വിദേശത്ത് ഇനി സ്വന്തം നമ്പര്‍: സൗജന്യ റോമിങ്ങ് ഓഫറുമായി എയര്‍ടെല്‍
പത്ത് ദിവസത്തെ കാലാവധിയോടു കൂടിയാണ് എയര്‍ടെല്ലിന്റെ ഏറ്റവും പുതിയ ഇന്റര്‍നാഷണല്‍ റോമിങ്ങ് പാക്ക് രാജ്യത്തെ മുന്‍നിര സ്വകാര്യ ടെലികോം കമ്പനിയായ എയര്‍ടെല്‍ അവതരിപ്പിച്ചത്.
ജിയോയുടെ വരവോടെ പല ടെലികോം കമ്പനികളും അവരുടെ താരിഫ് പ്ലാനുകള്‍ ആകര്‍ഷകമായ ഓഫറോടു കൂടി നല്‍കുകയാണ്.
ഇപ്പോള്‍ എയര്‍ടെല്‍ പുതിയൊരു ഓഫറുമായാണ് വന്നിരിക്കുന്നത്. പത്ത് ദിവസത്തെ കാലാവധിയോടു കൂടിയാണ് എയര്‍ടെല്ലിന്റെ ഏറ്റവും പുതിയ ഇന്റര്‍നാഷണല്‍ റോമിങ്ങ് പാക്ക് രാജ്യത്തെ മുന്‍നിര സ്വകാര്യ ടെലികോം കമ്പനിയായ എയര്‍ടെല്‍ അവതരിപ്പിച്ചത്.

ഈ ഓഫര്‍ എവിടെയെല്ലാം
സിംഗപ്പൂര്‍, തായ്‌ലാന്‍ഡ്, യുഎസ്-കാനഡ, ബ്രിട്ടണ്‍, യുഎഇ എന്നീ രാജ്യങ്ങളിലേക്ക് പോകുന്ന ഉപഭോക്താക്കള്‍ക്കാണ് ഈ ഓഫര്‍ ലഭിക്കുന്നത്.

സിംഗപ്പൂര്‍, തായ്‌ലാന്‍ഡ് പാക്കുകള്‍
1,999 രൂപ മുതലാണ് സിംഗപ്പൂര്‍, തായ്‌ലാന്‍ഡ് പാക്കുകളുടെ തുടക്കം.

ഓഫര്‍
2ജിബി ഡാറ്റയും ഇന്ത്യയിലേയ്ക്ക് 250 മിനിറ്റ് സൗജന്യ കോളും 100 സൗജന്യ എസ്എംഎസും ആണ് ഈ പാക്കു വഴി ഉപഭോക്താക്കള്‍ക്കു ലഭിക്കുന്നത്.

ഈ പാക്ക് കാലാവധി കഴിയുമ്പോള്‍
പാക്ക് കഴിഞ്ഞാല്‍ ഒരു എംപി ഡാറ്റായ്ക്ക് മൂന്നു രൂപയേ ഈടാക്കൂ. ഇന്ത്യയിലും മറ്റേതു നെറ്റ്‌വര്‍ക്കിലേയ്ക്കുമുളള ഇന്റര്‍നാഷണല്‍ കോളുകള്‍ക്ക് മൂന്നു രൂപ നല്‍കേണ്ടി വരും.

മറ്റു പാക്കുകള്‍
യുഎസ്, കാനഡ, ബ്രിട്ടണ്‍, യുഎഇ എന്നീ വിടങ്ങളിലേയ്ക്കുളള പാക്കിന്റെ തുടക്കം 2,999 രൂപയാണ്. അണ്‍ലിമിറ്റഡ് ഇന്‍കമിങ്ങ് കോളിനോടൊപ്പം 2ജിബി ഡാറ്റ, ഇന്ത്യയിലേയ്ക്ക് 250 മിനിറ്റ് സൗജന്യ കോളും എസ്എംഎസ്സും പാക്കിനോടൊപ്പം ഉണ്ട്.

ഈ പാക്ക് കാലാവധി കഴിയുമ്പോള്‍
ഈ പാക്ക് കാലാവധി കഴിയുമ്പോള്‍ ഒരു എംബി ഡാറ്റായ്ക്ക് മൂന്നു രൂപ നല്‍കണം. ഇന്ത്യയിലേയ്ക്കും മറ്റു ഇന്റര്‍നാഷണല്‍ നെറ്റ്‌വര്‍ക്കുകളിലേയ്ക്കുമുളള കോളിന് മിനിറ്റിന് മൂന്നു രൂപയാണ് ഈടാക്കുന്നത്.

വാലിഡിറ്റി തുക 99% കുറച്ചു
ഡാറ്റ പാക്കിന്റെ വാലിഡിറ്റി കഴിഞ്ഞാല്‍ ഇന്റര്‍നാഷണല്‍ റോമിങ്ങിന് നേരത്തെ എയര്‍ടെല്‍ ഒരു എംബിയ്ക്ക് 650 രൂപയാണ് യുസര്‍മാരില്‍ നിന്നും ഈടാക്കിയിരുന്നത്. എന്നാല്‍ ഇപ്പോള്‍ ഇത് 99 % കുറച്ച് എംബിയ്ക്ക് മൂന്നു രൂപയാക്കി.


Click it and Unblock the Notifications








