Home
News

മുതലാളി പേടിക്കേണ്ട, ഫ്രോഡുകളെ ഇനി ഞാൻ ​കൈകാര്യം ചെയ്യാം! ഇന്ത്യയിൽ ആദ്യം; കിടിലൻ AI ഫീച്ചറുമായി എയർടെൽ

സ്മാർട്ട്ഫോൺ ഉപയോക്താക്കളുടെ സ്ഥിരം തലവേദനയായ സ്പാം കോളുകൾക്ക് തടയിടാൻ ഇന്ത്യയിൽ ആദ്യമായി നെറ്റ്‌വർക്ക് അധിഷ്‌ഠിത, AI- പവർഡ് സ്പാം ഡിറ്റെക്ഷൻ ഫീച്ചർ അ‌വതരിപ്പിച്ചു. ഈ എഐ സംവിധാനം തത്സമയം 1 ട്രില്യൺ റെക്കോർഡുകൾ പ്രോസസ്സ് ചെയ്യുമെന്നും, ഓരോ ദിവസവും 100 ദശലക്ഷം സ്പാം കോളുകളും 3 ദശലക്ഷം SMS സന്ദേശങ്ങളും കണ്ടെത്തുമെന്നും എയർടെൽ അ‌റിയിച്ചു. വ്യാജ കോളുകളിലൂടെയും എസ്എംഎസുകളിലൂടെയും ആളുകളുടെ പണം നഷ്ടപ്പെടുന്ന സംഭവങ്ങൾ ദിവസവും വർധിച്ച് വരികയാണ്. എഐയുടെ സഹായത്താൽ ഇതിന് ഒരു പ്രതിവിധി കണ്ടെത്തുക എന്ന നിലയിലാണ് പുതിയ സ്പാം ഡിറ്റക്ഷൻ ഫീച്ചർ എയർടെൽ അ‌വതരിപ്പിച്ചിരിക്കുന്നത്.

എയർടെലിന്റെ എഐ സ്പാം ഡിറ്റക്ഷൻ സംവിധാനം (Airtel AI spam detection solution) രാജ്യത്തുനടക്കുന്ന ​സൈബർ തട്ടിപ്പുകൾക്ക് ഒരു പരിധിവരെ തടയിടും എന്ന് പ്രതീക്ഷിക്കപ്പെടുന്നു. സംശയകരമായ എല്ലാ സ്പാം കോളുകളെക്കുറിച്ചും എസ്എംഎസുകളെക്കുറിച്ചും അ‌പ്പോൾത്തന്നെ ഉപഭോക്താക്കളെ അറിയിക്കാനുള്ള സംവിധാനം പുതിയ എഐ ഫീച്ചറിലുണ്ട്.

ഫ്രോഡുകളെ ഇനി ഞാൻ ​കൈകാര്യം ചെയ്യാം! AI ഫീച്ചറുമായി എയർടെൽ

തട്ടിപ്പുകാ​രുടെ വലയിൽ നിന്ന് മൊ​ബൈൽ ഉപയോക്താക്കളെ സംരക്ഷിക്കുന്ന എഐ സ്പാം ഡിറ്റക്ഷൻ സംവിധാനം തികച്ചും സൗജന്യമാണ് എന്നും എയർടെൽ അ‌റിയിച്ചിട്ടുണ്ട്. "സ്പാം കോളുകൾ ഉപഭോക്താക്കൾക്ക് ഒരു ഭീഷണിയായി മാറിയിരിക്കുന്നു. കഴിഞ്ഞ പന്ത്രണ്ട് മാസമായി ഞങ്ങൾ ഇത് സമഗ്രമായി പരിഹരിക്കാൻ ശ്രമിച്ചുവരികയായിരുന്നു. ഇന്ന് ഞങ്ങൾ ഒരു പുതിയ നാഴികക്കല്ല് സൃഷ്ടിച്ചിരിക്കുന്നു'' എന്ന് പുതിയ സംവിധാനം അ‌വതരിപ്പിച്ച് എയർടെൽ മാനേജിംഗ് ഡയറക്ടറും ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറുമായ ഗോപാൽ വിറ്റൽ പറഞ്ഞു.

അ‌നാവശ്യ കോളുകളുടെ തുടർച്ചയായ ആക്രമണത്തിൽ നിന്ന് ഉപഭോക്താക്കളെ സംരക്ഷിക്കുന്ന ഈ പുതിയ എഐ സംവിധാനം അ‌വതരിപ്പിച്ചതിലൂടെ, രാജ്യത്തെ ആദ്യത്തെ AI- പവർഡ് സ്പാം രഹിത നെറ്റ്‌വർക്ക് എന്ന നേട്ടം തങ്ങൾ കരസ്ഥമാക്കിയതായി എയർടെൽ അ‌വകാശപ്പെടുന്നു. ഡ്യുവൽ-ലെയർ പ്രൊട്ടക്ഷൻ മെക്കാനിസം ആണ് ഈ എഐ സ്പാം ഡിറ്റക്ഷൻ സംവിധാനത്തിൽ ഒരുക്കിയിരിക്കുന്നത്.

ഫ്രോഡുകളെ ഇനി ഞാൻ ​കൈകാര്യം ചെയ്യാം! AI ഫീച്ചറുമായി എയർടെൽ

"ഡ്യുവൽ-ലെയർ പ്രൊട്ടക്ഷൻ സിസ്റ്റമായി രൂപകൽപ്പന ചെയ്‌തിരിക്കുന്ന ഈ സൊല്യൂഷനിൽ രണ്ട് ഫിൽട്ടറുകൾ ഉണ്ട്: ഒന്ന് നെറ്റ്‌വർക്ക് ലെയറിലും രണ്ടാമത്തേത് ഐടി സിസ്റ്റം ലെയറിലും. ഓരോ കോളും എസ്എംഎസും ഈ ഡ്യുവൽ-ലേയേർഡ് AI ഷീൽഡിലൂടെ കടന്നുപോകുന്നു. വെറും 2 മില്ലിസെക്കൻഡിൽ, ഈ സംവിധാനം പ്രതിദിനം 1.5 ബില്യൺ സന്ദേശങ്ങളും 2.5 ബില്യൺ കോളുകളും പ്രോസസ്സ് ചെയ്യുന്നു''

''ഇത് 100 ദശലക്ഷം സ്പാം കോളുകളും 3 ദശലക്ഷം എസ്എംഎസ് സന്ദേശങ്ങളും തത്സമയം പ്രോസസ്സ് ചെയ്യുന്നതിന് തുല്യമാണ്, ഞങ്ങളുടെ ഉപഭോക്താക്കളെ സുരക്ഷിതമായി നിലനിർത്തുക എന്നതിന് മുൻഗണന നൽകുന്നു'' എന്നും ഗോപാൽ വിറ്റൽ കൂട്ടിച്ചേർത്തു. അ‌പകടകരമായ ലിങ്കുകൾ കണ്ടെത്താനും ഈ എഐ സംവിധാനത്തിന് കഴിയും.

എയർടെല്ലിൻ്റെ ഡാറ്റാ സയൻ്റിസ്റ്റുകൾ വികസിപ്പിച്ചെടുത്ത എഐ-പവർ സൊല്യൂഷൻ കോളുകളും എസ്എംഎസ് സന്ദേശങ്ങളും "സംശയിക്കപ്പെടുന്ന സ്പാം" എന്ന് തിരിച്ചറിയുന്നതിനും തരംതിരിക്കുന്നതിനും ഒരു പ്രൊപ്രൈറ്ററി അൽഗോരിതം ഉപയോഗിക്കുന്നു. കോളർ അല്ലെങ്കിൽ മെസേജ് അയയ്‌ക്കുന്നയാളുടെ ഉപയോഗ രീതികൾ, കോൾ/എസ്എംഎസ് ഫ്രീക്വൻസി, കോൾ ദൈർഘ്യം എന്നിങ്ങനെയുള്ള വിവിധ പാരാമീറ്ററുകൾ AI- പവർഡ് നെറ്റ്‌വർക്ക് തത്സമയം വിശകലനം ചെയ്യുമെന്ന് എയർടെൽ വിശദീകരിച്ചു.

ഫ്രോഡുകളെ ഇനി ഞാൻ ​കൈകാര്യം ചെയ്യാം! AI ഫീച്ചറുമായി എയർടെൽ

എസ്എംഎസ് വഴി ലഭിക്കുന്ന വ്യാജ ലിങ്കുകൾ കണ്ടെത്താൻ ഈ സംവിധാനത്തിന് കഴിയും. ബ്ലാക്ക്‌ലിസ്റ്റ് ചെയ്‌ത URL-കളുടെ കേന്ദ്രീകൃത ഡാറ്റാബേസ് ഉപയോഗിച്ച് ഈ എഐ സംവിധാനം മാൽവെയർ അ‌ടങ്ങിയ ലിങ്കുകൾക്കായി SMS സന്ദേശങ്ങൾ സ്കാൻ ചെയ്യുന്നു. സ്പാം കോളുകളും വ്യാജ ലിങ്കുകളും വഴിയുള്ള തട്ടിപ്പുകൾ തടയാനുള്ള കേന്ദ്രത്തിന്റെയും ട്രായിയുടെയും ഇടപെടലുകൾക്ക് കരുത്ത് പകരാൻ എയർടെലിന്റെ പുതിയ എഐ സ്പാം ഡിറ്റക്ഷൻ സംവിധാനത്തിക് കഴിയുമെന്ന് പ്രതീക്ഷിക്കപ്പെടുന്നു.

Best Mobiles in India

English summary
Airtel has introduced India's first AI-powered network solution to detect spam calls. It has a dual-layer protection mechanism. The AI-powered solution developed by Airtel's data scientists uses a proprietary algorithm to identify and classify calls and SMS messages as "suspected spam".
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X