എയര്‍ടെല്ലിന്റെ 178 രൂപ മുതല്‍ ആരംഭിക്കുന്ന അഞ്ച് കിടിലന്‍ പ്രീപെയ്ഡ് പ്ലാനുകള്‍!
മൊബൈല്‍ ഡേറ്റ രംഗത്ത് ജിയോ വിപ്ലവത്തില്‍ മത്സരിക്കാന്‍ മുന്നിട്ട് നില്‍ക്കുന്നത് എപ്പോഴും എയര്‍ടെല്‍ തന്നെയാണ്. ഇതിന്റെ ഭാഗമായി എയര്‍ടെല്‍ ഇപ്പോള്‍ പുതിയ അഞ്ച് പ്രീപെയ്ഡ് പ്ലാനുകളാണ് അവതരിപ്പിച്ചിരിക്കുന്നത്. 178 രൂപ മുതലാണ് പ്ലാന്‍ വില ആരംഭിക്കുന്നത്. 126ജിബി ഡേറ്റ വരെ ഈ പ്ലാനുകളില്‍ ലഭിക്കും.

എന്നാല്‍ FRC എന്ന രീതിയിലാണ് ഈ പ്ലാനുകള്‍ നിങ്ങള്‍ക്ക് ലഭിക്കുന്നത്, അതായത് ആദ്യ റീച്ചാര്‍ജ്ജില്‍. ഈ കോംബോ റീച്ചാര്‍ജ്ജില്‍ എസ്എംഎസ്, അണ്‍ലിമിറ്റഡ് കോള്‍, ഡേറ്റ എന്നീ ആനുകൂല്യങ്ങള്‍ നല്‍കുന്നു.
178 രൂപ, 229 രൂപ, 344 രൂപ, 495 രൂപ, 559 രൂപ എന്നിങ്ങനെ അഞ്ച് പ്രീപെയ്ഡ് പ്ലാനുകളാണ് അവതരിപ്പിച്ചിരിക്കുന്നത്. മൈഎയര്‍ടെല്‍ ആപ്പില്‍ നിന്നോ എയര്‍ടെല്ലിന്റെ ഔദ്യോഗിക വെബ്‌സൈറ്റില്‍ നിന്നോ ഈ പ്ലാന്‍ നിങ്ങള്‍ക്കു റീച്ചാര്‍ജ്ജ് ചെയ്യാവുന്നതാണ്.
പുതിയ പ്ലാനുകള്‍ ഏതൊക്കെ എന്നു നോക്കാം.

FRC 170 രൂപ പ്ലാന്‍
ടെലികോം ടോക്കിന്റെ റിപ്പോര്‍ട്ടു പ്രകാരം എയര്‍ടെല്ലിന്റെ 170 രൂപ FRC പ്രകാരം 1ജിബി 3ജി/4ജി ഡേറ്റ പ്രതിദിനം ലഭിക്കുന്നു. ഒപ്പം ഈ പ്ലാനില്‍ അണ്‍ലിമിറ്റഡ് ലോക്കല്‍/ എസ്റ്റിഡി കോള്‍, റോമിംഗ് ഔട്ട്‌ഗോയിംഗ് കോള്‍, പ്രതിദിനം 100 എസ്എംഎസ് എന്നിവയും ലഭിക്കുന്നു. ഈ പ്ലാനിന്റെ വാലിഡിറ്റി 28 ദിവസമാണ്.

FRC 229 രൂപ പ്ലാന്‍
രണ്ടാമത്തെ പ്ലാനായ FRC 229ല്‍ അണ്‍ലിമിറ്റഡ് വോയിസ് കോള്‍, ഫ്രീ നാഷണല്‍ റോമിംഗ്, പ്രതിദിനം 1.4ജിബി ഡേറ്റ, പ്രതിദിനം 100 എസ്എംഎസ് എന്നിവ 28 ദിവസത്തെ വാലിഡിറ്റിയില്‍ നല്‍കുന്നു.

FRC 344 രൂപ പ്ലാന്‍
ഈ പ്ലാനില്‍ പ്രതിദിനം 2ജിബി ഡേറ്റ, അണ്‍ലിമിറ്റഡ് ലോക്കല്‍/ എസ്റ്റിഡി കോള്‍, അണ്‍ലിമിറ്റഡ് റോമിംഗ് ഔട്ട്‌ഗോയിംഗ് കോള്‍, പ്രതിദിനം 100 എസ്എംഎസ് എന്നിവ 28 ദിവസത്തെ വാലിഡിറ്റിയില്‍ ലഭിക്കുന്നു.

FRC 495 രൂപ, FRC 559 രൂപ
ഈ രണ്ടു പ്ലാനുകളുടേയും ആനൂകൂല്യങ്ങള്‍ ഒരു പോലെയാണ്. ഇവ രണ്ടിലും 1.4ജിബി ഡേറ്റ പ്രതിദിനം, അണ്‍ലിമിറ്റഡ് ലോക്കല്‍, എസ്റ്റിഡി, നാഷണല്‍ കോള്‍, പ്രതിദിനം 100 എസ്എംഎസ് എന്നിവ നല്‍കുന്നു. 495 രൂപ പ്ലാനിന്റെ വാലിഡിറ്റി 84 ദിവസവും 559 രൂപ പ്ലാനിന്റെ വാലിഡിറ്റി 90 ദിവസവുമാണ്.
എല്ലാ എയല്‍ടെല്‍ ഉപയോക്താക്കള്‍ക്കും ഈ പ്ലാനുകള്‍ ലഭ്യമല്ല. പുതിയ എയര്‍ടെല്‍ ഉപയോക്താക്കള്‍ക്കു മാത്രമാണ് ഇവ ലഭ്യമാകുന്നത്.


Click it and Unblock the Notifications