Home
News

ഫ്ലൈറ്റിനുള്ളിൽ ഇന്റർനെറ്റ് കിട്ടും, പുതിയ പ്രീപെയ്ഡ്- പോസ്റ്റ്പെയ്ഡ് പ്ലാനുകളുമായി എയർടെൽ

ഇന്ത്യയിലെ രണ്ടാമത്തെ വലിയ ടെലിക്കോം കമ്പനിയായ ഭാരതി എയർടെൽ ​ഫ്ലൈറ്റ് യാത്രക്കാർക്കായി പുതിയ ഇൻ​ഫ്ലൈറ്റ് റോമിങ് പായ്ക്കുകൾ ( Airtel in-flight roaming packs ) അ‌വതരിപ്പിച്ചു. ​ഫ്ലൈറ്റ് യാത്രയ്ക്കിടയിലും ഇന്റർനെറ്റ് സൗകര്യം ലഭ്യമാക്കും എന്നതാണ് ഈ പുതിയ റീച്ചാർജ് പ്ലാനുകളുടെ പ്രത്യേകത.

പ്രീപെയ്ഡ് - പോസ്റ്റ്പെയ്ഡ് ഉപയോക്താക്കൾക്കായി പ്രത്യേകം പ്രത്യേകം ഇൻ​ഫ്ലൈറ്റ് ഇന്റർനെറ്റ് പ്ലാനുകൾ എയർടെൽ അ‌വതരിപ്പിച്ചിട്ടുണ്ട്. അ‌തിൽ ആകെ ആറ് പ്ലാനുകളാണ് ഉള്ളത്. മൂന്ന് പ്ലാനുകൾ പ്രീപെയ്ഡ് ഉപയോക്താക്കൾക്കും മൂന്ന് പ്ലാനുകൾ പോസ്റ്റ്പെയ്ഡ് ഉപയോക്താക്കൾക്കുമായാണ്. എന്നാൽ പ്രീപെയ്ഡ്- പോസ്റ്റ്പെയ്ഡ് പ്ലാനുകൾക്ക് നിരക്കും ആനുകൂല്യങ്ങളും ഒരുപോലെ തന്നെയാണ്.

ഫ്ലൈറ്റിനുള്ളിൽ ഇന്റർനെറ്റ്: പുതിയ പ്ലാനുകളുമായി എയർടെൽ

എയർടെലിന്റെ ഇൻ ​ഫ്ലൈറ്റ് റോമിങ് പ്ലാനുകൾ ഉപയോഗിച്ച് ഉപഭോക്താക്കൾക്ക് അവരുടെ ഫ്ലൈറ്റ് യാത്രയ്ക്കിടയിലും അതിവേഗ ഇൻ്റർനെറ്റ് ആക്‌സസ് ചെയ്യാനും കോളുകൾ ചെയ്യാനും മറ്റ് വിവിധ പ്രവർത്തനങ്ങളിൽ ഏർപ്പെടാനും കഴിയും. എയർടെല്ലിൻ്റെ ഇൻ ഫ്ലൈറ്റ് ഓഫറുകളിൽ വോയ്‌സ്, ഡാറ്റ, എസ്എംഎസ് സേവനങ്ങൾ ഉൾപ്പെടുന്നു.

എയർടെൽ പുതിയതായി അ‌വതരിപ്പിച്ച ഇൻ ​ഫ്ലൈറ്റ് റോമിങ് പ്ലാനുകളിൽ ഏറ്റവും നിരക്കുകുറഞ്ഞ പ്ലാൻ എത്തുന്നത് 195 രൂപ വിലയിലാണ്. 295 രൂപ, 595 രൂപ എന്നിങ്ങനെയാണ് മറ്റ് രണ്ട് പ്ലാനുകളുടെ നിരക്ക്. എയർടെൽ പ്രീപെയ്ഡ് ഉപയോക്താക്കൾക്കും പോസ്റ്റ്പെയ്ഡ് ഉപയോക്താക്കൾക്കും ഈ മൂന്ന് നിരക്കുകളിൽ ഇൻ ​ഫ്ലൈറ്റ് റോമിങ് പ്ലാനുകൾ ലഭ്യമാകും.

