Home
News

വിശ്വസിക്കാൻ പറ്റുന്നില്ല! 39 രൂപയ്ക്ക് ദിവസം 3GB ഡാറ്റ വീതം; വരിക്കാർ ഞെട്ടുന്ന പുതിയ എയർടെൽ പ്ലാൻ

കഴിഞ്ഞ ദിവസം മുതൽ എയർടെലിന്റെ ഡാറ്റ പ്ലാനുകൾ കണ്ടവർ ഒന്ന് ഞെട്ടിയിട്ടുണ്ടാകും, ഇത് എയർടെൽ പ്ലാനുകൾ തന്നെയല്ലേ എന്ന് സംശയിച്ചിട്ടുണ്ടാകും. കാരണം എയർടെലിന്റെ പതിവ് രീതികളിൽ നിന്ന് വ്യത്യസ്തമായി ചീപ് റേറ്റിൽ ചില ഡാറ്റ പ്ലാനുകൾ പുതിയതായി എയർടെൽ പ്രീപെയ്ഡ് പ്ലാനുകളുടെ പട്ടികയിൽ ഇടംപിടിച്ചിരിക്കുന്നു. 33 രൂപ, 39 രൂപ എന്നീ വിലകളിൽ എയർടെൽ പുതിയ ഡാറ്റ പ്ലാനുകൾ അ‌വതരിപ്പിച്ചിരിക്കുകയാണ്. സാധാരണയായി ഇന്ത്യയിലെ ടെലിക്കോം കമ്പനികളിൽ ഏറ്റവും പിശുക്കുകാട്ടാറുള്ള കമ്പനിയാണ് എയർടെൽ. അ‌തായത് വില കൂടിയാലും ആനുകൂല്യങ്ങൾ അ‌ധികം കൂടില്ല. എന്നാൽ ആ പതിവ് മാറ്റിവച്ചുകൊണ്ടുള്ളതാണ് 39 രൂപയുടെ പുതിയ പ്ലാൻ.

തെരഞ്ഞെടുത്ത ടെലിക്കോം സർക്കിളുകളിൽ എയർടെൽ ഇപ്പോൾ 39 രൂപ, 33 രൂപ ഡാറ്റ പ്ലാനുകൾ ലഭ്യമാക്കിയിട്ടുണ്ട്. ഈ രണ്ട് പ്ലാനുകളും കേരളത്തിലും ലഭ്യമാണ്. അ‌ടിയന്തര ഘട്ടങ്ങളിൽ ഡാറ്റ ആവശ്യമുള്ള ഉപയോക്താക്കൾക്ക് നിലവിൽ ലഭ്യമായിട്ടുള്ള ഏറ്റവും ലാഭകരമായ ഒരു ഡാറ്റ പ്ലാൻ എന്ന് എയർടെലിന്റെ പുതിയ 39 രൂപ പ്ലാനിനെ വിശേഷിപ്പിക്കാം.

വിശ്വസിക്കാൻ പറ്റുന്നില്ല! വരിക്കാർ ഞെട്ടുന്ന പുതിയ എയർടെൽ പ്ലാൻ

39 രൂപയുടെ എയർടെൽ പ്ലാൻ

എയർടെലിന്റെ കിളി പോയോ എന്ന് സ്വന്തം വരിക്കാരെ ചിന്തിക്കാൻ പ്രേരിപ്പിക്കുന്ന വിധത്തിൽ ഉള്ള ഒരു പ്ലാനാണ് ഇപ്പോൾ 39 രൂപ വിലയിൽ അ‌വതരിപ്പിക്കപ്പെട്ടിരിക്കുന്നത് എന്ന് പറയാം. 3 ദിവസ വാലിഡിറ്റിയിൽ പ്രതിദിനം 3ജിബി ഡാറ്റ വീതം ആകെ 9ജിബി ഡാറ്റ 39 രൂപയുടെ പുതിയ എയർടെൽ പ്ലാൻ വാഗ്ദാനം ചെയ്യുന്നു.

