Home
News

ജിയോയുടെ ചീട്ട് കീറാൻ എയർടെൽ! 9 രൂപയ്ക്ക് അ‌ൺലിമിറ്റഡ് ഡാറ്റയുമായി പുതിയ പ്ലാൻ ഇറക്കി

ഇന്ത്യൻ ടെലിക്കോം രംഗത്തെ രണ്ടാമനായ എയർടെൽ തങ്ങളുടെ പ്രീപെയ്ഡ് പ്ലാനുകളുടെ പട്ടികയിലേക്ക് ഒരു പുതിയ പ്ലാൻ കൂടി കൂട്ടിച്ചേർത്തു. വെറും 9 രൂപയ്ക്ക് അ‌ൺലിമിറ്റഡ് ഡാറ്റ നൽകുന്നു എന്നതാണ് ഈ പ്ലാനിന്റെ ഏറ്റവും വലിയ പ്രത്യേകത. ഇന്ത്യയിൽ എയർടെലിന്റെ പ്രധാന എതിരാളി ഒന്നാം സ്ഥാനത്തുള്ള റിലയൻസ് ജിയോയാണ്. വിഐയിൽ നിന്നും ബിഎസ്എൻഎല്ലിൽ നിന്നും കൊഴിഞ്ഞു പോകുന്ന വരിക്കാരും പുതിയതായി സിം വാങ്ങാൻ പദ്ധതിയിടുന്നവരും ആദ്യം പരിഗണിക്കുക പ്രധാനമായും ജിയോയെയും എയർടെലിനെയും ആണ്. ഇതിൽ ഏത് എന്നതാണ് പലരുടെയും കൺഫ്യൂഷൻ.

ജിയോ, എയർടെൽ എന്നിവയിൽ ഏത് തിരഞ്ഞെടുക്കണമെന്നതിൽ അ‌ന്തിമ തീരുമാനമെടുക്കും മുമ്പ് പലരും ഇരു കമ്പനികളും വാഗ്ദാനം ചെയ്യുന്ന സേവനങ്ങളുടെ നിലവാരവും പ്ലാനുകളും വിലയിരുത്താറുണ്ട്. അ‌തിനാൽത്തന്നെ കൂടുതൽ ആകർഷകമായ പ്രീപെയ്ഡ് പ്ലാനുകൾ അ‌വതരിപ്പിക്കാൻ ഇരു കമ്പനികളും മുന്നോട്ടുവരുന്നു. അ‌ടുത്തിടെയായി എയർടെൽ പുതിയ പ്ലാനുകൾ അ‌വതരിപ്പിക്കുന്നതിൽ പ്രത്യേകം താൽപ്പര്യം കാണിക്കുന്നുണ്ട്.

എയർടെൽ 9 രൂപയ്ക്ക് അ‌ൺലിമിറ്റഡ് ഡാറ്റയുമായി പുതിയ പ്ലാൻ ഇറക്കി

ഓരോ വരിക്കാരനിൽ നിന്നും പരമാവധി വരുമാനം ഉറപ്പാക്കണം എന്ന് ഏറ്റവുമധികം ആഗ്രഹിക്കുകയും പരിശ്രമിക്കുകയും ചെയ്യുന്ന കമ്പനിയാണ് എയർടെൽ എന്നതും ഇവിടെ ഓർക്കേണ്ടതുണ്ട്. പുതിയ 9 രൂപയുടെ പ്രീപെയ്ഡ് പ്ലാൻ വരിക്കാരുടെ അ‌ടിയന്തര ഡാറ്റ ആവശ്യങ്ങൾക്കായി ഉപയോഗപ്പെടുത്താൻ കഴിയും വിധമാണ് എയർടെൽ അ‌വതരിപ്പിച്ചിരിക്കുന്നത്.

അ‌തായത് എയർടെൽ പുതിയതായി അ‌വതരിപ്പിച്ചിരിക്കുന്ന 9 രൂപയുടെ പ്ലാൻ ഒരു ഡാറ്റ പ്ലാൻ ആണ്. അ‌ൺലിമിറ്റഡ് ഡാറ്റയാണ് ഈ പ്ലാൻ വാഗ്ദാനം ചെയ്യുന്നത്. കോളിങ്, എസ്എംഎസ്, വാലിഡിറ്റി പോലുള്ള ആനുകൂല്യങ്ങൾ ഈ പ്ലാനിൽ ഉൾപ്പെടുന്നില്ല. ഈ പ്ലാനിൽ ലഭ്യമാകുന്ന ആനുകൂല്യങ്ങ​ൾ ഇവിടെ പരിചയപ്പെടാം.

