Home
News

രാജമാണിക്യം ലെവൽ റോമിങ് പ്ലാനുമായി എയർടെൽ; 184 രാജ്യങ്ങൾ സന്ദർശിക്കാൻ ഒരൊറ്റ റീച്ചാർജ് മതി

ഇന്ത്യൻ ടെലിക്കോം രംഗത്തെ രണ്ടാമനായ എയർടെൽ തങ്ങളുടെ വരിക്കാർക്കായി പുതിയ റോമിങ് പ്ലാനുകൾ അ‌വതരിപ്പിച്ചു. ഒരുപാട് നേട്ടങ്ങൾ ഒറ്റ പ്ലാനിൽ വാഗ്ദാനം ചെയ്യുന്നു എന്നതാണ് എയർടെൽ റോമിങ് പ്ലാനുകളുടെ പ്രത്യേകത. ഒന്നിലധികം രാജ്യങ്ങളിലേക്ക് യാത്രചെയ്യുന്നവർക്ക് ഒന്നിലധികം പ്ലാനുകളെ ആശ്രയിക്കേണ്ട എന്നതാണ് ഈ പ്ലാനുകളുടെ പ്രധാന നേട്ടം.

184 രാജ്യങ്ങളിലേക്ക് യാത്ര ചെയ്യുന്ന ഉപഭോക്താക്കൾക്കായി തങ്ങളുടെ അന്താരാഷ്ട്ര റോമിങ് പാക്ക് ലളിതമാക്കിയതായി എയർടെൽ തിങ്കളാഴ്ച അറിയിച്ചു. അ‌തായത് ഈ 184 രാജ്യങ്ങളിലേക്ക് പോകാൻ എയർടെലിന്റെ ഒരൊറ്റ റോമിങ് പ്ലാൻ റീച്ചാർജ് ചെയ്താൽ മതിയാകും. ഓ​രോ രാജ്യത്തിനും വേണ്ടി പ്രത്യേകം പ്രത്യേകം റീച്ചാർജുകൾ ചെയ്യേണ്ടതില്ല.

രാജമാണിക്യം ലെവൽ റോമിങ് പ്ലാനുമായി എയർടെൽ

ഒരുപാട് യാത്രകൾ ചെയ്യുന്നവരാണ് മലയാളികൾ. ലോകത്തിന്റെ ഏത് കോണിൽ ചെന്നാലും ഒരു മലയാളിയെ കാണാം എന്നാണ് പറയാറ്. അ‌തിനാൽത്തന്നെ വിദേശത്തേക്ക് യാത്രകളും മറ്റും നടത്തുന്ന നിരവധി മലയാളികൾക്ക് ഈ എയർടെൽ റോമിങ് പ്ലാനുകൾ ഉപകാരപ്പെടും എന്നാണ് കരുതപ്പെടുന്നത്. വിദേശത്തെത്തിയാലും കോളിങ്, ഡാറ്റ അ‌ടക്കമുളള സേവനങ്ങൾ തടസമില്ലാതെ ലഭ്യമാകാൻ ഈ റോമിങ് പ്ലാനുകൾ സഹായിക്കും.

വിദേശയാത്രകൾ നടത്തുന്നവർക്ക് ആവശ്യമായ എല്ലാ ആനുകൂല്യങ്ങളും അ‌ടങ്ങുന്ന എയർടെൽ റോമിങ് പ്ലാനുകൾ താങ്ങാനാകുന്ന നിരക്കിലാണ് എത്തുന്നത് എന്ന പ്രത്യേകതയുമുണ്ട്. വിവധ രാജ്യങ്ങളിലെ പ്രാദേശിക സിം കാർഡുകളുമായി താരതമ്യപ്പെടുത്തുമ്പോൾ എയർടെൽ റോമിങ് പ്ലാനുകൾ മത്സരാധിഷ്ഠിത നിരക്കുകൾ വാഗ്ദാനം ചെയ്യുന്നു. യാത്രയുടെ ​​ദൈർഘ്യം അ‌നുസരിച്ച് അ‌നുയോജ്യമായ റോമിങ് പ്ലാൻ ഉപയോക്താക്കൾക്ക് തെരഞ്ഞെടുക്കാം.

രാജമാണിക്യം ലെവൽ റോമിങ് പ്ലാനുമായി എയർടെൽ

എയർടെലിന്റെ പുതിയ ഇന്റർനാഷണൽ റോമിങ് പ്ലാനുകളിൽ ഏറ്റവും താങ്ങാനാകുന്ന നിരക്കിലുള്ള പ്ലാനിന് പ്രതിദിനം 133 രൂപയാണ് ചെലവ് വരുക. ഇത് മിക്ക പ്രാദേശിക സിമ്മുകളെക്കാൾ ചെലവ് കുറഞ്ഞതാണ്. ഈ പ്ലാൻ 184 രാജ്യങ്ങളിലേക്കുള്ള യാത്രകളെ പിന്തുണയ്ക്കുന്നു. ഡാറ്റ, ഇൻ-ഫ്ലൈറ്റ് വൈഫൈ, മുഴുവൻ സമയ കസ്റ്റമർ കെയർ പിന്തുണ എന്നിങ്ങനെയുള്ള അധിക ആനുകൂല്യങ്ങളുമായാണ് ഈ പ്ലാനെത്തുന്നത്.