ചെറിയ കാലയളവിലേക്ക് ഡാറ്റ വേണ്ട ഉപയോക്താക്കളെ സംബന്ധിച്ചിടത്തോളം ഇത് ഏറെ ലാഭകരമാണ്. ദിവസം മൂന്ന് ജിബി ഡാറ്റ വീതം മൂന്ന് ദിവസ വാലിഡിറ്റിയിൽ കിട്ടുന്നത് ചിലർക്ക് വലിയ കാര്യമായി തോന്നിയേക്കില്ല. എന്നാൽ ഇടയ്ക്ക് ഡാറ്റ പ്ലാനുകൾ ഉപയോഗിക്കേണ്ടിവരുന്നവർക്ക് ഈ പ്ലാനിന്റെ മൂല്യം എന്താണ് എന്ന് ശരിക്കും മനസിലാകും.

വിശ്വസിക്കാൻ പറ്റുന്നില്ല! വരിക്കാർ ഞെട്ടുന്ന പുതിയ എയർടെൽ പ്ലാൻ

എയർടെലിന് അ‌ബദ്ധം പറ്റിയതാണോ ഈ പ്ലാൻ എന്ന് പോലും സംശയിച്ചുപോകും. കാരണം, എയർടെലിന്റെ ഒരു പൊതു രീതി കണക്കിലെടുക്കുമ്പോൾ 39 രൂപയ്ക്ക് മൂന്ന് ദിവസ വാലിഡിറ്റിയിൽ ആകെ 3ജിബി ഡാറ്റ ലഭിക്കുന്നത് തന്നെ വലിയ കാര്യമാണ്. അ‌ങ്ങനെയുള്ളപ്പോൾ ദിവസം 3ജിബി ഡാറ്റ വീതം അ‌തും വെറും 39 രൂപയ്ക്ക് കിട്ടുന്നു എന്നത് വരിക്കാരെ സംബന്ധിച്ച് വമ്പൻ നേട്ടം തന്നെയാണ്.

33 രൂപയുടെ പുതിയ എയർടെൽ പ്ലാൻ

39 രൂപയുടെ പ്ലാൻ കൂടാതെ ഒരു ദിവസ വാലിഡിറ്റിയിൽ 2ജിബി ഡാറ്റ വാഗ്ദാനം ചെയ്യുന്ന 33 രൂപയുടെ മറ്റൊരു ഡാറ്റ പ്ലാൻ കൂടി എയർടെൽ പുതിയതായി അ‌വതരിപ്പിച്ചിട്ടുണ്ട്. എന്നാൽ ഈ രണ്ട് പ്ലാനുകളും കണക്കിലെടുക്കുമ്പോൾ 39 രൂപയുടെ പ്ലാനാണ് കൂടുതൽ ലാഭകരം.

33 രൂപയുടെ പ്ലാൻ ഒരു ദിവസ വാലിഡിറ്റിയിൽ വെറും 2ജിബി ഡാറ്റ മാത്രം നൽകുമ്പോൾ വെറും 6 രൂപ കൂടി അ‌ധികം നൽകിയാൽ രണ്ട് ദിവസത്തെ വാലിഡിറ്റിയും 6ജിബി ഡാറ്റയും കൂടുതൽ കിട്ടും എന്നത് കണക്കിലെടുക്കുമ്പോൾ 39 രൂപ പ്ലാനാണ് കൂടുതൽ ലാഭകരം.

വിശ്വസിക്കാൻ പറ്റുന്നില്ല! വരിക്കാർ ഞെട്ടുന്ന പുതിയ എയർടെൽ പ്ലാൻ

ആക്ടീവ് ഔട്ട്‌ഗോയിംഗ് സർവീസ് വാലിഡിറ്റിയുള്ള എയർടെൽ പ്രീപെയ്ഡ് ഉപഭോക്താക്കൾക്ക് ഈ രണ്ട് പുതിയ ഡാറ്റ ടോപ്പ്-അപ്പ് റീചാർജ് പ്ലാനുകളും ലഭ്യമാണ്. എയർടെലിന്റെ ഏറ്റവും വില കുറഞ്ഞ ഡാറ്റ പ്ലാൻ 22 രൂപ വിലയിലും ഏറ്റവും വില കൂടിയ പ്ലാൻ 361 രൂപ വിലയിലും എത്തുന്നു.

More from GizBot

Best Mobiles in India

English summary
Airtel has launched new data plans priced at Rs 39 and Rs 33. The Rs 39 plan offers 3GB daily data with a validity of 3 days. The Rs 33 plan offers a total of 1GB data with a validity of one day. For users, the Rs 39 plan is the most profitable. These plans are available only in select circles.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X