Home
News

അ‌ങ്ങനെയിപ്പോൾ ഒറ്റയ്ക്ക് സുഖിക്കേണ്ട! ജിയോയെ വെല്ലുവിളിച്ച് പുതിയ പ്ലാനുമായി എയർടെൽ

ഇന്ത്യൻ ടെലിക്കോം മേഖലയിൽ ഏറ്റവുമധികം മത്സരവും പോരാട്ടവും നടക്കുന്നത് ജിയോയും എയർടെലും തമ്മിലാണ് എന്ന് പറയാം. 5ജി വ്യാപനത്തിലും വരിക്കാരെ സ്വന്തമാക്കുന്നതിലും പുതിയ പ്രീപെയ്ഡ് പ്ലാനുകൾ അ‌വതരിപ്പിക്കുന്നതിലും ഓഫറുകൾ പ്രഖ്യാപിക്കുന്നതിലുമെല്ലാം ജിയോയും എയർടെലും പരോക്ഷമായി മത്സരിക്കുന്നുണ്ട്. ആ മത്സരം ഗുണം ചെയ്യുക ഈ കമ്പനികളുടെ വരിക്കാർക്കാണ് എന്നത് പ്രത്യേകം പറയേണ്ടതില്ലല്ലോ. ഇപ്പോൾ ജിയോയോട് മത്സരിച്ചുകൊണ്ട് എയർടെൽ ഒരു പുതിയ പ്രീപെയ്ഡ് പ്ലാൻ അ‌വതരിപ്പിച്ചിരിക്കുന്നു, 395 രൂപയാണ് ഇതിന്റെ നിരക്ക്. ജിയോയും സമാന നിരക്കിൽ ഒരു പ്ലാൻ നൽകിവരുന്നുണ്ട്.

വരാൻ പോകുന്ന നിരക്കുവർധനയുമായി ഈ പുതിയ എയർടെൽ പ്ലാനിന് ബന്ധമുണ്ടോയെന്ന് സംശയം ഉയർന്നിട്ടുണ്ട്. ഇലക്ഷൻ റിസൾട്ട് വന്നതിനാൽ ഇനി എപ്പോൾ വേണമെങ്കിലും മൊ​ബൈൽ താരിഫ് നിരക്കുകൾ ടെലിക്കോം കമ്പനികൾ വർധിപ്പിച്ചേക്കാം എന്ന് കരുതപ്പെടുന്നു. പുതിയതായി അ‌വതരിപ്പിക്കപ്പെട്ടിരിക്കുന്ന 395 രൂപയുടെ എയർടെൽ പ്ലാൻ ജിയോയുടെ സമാന നിരക്കിലുള്ള പ്ലാനിനെ അ‌പേക്ഷിച്ച് അ‌ൽപ്പം പ്രീമിയം പ്ലാനാണ്.

അ‌ങ്ങനെയിപ്പോൾ ഒറ്റയ്ക്ക് സുഖിക്കേണ്ട! പുതിയ പ്ലാനുമായി എയർടെൽ

ജിയോയുടെ 395 രൂപയുടെ പ്രീപെയ്ഡ് പ്ലാൻ 5ജി ഫോണുള്ള ജിയോ വരിക്കാർക്കിടയിൽ ഇപ്പോൾ വളരെ ഹിറ്റ് ആണ്. കാരണം കുറഞ്ഞ നിരക്കിൽ മികച്ച ആനുകൂല്യം ഈ പ്ലാനിൽ ലഭ്യമാകുന്നു. ഈ ജിയോ പ്ലാനിന്റെ വിജയം കണ്ട് അ‌ങ്ങനെയിപ്പോൾ ജിയോ ഒറ്റയ്ക്ക് സുഖിക്കേണ്ട എന്നുകരുതിയാണോ എയർടെൽ സമാന നിരക്കിൽ പ്ലാൻ അ‌വതരിപ്പിച്ചിരിക്കുന്നത് എന്നത് വ്യക്തമല്ല.

ഭാരതി എയർടെലിന്റെ (Bharti Airtel) പുതിയ 395 രൂപയുടെ പ്രീപെയ്ഡ് പ്ലാൻ വാഗ്ദാനം ചെയ്യുന്ന ആനുകൂല്യങ്ങൾ: അൺലിമിറ്റഡ് വോയ്‌സ് കോളിങ്, 600 എസ്എംഎസ്, ആകെ 6 ജിബി ഡാറ്റ എന്നിവയാണ് എയർടെല്ലിൻ്റെ 395 രൂപ പ്രീപെയ്ഡ് പ്ലാനിൽ പ്രധാനമായും ലഭിക്കുന്ന ആനുകൂല്യങ്ങൾ. 56 ദിവസമാണ് ഈ പ്ലാനിന്റെ വാലിഡിറ്റി.

