Home
News

പഴയതെല്ലാം മറന്നേക്ക്! അ‌ടിയന്തര ഡാറ്റ സഹായത്തിന് പുത്തൻ എയർടെൽ പ്ലാൻ എത്തി

ഇന്ത്യൻ ടെലിക്കോം മേഖലയിലെ വമ്പന്മാരിൽ രണ്ടാമനായ എയർടെൽ തങ്ങളുടെ പ്രീപെയ്ഡ് ഡാറ്റ ബൂസ്റ്റർ പ്ലാനുകളുടെ നിരയിലേക്ക് ഒരു പുത്തൻ പ്ലാൻ നിശബ്ദമായി കൂട്ടിച്ചേർത്തിരിക്കുകയാണ്. നിലവിലുള്ള എയർടെൽ പ്ലാനുകളിൽ പലതും ആവശ്യത്തിന് ഡാറ്റ നൽകുന്ന പ്ലാനുകളുമായാണ് എത്തുന്നത്. എങ്കിലും ചില ഘട്ടങ്ങളിൽ പലർക്കും അ‌ധികഡാറ്റ ആവശ്യമായി വരാറുണ്ട്.

പ്രതിദിന ഡാറ്റ പരിധി പിന്നിട്ട ശേഷം എന്തെങ്കിലും അ‌ത്യാവശ്യം ഉണ്ടായാൽ അ‌വ നിറവേറ്റാൻ ഡാറ്റ ബൂസ്റ്റർ പ്ലാനുകൾ ഏറെ സഹായകമാണ്. വിവിധ ആവശ്യങ്ങൾ മുൻനിർത്തി ഒന്നിലേറെ ബൂസ്റ്റർ ഡാറ്റ പ്ലാനുകൾ എയർടെൽ ഇതിനോടകം പുറത്തിറക്കിയിട്ടുണ്ട്. ആ പ്ലാനുകളുടെ നിരയിലേക്കാണ് ഒരു പുത്തൻ പ്ലാൻകൂടി എയർടെൽ ചേർത്തിരിക്കുന്നത്.

പഴയതെല്ലാം മറന്നേക്ക്! അ‌ടിയന്തര ഡാറ്റ സഹായത്തിന് പുത്തൻ എയർടെൽ പ്ലാൻ

49 രൂപയുടെ പുതിയ എയർടെൽ ഡാറ്റ പ്ലാൻ: എയർടെൽ പുതിയതായി അ‌വതരിപ്പിച്ചിരിക്കുന്ന ഡാറ്റ പ്ലാൻ 49 രൂപ നിരക്കിൽ ആണ് എത്തിയിരിക്കുന്നത്. 49 രൂപയുടെ പ്ലാൻ എന്ന് കേൾക്കുമ്പോൾ ദീർഘനാളായി എയർടെൽ ഉപയോഗിക്കുന്ന ആളുകളുടെ മനസിലേക്ക് എത്തുക ഡാറ്റയും എസ്എംഎസും ടോക്ക് ​ടൈമും ഒക്കെ ലഭ്യമായിരുന്ന ഒരു പ്ലാൻ ആണ്. എന്നാൽ അ‌തിപ്പോഴില്ല.

മുൻപുണ്ടായിരുന്ന 49 രൂപയുടെ പ്ലാൻ എയർടെൽ ഉപയോക്താക്കൾക്ക് ഇനി മറക്കാം. കാരണം അ‌തിൽനിന്നും തികച്ചും വ്യത്യസ്തമായ ആനുകൂല്യമാണ് 49 രൂപയുടെ പുതിയ ഡാറ്റ പ്ലാനിൽ കമ്പനി നൽകിയിരിക്കുന്നത്. ആകെ 6 ജിബി ഡാറ്റ ആണ് 49 രൂപയുടെ പുതിയ പ്ലാനിൽ ലഭ്യമാകുക.

പഴയതെല്ലാം മറന്നേക്ക്! അ‌ടിയന്തര ഡാറ്റ സഹായത്തിന് പുത്തൻ എയർടെൽ പ്ലാൻ

ഒരു ദിവസത്തെ വാലിഡിറ്റിയിൽ ആണ് ഈ പ്ലാൻ എത്തുന്നത്. 49 രൂപയുടെ പുതിയ എയർടെൽ ഡാറ്റ പ്ലാൻ ആസ്വദിക്കണമെങ്കിൽ ഉപയോക്താക്കൾക്ക് വാലിഡിറ്റിയുള്ള ഒരു അ‌ടിസ്ഥാന പ്ലാൻ ഉണ്ടായിരിക്കണം. എയർടെൽ ഡാറ്റ പ്ലാനുകളുടെ പട്ടികയിലെ ഏറ്റവും ചെലവുകുറഞ്ഞ പ്ലാൻ 19 രൂപ നിരക്കിലാണ് എത്തുന്നത്. ഒരു ദിവസത്തെ വാലിഡിറ്റിയിൽ 1ജിബി ഡാറ്റ മാത്രമാണ് ഇതിൽ ലഭിക്കുക.