വളരെ എളുപ്പത്തിൽ എയർടെൽ ഉപയോക്താക്കൾക്ക് ഈ റോമിങ് പ്ലാനുകൾ സബ്സ്​ക്രൈബ് ചെയ്യാൻ സാധിക്കും. അ‌തിനായി എയർടെൽ താങ്ക്സ് ആപ്പ് സേവനം ഉപയോക്താക്കൾക്ക് ഉപയോഗിക്കാം. ഒരിക്കൽ റീചാർജ് ചെയ്‌താൽ, ഉപയോക്താവ് അവരുടെ ലക്ഷ്യസ്ഥാനത്ത് എത്തുമ്പോൾ പ്ലാനുകൾ തനിയേ ആക്ടീവ് ആകും. ഓട്ടോ-റിന്യൂവൽ ഫീച്ചറും ഈ പ്ലാനുകൾ വാഗ്ദാനം ചെയ്യുന്നുണ്ട്.

ഈ പ്ലാനിന്റെ ആനുകൂല്യത്തിൽ ഇൻ-ഫ്ലൈറ്റ് ഡാറ്റ ആക്‌സസ് ഉൾപ്പെടുന്നതിനാൽ യാത്രക്കാർക്ക് അവർ ​ഫ്ലൈറ്റിൽ ആയിരിക്കുമ്പോൾ പോലും പ്രിയപ്പെട്ടവരുമായും സാമൂഹിക മാധ്യമങ്ങളുമായും ബന്ധം നിലനിർത്താൻ സാധിക്കുന്നു. പ്രീപെയ്ഡ് - പോസ്റ്റ്പെയ്ഡ് ഉപയോക്താക്കൾക്കായി പ്രത്യേകം പ്രത്യേകം ഇൻ​ഫ്ലൈറ്റ് ഇന്റർനെറ്റ് പ്ലാനുകൾ എയർടെൽ റോമിങ് പ്ലാനുകളുടെ പട്ടികയിലുണ്ട്.

രാജമാണിക്യം ലെവൽ റോമിങ് പ്ലാനുമായി എയർടെൽ

195 രൂപ, 295 രൂപ, 595 രൂപ, 2,997 രൂപ, 2,998 രൂപ, 755 രൂപ എന്നീ നിരക്കുകളിൽ എയർടെൽ റോമിങ് പ്ലാനുകൾ ലഭ്യമാണ്. 755 രൂപ പ്ലാൻ അ‌ഞ്ച് ദിവസത്തെ വാലിഡിറ്റിയിൽ ആനുകൂല്യങ്ങൾ നൽകുന്നു. ഇപ്പോൾ അ‌വതരിപ്പിക്കപ്പെട്ട 133 രൂപ പ്ലാൻ റോമിങ് പ്ലാനുകളിലെ രാജമാണിക്യമാ​ണെന്ന് പറയാം.

​ഫ്ലൈറ്റിൽ എങ്ങനെ ഡാറ്റ ഉപയോഗിക്കാം: ക്രൂവിന്റെ അ‌നുമതി ലഭിച്ചുകഴിഞ്ഞാൽ, എയർപ്ലെയിൻ മോഡ് ഓഫാണെന്ന് ഉറപ്പാക്കിക്കൊണ്ട് ഫോൺ ഓണാക്കുക. ഫോൺ എയ്‌റോമൊബൈൽ നെറ്റ്‌വർക്കിലേക്ക് സ്വയമേവ കണക്‌റ്റ് ചെയ്യും. ഓട്ടോമാറ്റിക്കായി കണക്‌റ്റ് ആയില്ലെങ്കിൽ, സെറ്റിങ്സിലേക്ക് പോയി നേരിട്ട് എയ്‌റോമൊബൈൽ തിരഞ്ഞെടുക്കുക. ഡാറ്റ സേവനങ്ങൾ ഉപയോഗിക്കുന്നതിന്, ഡാറ്റ റോമിംഗ് ഓണാണെന്ന് ഉറപ്പാക്കേണ്ടതുണ്ട്.

More from GizBot

Best Mobiles in India

English summary
Airtel has launched a new international roaming pack at Rs 133 with in-flight data. Airtel says that this roaming plan can be used in 184 countries. That means, to go to these 184 countries, you only need to recharge a single roaming plan of Airtel. No need to do separate recharges for each country.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X