195 രൂപയുടെ ഇൻ​ഫ്ലൈറ്റ് റോമിങ് പ്ലാനിലെ ആനുകൂല്യങ്ങൾ: ഈ തുകയുടെ പ്രീപെയ്ഡ് - പോസ്റ്റ്പെയ്ഡ് പ്ലാൻ ആകെ 250 MB ഡാറ്റ, 100 മിനിറ്റ് ഔട്ട്‌ഗോയിംഗ് കോളുകൾ, 100 SMS എന്നിവ വാഗ്ദാനം ചെയ്യുന്നു, 24 മണിക്കൂർ വാലിഡിറ്റിയിലാണ് ഈ ആനുകൂല്യങ്ങൾ ലഭ്യമാകുക.

ഒരു ദിവസം മാത്രം ഫ്ലൈറ്റ് യാത്ര ഉള്ള ആളുകൾക്ക് തങ്ങളുടെ ​ഫ്ലൈറ്റ് യാത്രയ്ക്കിടയിൽ ഇന്റർനെറ്റ് ആവശ്യങ്ങൾ നിറവേറ്റാൻ ഈ പ്ലാൻ മതിയാകും. യാത്രയിലുടനീളം ഇന്റർനെറ്റ് ഉറപ്പാക്കാനും അ‌തുവഴി കുടുംബാംഗങ്ങളുമായി ബന്ധപ്പെടാനും കൂടാതെ ജോലി സംബന്ധമായ ആവശ്യങ്ങൾ നിറവേറ്റാനും സാധിക്കും എന്നത് നേട്ടമാണ്.

295 രൂപയുടെ ഇൻ ​ഫ്ലൈറ്റ് റോമിങ് പ്ലാൻ ആനുകൂല്യങ്ങൾ: ഈ പ്രീപെയ്ഡ്/​ പോസ്റ്റ്പെയ്ഡ് പ്ലാൻ ഉപയോക്താക്കൾക്ക് 500MB ഡാറ്റയും 100 മിനിറ്റ് ഔട്ട്‌ഗോയിംഗ് കോളുകളും 100 എസ്എംഎസും ലഭിക്കും. ഈ ആനുകൂല്യങ്ങളെല്ലാം 24 മണിക്കൂർ വാലിഡിറ്റിയിലാണ് എത്തുന്നത്. ഈ പ്ലാനുപയോഗിച്ച്, ഡാറ്റ തീർന്നുപോകുമെന്ന ആശങ്കയില്ലാതെ മെച്ചപ്പെട്ടനിലയിൽ ഇൻ്റർനെറ്റ് ബ്രൗസ് ചെയ്യാനോ കോളുകൾ ചെയ്യാനോ കഴിയും.

ഫ്ലൈറ്റിനുള്ളിൽ ഇന്റർനെറ്റ്: പുതിയ പ്ലാനുകളുമായി എയർടെൽ

595 രൂപയുടെ എയർടെൽ ഇൻ ​ഫ്ലൈറ്റ് റോമിങ് പ്ലാൻ: കൂടുതൽ വിപുലമായ ഡാറ്റ ഉപയോഗമുള്ള ഉപഭോക്താക്കൾക്കായി രൂപകൽപ്പന ചെയ്‌തിരിക്കുന്ന ഈ പ്രീമിയം പ്ലാനിൽ 1GB ഡാറ്റ, 100 മിനിറ്റ് ഔട്ട്‌ഗോയിംഗ് കോളുകൾ, 100 എസ്എംഎസ് എന്നിവ ലഭിക്കും. 24 മണിക്കൂർ വാലിഡിറ്റിയിൽ തന്നെയാണ് ഈ ആനുകൂല്യങ്ങളും ലഭ്യമാകുക.

ഉപയോഗം അ‌നുസരിച്ച് ഉപയോക്താക്കൾക്ക് ഈ പ്ലാനുകളിലൊന്ന് തെരഞ്ഞെടുക്കാൻ സാധിക്കും. 2997 രൂപയുടെ പ്രീപെയ്ഡ്, 3,999 രൂപയുടെ പോസ്റ്റ്പെയ്ഡ് ഇൻറർനാഷണൽ റോമിംഗ് ( IR ) പായ്ക്കുകൾ ഉപയോഗിക്കുന്ന എയർടെൽ വരിക്കാർക്ക് അ‌ധിക തുക മുടക്കാതെ തന്നെ ഈ ഇൻ-ഫ്ലൈറ്റ് റോമിംഗ് ആനുകൂല്യങ്ങൾ ലഭ്യമാകും.

