എയര്‍ടെല്‍ മൈ ഫാമിലി പ്ലാന്‍ അവതരിപ്പിച്ചു

Written By:

എയര്‍ടെല്‍ അവരുടെ പോസ്റ്റ്‌പെയ്ഡ് ഉപഭോക്താക്കളുടെ സംഖ്യാ ബലം കൂട്ടുന്നതിനായി പുതിയ പ്ലാന്‍ അവതരിപ്പിച്ചു. 5 ആളുകള്‍ക്കിടയില്‍ കോള്‍, ഡാറ്റാ പ്ലാനുകള്‍ പങ്കിടാന്‍ സാധിക്കുന്ന തരത്തിലാണ് പുതിയ പ്ലാന്‍ അവതരിപ്പിച്ചിരിക്കുന്നത്.

210 മില്ല്യണ്‍ മൊബൈല്‍ ഉപഭോക്താക്കളുളള എയര്‍ടെല്ലിന് 5% ആളുകളും പോസ്റ്റ്‌പെയ്ഡാണ് ഉപയോഗിക്കുന്നത്. മൈ ലൈഫ് പ്ലാന്‍ എന്ന പുതിയ പ്ലാനിലൂടെ 5 ആളുകള്‍ക്ക് അവരുടെ ബാക്കി വരുന്ന താരിഫ് പ്ലാനുകള്‍ (കോള്‍, ഡാറ്റാ എന്നിവ) പരസ്പരം കൈമാറുവാന്‍ സാധിക്കും.

എയര്‍ടെല്‍ മൈ ഫാമിലി പ്ലാന്‍ അവതരിപ്പിച്ചു

കഴിഞ്ഞ ഒക്ടോബറില്‍ അവതരിപ്പിച്ച മൈ പ്ലാനിന്റെ തുടര്‍ച്ചയായാണ് കമ്പനി മൈ ലൈഫ് പ്ലാന്‍ (പ്രത്യേകിച്ച് കുടുംബങ്ങളെ ലക്ഷ്യമാക്കി) പരിചയപ്പെടുത്തുന്നത്.

വൊഡാഫോണ്‍, എയര്‍സെല്‍ തുടങ്ങിയ കമ്പനികളും സമാനമായ ഓഫറുകളുമായി രംഗത്തുണ്ട്.

Read more about:
English summary
Airtel launches 'My Family Plan'.
Please Wait while comments are loading...

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot