ആവശ്യങ്ങൾ ഉള്ളവരാണ്.
ഓരോ ഉപയോക്താവിനും അവരുടെ ആവശ്യത്തിന് അനുയോജ്യമായ പ്ലാൻ ലഭ്യമാക്കേണ്ടത് കമ്പനിയുടെ അഭിമാനത്തിന്റെ കൂടി പ്രശ്നമാണ്. ഇവിടെ ലഭ്യമല്ലാത്തത് മറ്റൊരിടത്ത് കിട്ടുമ്പോൾ ആളുകൾ ചിലപ്പോൾ അങ്ങോട്ട് പോയേക്കാം എന്നതും വിവിധ നിരക്കുകളിൽ വിവിധ ആനുകൂല്യങ്ങൾ അടങ്ങിയ പ്ലാനുകൾ ഇറക്കാൻ ടെലിക്കോം കമ്പനികളെ പ്രേരിപ്പിക്കുന്നു. ഇപ്പോൾ പുത്തൻ രണ്ട് കിടിലൻ പ്ലാൻ കൂടി അവതരിപ്പിച്ച് രംഗത്ത് എത്തിയിരിക്കുകയാണ് ഇന്ത്യൻ ടെലിക്കോം വമ്പന്മാരിൽ രണ്ടാമനായ എയർടെൽ.

നിശ്ചിത ഡാറ്റ ഒറ്റയടിക്ക് കിട്ടും
ഉപയോക്താക്കൾക്ക് നിശ്ചിത ഡാറ്റ ഒറ്റയടിക്ക് നൽകുന്ന പുത്തൻ രണ്ട് പ്ലാനുകളാണ് എയർടെൽ പുറത്തിറക്കിയിരിക്കുന്നത്. ബൾക്ക് ഡാറ്റ നൽകുന്ന പോസ്റ്റ്പെയ്ഡ് പ്ലാനുകൾ മാത്രമാണ് നേരത്തെ എയർടെലിന് ഉണ്ടായിരുന്നത്. പുതിയ രണ്ട് പ്ലാനുകൾ അവതരിപ്പിച്ചതിലൂടെ പ്രീപെയ്ഡ് മേഖലയിൽ അനുഭവപ്പെട്ടിരുന്ന ബൾക്ക് ഡാറ്റ പ്ലാനുകളുടെ ശൂന്യത എയർടെൽ നികത്തിയിരിക്കുകയാണ്. 489 രൂപ, 509 രൂപ എന്നീ നിരക്കുകളിലാണ് എയർടെലിന്റെ ഈ പുതിയ പ്ലാനുകൾ എത്തുന്നത്. ഇവ നൽകുന്ന ആനുകൂല്യങ്ങൾ എന്തൊക്കെയാണ് എന്ന് പരിചയപ്പെടാം.
489 രൂപയുടെ എയർടെൽ റീച്ചാർജ് പ്ലാൻ
30 ദിവസത്തെ വാലിഡിറ്റിയിൽ എത്തുന്ന എയർടെൽ ബൾക്ക് ഡാറ്റ പ്ലാൻ ആണ് 489 രൂപയുടേത്. അൺലിമിറ്റഡ് ലോക്കൽ എസ്ടിഡി, റോമിങ് കോളുകൾ, 300 എസ്എംഎസ്, 50 ജിബി ബൾക്ക് ഡാറ്റ എന്നിവ ആണ് ഈ പ്രീപെയ്ഡ് പ്ലാനിലൂടെ ഉപയോക്താക്കൾക്ക് ലഭിക്കുന്നത്. ഇപ്പോൾ എയർടെൽ കൂടുതൽ നഗരങ്ങളിൽ 5ജി വ്യാപിപ്പിച്ചുകൊണ്ടിരിക്കുകയാണ്. ഈ ഘട്ടത്തിൽ ഒറ്റയടിക്ക് കിട്ടുന്ന 50 ജിബി ഡാറ്റ ഉപയോക്താക്കൾക്ക് 5ജി ഉപയോഗം ഏറെ സുഖകരമാക്കും. ഡാറ്റ, കോളിങ് ആനുകൂല്യങ്ങളോടൊപ്പം വിങ്ക് മ്യൂസിക്, ഹലോ ട്യൂണുകൾ, അപ്പോളോ 24 X 7 സർക്കിൾ, ഫാസ്‌ടാഗിൽ ക്യാഷ്ബാക്ക് തുടങ്ങിയ മറ്റ് ആനുകൂല്യങ്ങളും സൗജന്യമായി ആസ്വദിക്കാനുള്ള അവസരം ഈ പ്ലാൻ ഉപയോക്താക്കൾക്ക് നൽകുന്നുണ്ട്.