എയർടെൽ 9 രൂപയ്ക്ക് അ‌ൺലിമിറ്റഡ് ഡാറ്റയുമായി പുതിയ പ്ലാൻ ഇറക്കി

9 രൂപയുടെ എയർടെൽ പ്രീപെയ്ഡ് പ്ലാൻ: 1 മണിക്കൂർ വാലിഡിറ്റിയിൽ ലഭ്യമാകുന്ന ഒരു ഡാറ്റ ബൂസ്റ്റർ പ്ലാൻ ആണിത്. നിലവിൽ ലഭ്യമായിട്ടുള്ളതിൽ ഏറ്റവും കുറഞ്ഞ എയർടെൽ ഡാറ്റ പ്ലാനും ഇതാണ്. ഇതുവരെ 19 രൂപയുടെ ഡാറ്റ പ്ലാൻ ആണ് ഈ സ്ഥാനം വഹിച്ചിരുന്നത്.

9 രൂപയുടെ പുതിയ ഡാറ്റ പ്ലാനിൽ 1 മണിക്കൂർ വാലിഡിറ്റിയിൽ അ‌ൺലിമിറ്റഡ് ഡാറ്റ ലഭ്യമാകും എന്നാണ് എയർടെൽ പറയുന്നത് എങ്കിലും ചെറിയൊരു പ്രശ്നമുണ്ട്. ഈ അ‌ൺലിമിറ്റഡ് ഡാറ്റയിൽ 10ജിബി മാത്രമാണ് ​ഹൈസ്പീഡ് ഡാറ്റ. എഫ്യുപി പ്രകാരം 10ജിബിക്ക് ശേഷം ഡാറ്റ വേഗത 64 Kbps ആയി കുറയും.

ഒരുപാട് ഡാറ്റ ആവശ്യമുള്ള അ‌ത്യാവശ്യക്കാർക്ക് നിസാര തുകയ്ക്ക് ഡാറ്റ ലഭ്യമാക്കുന്നു എന്നതാണ് ഈ 9 രൂപ പ്ലാനിനെ ശ്രദ്ധേയമാക്കുന്നത്. ആദ്യ 10ജിബി ഡാറ്റ മതിയാകാതിരിക്കുകയോ, 1 മണിക്കൂർ പിന്നിട്ടിട്ടും ഡാറ്റ ആവശ്യം നിലനിൽക്കുകയോ​ ചെയ്താൽ വീണ്ടും ഇതേ റീച്ചാർജ് ഉപയോഗിച്ചാൽ പോലും നഷ്ടം വരില്ല.

എയർടെൽ 9 രൂപയ്ക്ക് അ‌ൺലിമിറ്റഡ് ഡാറ്റയുമായി പുതിയ പ്ലാൻ ഇറക്കി

അ‌തായത് ആദ്യ 1 മണിക്കൂറത്തെ ഉപയോഗത്തിന് ശേഷവും ഡാറ്റ വേണമെങ്കിൽ ഈ പ്ലാൻ തെരഞ്ഞെടുക്കാം. അ‌പ്പോഴും ആകെ 18 രൂപ മാത്രമേ ചിലവ് വരുന്നുള്ളൂ. എയർടെലിന്റെ 19 രൂപയുടെ ഡാറ്റ ബൂസ്റ്റർ പ്ലാൻ ഒരു ദിവസത്തെ വാലിഡിറ്റിയിൽ ആകെ 1ജിബി ഡാറ്റ മാത്രമാണ് നൽകുന്നത്.

അ‌തിനാൽ കൂടുതൽ ഡാറ്റ വേണ്ടവർക്ക് അ‌നുയോജ്യം 9 രൂപയുടെ പുതിയ എയർടെൽ പ്രീപെയ്ഡ് ഡാറ്റ ബൂസ്റ്റർ പ്ലാനാണ്. എന്നാൽ ദിവസം മുഴുവൻ വാലിഡിറ്റിയുള്ള ചെറിയ അ‌ളവ് ഡാറ്റ പിന്തുണ മതി എന്നുള്ളവർക്ക് 19 രൂപ മുതലുള്ള മറ്റ് എയർടെൽ ഡാറ്റ പ്ലാനുകളെ തുടർന്നും ആശ്രയിക്കാം.

9 രൂപയുടെ എയർടെൽ ഡാറ്റ പ്ലാനിൽ ആകെ 1 രൂപയിൽ താഴെ മാത്രമാണ് 1ജിബി ഡാറ്റയ്ക്കായി ചെലവാകുന്നത് എന്നതും ഏറെ ശ്രദ്ധേയമാണ്. അ‌ൺലിമിറ്റഡ് 5ജി ഡാറ്റ ഓഫർ ലഭ്യമല്ലാത്ത എയർടെൽ വരിക്കാർക്കാണ് ഈ പ്ലാൻ കൂടുതൽ ഉപകാരപ്പെടുക. എയർടെല്ലിൻ്റെ വെബ്‌സൈറ്റിലും ആപ്പിലും ഈ പ്ലാൻ ഇപ്പോൾ ലഭ്യമാണ്.

More from GizBot

Best Mobiles in India

English summary
Airtel has added a new plan to its list of prepaid plans. The biggest feature of this plan is that it provides unlimited data for just Rs.9. The validity of this Airtel data plan is one hour. This is the cheapest Airtel prepaid plan currently available.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X