ഫ്ലൈറ്റിലായിരിക്കുമ്പോൾ, മൊബൈൽ ഫോണുകൾ ഉപയോഗിക്കുന്നതിനുള്ള ക്രൂ സ്ഥിരീകരണം ലഭിച്ചുകഴിഞ്ഞാൽ, താഴെപ്പറയുന്ന ഘട്ടങ്ങൾ പാലിക്കുക: എയർപ്ലെയിൻ മോഡ് ഓഫാണെന്ന് ഉറപ്പാക്കിക്കൊണ്ട് ഫോൺ ഓണാക്കുക. ഫോൺ എയ്‌റോമൊബൈൽ നെറ്റ്‌വർക്കിലേക്ക് സ്വയമേവ കണക്‌റ്റ് ചെയ്യും. ഓട്ടോമാറ്റിക്കായി കണക്‌റ്റ് ആയില്ലെങ്കിൽ, സെറ്റിങ്സിലേക്ക് പോയി നേരിട്ട് എയ്‌റോമൊബൈൽ തിരഞ്ഞെടുക്കുക. ഡാറ്റ സേവനങ്ങൾ ഉപയോഗിക്കുന്നതിന്, ഡാറ്റ റോമിംഗ് ഓണാണെന്ന് ഉറപ്പാക്കേണ്ടതുണ്ട്.

ഫ്ലൈറ്റിനുള്ളിൽ ഇന്റർനെറ്റ്: പുതിയ പ്ലാനുകളുമായി എയർടെൽ

എയറോമൊബൈലുമായി സഹകരിച്ച് അന്താരാഷ്ട്ര റൂട്ടുകളിൽ പറക്കുന്ന 19 എയർലൈനുകളിൽ എയർടെൽ ഈ പ്ലാൻ ആനുകൂല്യങ്ങൾ ലഭ്യമാക്കിയിട്ടുണ്ട്. എയർടെൽ ഇൻ-​ഫ്ലൈറ്റ് റോമിങ് ആനുകൂല്യം ലഭ്യമാകുന്ന എയർ​ലൈനുകൾ: എയർ ലിംഗസ്, ഏഷ്യാന എയർലൈൻസ്, ബിമാൻ ബംഗ്ലാദേശ് എയർലൈൻസ്, കാഥേ പസഫിക്, ഈജിപ്റ്റ് എയർ, എമിറേറ്റ്സ്,
ഇത്തിഹാദ് എയർവേസ്, ഇവാ എയർ, കുവൈറ്റ് എയർവേസ്, ലുഫ്താൻസ, മലേഷ്യൻ എയർലൈൻസ്.

സാസ് സ്കാൻഡിനേവിയൻ, സാസ് സ്കാൻഡിനേവിയൻ, സിംഗപ്പൂർ എയർലൈൻസ്, സ്വിസ്, ടാപ്പ് എയർ പോർച്ചുഗൽ, ടർക്കിഷ് എയർലൈൻസ്, ഉസ്ബെക്കിസ്ഥാൻ എയർവേസ്, എയർ ബെൽജിയം, ഐടിഎ എയർവേസ് എന്നിവയാണവ. കൂടാതെ, തത്സമയ സഹായത്തിനായി നെറ്റ്‌വർക്ക് സ്പെഷ്യലിസ്റ്റുകളുമായി ഉപഭോക്താക്കളെ ബന്ധിപ്പിക്കുന്ന കോൺടാക്റ്റ് സെൻ്ററും ഡെഡിക്കേറ്റഡ് വാട്സ്ആപ്പ് നമ്പറും (99100-99100) ഉപയോഗിച്ച് 24മണിക്കൂറും കസ്റ്റമർ സപ്പോർട്ട് നൽകുന്നുണ്ടെന്നും എയർടെൽ പറഞ്ഞു.

More from GizBot

Best Mobiles in India

English summary
Bharti Airtel has introduced three new inflight roaming packs for its flight passengers. The special feature of these new recharge plans is that the internet facility will be provided even during the flight journey. Airtel's newly introduced in-flight roaming plans are available at Rs 195, Rs 295 and Rs 595.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X