509 രൂപയുടെ എയർടെൽ പ്രീപെയ്ഡ് പ്ലാൻ
എയർടെൽ അവതരിപ്പിച്ച പുതിയ രണ്ട് ബൾക്ക് ഡാറ്റ പ്ലാനുകളിൽ ഉയർന്ന തുകയുടെ പ്ലാൻ ആണ് 509 രൂപയുടേത്. എന്നാൽ 489 രൂപയുടെ പ്ലാനിൽനിന്ന് കാര്യമായ വ്യത്യാസങ്ങളൊന്നും ഈ 509 രൂപയുടെ പ്ലാനിൽ ഇല്ല. ഡാറ്റയുടെ അളവിൽ മാത്രമാണ് ചെറിയ വ്യത്യാസം കാണാനാകുന്നത്. 509 രൂപയുടെ പുതിയ എയർടെൽ പ്രീപെയ്ഡ് പ്ലാനിൽ അൺലിമിറ്റഡ് ലോക്കൽ, എസ്ടിഡി, റോമിങ് കോളുകൾ, 300 എസ്എംഎസ്, 60 ജിബി ബൾക്ക് ഡാറ്റ എന്നിവയാണ് ഉൾപ്പെട്ടിരിക്കുന്നത്. ഇവിടെ 489 രൂപയുടെ പ്ലാനിലുള്ളതിനേക്കാൾ 10 ജിബി ഡാറ്റയാണ് അധികമായി ഉൾപ്പെട്ടിരിക്കുന്നത്.
മറ്റ് ആനുകൂല്യങ്ങൾ എല്ലാം രണ്ടും പ്ലാനുകളിലും ഒരേപോലെ തന്നെയാണ് നൽകിയിരിക്കുന്നത്. അതായത് കൂടുതൽ ഡാറ്റ ആവശ്യങ്ങൾ ഉള്ളവർക്ക് 489 രൂപ പ്ലാനിനെ അപേക്ഷിച്ച് 20 രൂപ കൂടി അധികമായി നൽകിയാൽ 10 ജിബി ഡാറ്റ കൂടുതൽ ലഭ്യമാകും. ഒരു മാസത്തെ വാലിഡിറ്റിയിലാണ് ഈ പ്ലാൻ എത്തുന്നത്. വിങ്ക് മ്യൂസിക്, ഹലോ ട്യൂണുകൾ, അപ്പോളോ 24 X 7 സർക്കിൾ, ഫാസ്‌ടാഗിൽ ക്യാഷ്ബാക്ക് തുടങ്ങിയ എയർടെൽ ആനുകൂല്യങ്ങളെല്ലാം ഈ പുതിയ 509 രൂപ പ്ലാനിലും ലഭ്യമാണ്. ഡാറ്റ പാഴായിപ്പോകുന്നത് തടയാൻ ഈ പ്ലാനുകൾ ഏറെ സഹായകരമാണ് എന്നതാണ് ശ്രദ്ധേയമായ മറ്റൊരുകാര്യം.


Click it and Unblock the Notifications