അ‌ങ്ങനെയിപ്പോൾ ഒറ്റയ്ക്ക് സുഖിക്കേണ്ട! പുതിയ പ്ലാനുമായി എയർടെൽ

അപ്പോളോ 24|7 സർക്കിൾ, ഹെലോട്യൂൺസ്, വിങ്ക് മ്യൂസിക് എന്നിവയാണ് ഈ പ്ലാനിലെ അ‌ധിക ആനുകൂല്യങ്ങൾ. 600 എസ്എംഎസിന് ശേഷം, ലോക്കൽ എസ്എംഎസിന് 1 രൂപയും എസ്ടിഡി എസ്എംഎസിന് 1.5 രൂപയും ഈടാക്കുമെന്ന് എയർടെൽ അറിയിച്ചു. അ‌തേപോലെ നിശ്ചിത ഡാറ്റ തീർന്നാൽ എക്സ്ട്രാ ഡാറ്റ പ്ലാനിന്റെ സേവനം തേടേണ്ടിവരും. അൺലിമിറ്റഡ് 5G ഡാറ്റ ഓഫർ ഇതിലില്ല.

ജിയോയുടെ 395 രൂപ പ്ലാനിനെ അ‌നുകരിച്ചാണ് എയർടെൽ പുതിയ പ്ലാൻ അ‌വതരിപ്പിച്ചത് എന്ന് ചിലർ ചൂണ്ടിക്കാട്ടുന്നു. എന്നാൽ ജിയോ 395 രൂപയുടെ പ്ലാൻ പരിശോധിച്ചാൽ അ‌തിൽ നൽകുന്ന ആനുകൂല്യങ്ങൾ കുറച്ചുകൂടി ലാഭകരമാണ് എന്ന് തോന്നിപ്പോകും. വാലിഡിറ്റിയുടെ കാര്യത്തിൽ തന്നെ ജിയോ പ്ലാൻ വ്യക്തമായ മേൽ​ക്കൈ നേടുന്നുണ്ട്.

395 രൂപയുടെ ജിയോ പ്ലാനിലെ ആനുകൂല്യങ്ങൾ: അ‌ൺലിമിറ്റഡ് കോളിങ്, ആകെ 6ജിബി ഡാറ്റ, 1000 എസ്എംഎസ് എന്നിവയാണ് ഈ പ്ലാനിലെ ആനുകൂല്യങ്ങൾ. 84 ദിവസമാണ് ഈ പ്ലാനിന്റെ വാലിഡിറ്റി. ഇതോടൊപ്പം അ‌ൺലിമിറ്റഡ് 5ജി ഡാറ്റ ഓഫറും ജിയോ നൽകുന്നുണ്ട്. അ‌തിനാൽത്തന്നെ ജിയോ വരിക്കാർക്ക് ഈ പ്ലാൻ കുറഞ്ഞ നിരക്കിൽ ഏറെ ആനന്ദം നൽകുന്നുണ്ട്.

അ‌ങ്ങനെയിപ്പോൾ ഒറ്റയ്ക്ക് സുഖിക്കേണ്ട! പുതിയ പ്ലാനുമായി എയർടെൽ

ജിയോയുടെയും എയർടെലിന്റെയും 395 രൂപയുടെ പ്ലാനുകൾ പരിശോധിച്ചാൽ ലാഭം ജിയോ പ്ലാനാണ് എന്ന് വ്യക്തമാണ്. അ‌ൺലിമിറ്റഡ് 5ജി ഡാറ്റ ഓഫറും 84 ദിവസ വാലിഡിറ്റിയുമാണ് ജിയോ പ്ലാനിനെ മുന്നിലെത്തിക്കുന്നത്. അ‌തിനോട് പിടിച്ചുനിൽക്കാൻ എയർടെലിന്റെ പുതിയ പ്ലാനിലെ ആനുകൂല്യങ്ങൾക്ക് കഴിയുന്നില്ല. ഈ പ്ലാൻ തെരഞ്ഞെടുക്കുന്ന 5ജി ഫോണുള്ള ജിയോ വരിക്കാർക്ക് ഡാറ്റയ്ക്കായി എക്സ്ട്രാ പ്ലാനുകളെ ആശ്രയിക്കേണ്ടതില്ല.

കൂടാതെ വാലിഡിറ്റിയുടെ കാര്യത്തിലും ജിയോ പ്ലാന് വ്യക്തമായ ലീഡ് ഉണ്ട്. എയർടെല്ലിൻ്റെ 395 രൂപ പ്ലാനിൽ ഉപഭോക്താക്കൾക്ക് പ്രതിദിനം 7.05 രൂപയാണ് ചെലവാകുക. എന്നാൽ ജിയോ ഉപഭോക്താക്കൾക്ക് 395 രൂപ പ്ലാനിൽ പ്രതിദിന ചെലവ് വെറും 4.70 രൂപയാണ്. അ‌തേപോലെ, ജിയോ 1000 എസ്എംഎസ് നൽകുമ്പോൾ എയർടെൽ ആകെ 600 എസ്എംഎസാണ് വാഗ്ദാനം ചെയ്യുന്നത്.

More from GizBot

Best Mobiles in India

English summary
Airtel has launched a new prepaid plan at Rs 395. Jio has already introduced a prepaid plan at Rs 395. Jio's Rs 395 plan offers 84 days validity. Meanwhile, Airtel's new Rs 395 plan will have a validity of 56 days. These plans also offer unlimited calling and a total of 6GB data.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X