അ‌ടിയന്തര സാഹചര്യങ്ങളിൽ ഒരു ജിബിയിൽ കൂടുതൽ ഡാറ്റ ആവശ്യമായുണ്ടെങ്കിലാണ് 49 രൂപയുടെ പ്ലാൻ ഉപയോഗപ്പെടുക. അ‌ല്ലെങ്കിൽ 19 രൂപയുടെ പ്ലാൻ തെരഞ്ഞെടുക്കാം. അ‌ടുത്തിടെ വൊഡാഫോൺ ഐഡിയ 17 രൂപ, 59 രൂപ നിരക്കുകളിൽ വിഐ ഛോട്ടാ ഹീറോ ഡാറ്റ പ്ലാനുകൾ പുറത്തിറക്കിയിരുന്നു. ഈ പ്ലാനുകളോട് മത്സരിക്കാനാണ് എയർടെൽ പുതിയ 49 രൂപ പ്ലാൻ അ‌വതരിപ്പിച്ചിരിക്കുന്നത്.

വിഐയുടെ ഛോട്ടാ ഹീറോപ്ലാനുകൾ രാത്രിയിൽ ഡാറ്റ കൂടുതൽ ആവശ്യമുള്ള ഉപയോക്താക്കളെ ലക്ഷ്യമിട്ടുകൊണ്ടാണ് അ‌വതരിപ്പിച്ചിരിക്കുന്നത്. രാത്രി 12 മുതൽ രാവിലെ 6 വരെ അ‌ൺലിമിറ്റഡ് ഡാറ്റ ഉപയോഗിക്കാം എന്നതാണ് ഈ വിഐ പ്ലാനുകളുടെ പ്രത്യേകത. 17 രൂപയുടെ പ്ലാൻ ഒരു ദിവസ വാലിഡിറ്റിയിൽ അ‌ൺലിമിറ്റഡ് ​നൈറ്റ് ഡാറ്റ നൽകുന്നു.

പഴയതെല്ലാം മറന്നേക്ക്! അ‌ടിയന്തര ഡാറ്റ സഹായത്തിന് പുത്തൻ എയർടെൽ പ്ലാൻ

57 രൂപയുടെ വിഐ ഛോട്ടാ ഹീറോ പ്ലാൻ 7 ദിവസത്തെ വാലിഡിറ്റിയിൽ ഡാറ്റ നൽകുന്നു. വിഐ ആപ്പിലും വെബ്​സൈറ്റിലും ലഭ്യമായ ഈ പ്ലാനുകൾ ഒരു അ‌ടിസ്ഥാന പ്ലാൻ ഉണ്ടെങ്കിൽ മാത്രമേ ഉപയോഗിക്കാനാകൂ. വിഐയുടെ ഈ പ്ലാനുകളെ എതിരിടാനാണ് എയർടെൽ നിശബ്ദമായി പുതിയ പ്ലാൻ പുറത്തിറക്കിയിരിക്കുന്നത് എന്നാണ് വിലയിരുത്തൽ.

വിഐ പുതിയ ഡാറ്റ പ്ലാൻ അ‌വതരിപ്പിച്ചതിന് പിന്നാലെയാണ് എയർടെലും പുതിയ ഡാറ്റ പ്ലാൻ പുറത്തിറക്കിയിരിക്കുന്നത്. എങ്കിലും ഈ രണ്ട് പ്ലാനുകളും തമ്മിൽ കാര്യമായ വ്യത്യാസമുണ്ട്. വിഐ പ്ലാൻ അർദ്ധരാത്രിയിൽ മാത്രമേ ലഭ്യമാകൂ, എന്നാൽ ദിവസത്തിലെ ഏത് സമയത്തും ലഭിക്കും എന്നതാണ് എയർടെൽ പ്ലാനിന്റെ നേട്ടം.

പോരായ്മ എന്തെന്നാൽ, എയർടെൽ മൊത്തം 6 ജിബി ഡാറ്റ മാത്രമേ വാഗ്ദാനം ചെയ്യുന്നുള്ളൂ, അതേസമയം വിഐ ഉപയോക്താക്കൾക്ക് അ‌ൺലിമിറ്റഡ് ഡാറ്റയാണ് വാഗ്ദാനം ചെയ്യുന്നത്. വിഐയുടെ 17 രൂപയുടെ പ്ലാനുമായി താരതമ്യപ്പെടുത്തുമ്പോൾ എയർടെലിന്റെ 49 രൂപയുടെ പ്ലാനിന് നിരക്ക് കൂടുതലാണ് എന്നകാര്യവും ശ്രദ്ധിക്കേണ്ടതുണ്ട്.

Best Mobiles in India

English summary
Airtel has quietly added a new Rs. 49 plan to its lineup of prepaid data booster plans. A total of 6 GB of data with one-day validity will be available in the new plan for Rs. 49. Recently, VI launched Chhota Hero data plans at Rs 17 and Rs 59. After this, Airtel has come up with a Rs. 49 plan.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X