ഇത് വെറും ട്രെയിലർ, സിനിമ പിന്നാലെ! പുത്തൻ റീച്ചാർജ് പ്ലാൻ പുറത്തിറക്കി എയർടെൽ
റിലയൻസ് ജിയോ 2025നെ വരവേൽക്കാൻ 2025 രൂപയുടെ പുതിയ ന്യൂ ഇയർ സ്പെഷൽ റീച്ചാർജ് പ്ലാൻ പുറത്തിറക്കിയതിന്റെ ആവേശത്തിലാണ് ജിയോ വരിക്കാർ. അതേസമയം, എയർടെലിന്റെയും വൊഡാഫോൺ ഐഡിയയുടേയുമൊക്കെ ന്യൂ ഇയർ പ്ലാനുകൾ എന്തൊക്കെയാണ് എന്നറിയാൻ വരിക്കാർ ആകാംക്ഷയോടെ കാത്തിരിക്കുകയും ചെയ്യുന്നു. എന്നാൽ ഇതിനിടയിൽ അപ്രതീക്ഷിതമായി ഒരു പുതിയ റീച്ചാർജ് പ്ലാൻ അവതരിപ്പിച്ച് ഞെട്ടിച്ചിരിക്കുകയാണ് എയർടെൽ. എന്റർടെയ്ൻമെന്റ് ആനുകൂല്യങ്ങൾ ആഗ്രഹിക്കുന്ന വരിക്കാരെ ലക്ഷ്യമിട്ടുകൊണ്ടാണ് പുതിയ എയർടെൽ പ്ലാൻ എത്തിയിരിക്കുന്നത്. 398 രൂപയാണ് ഈ പ്ലാനിന്റെ നിരക്ക്. ഒടിടി സബ്സ്ക്രിപ്ഷനും അത് ആസ്വദിക്കാൻ ഇഷ്ടം പോലെ ഡാറ്റയും ഈ പ്ലാനിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
എയർടെലിന്റെ പുതിയ 398 രൂപ പ്രീപെയ്ഡ് പ്ലാനിലെ ആനുകൂല്യങ്ങൾ (Airtel New Rs 398 Prepaid Plan Benefits): അൺലിമിറ്റഡ് വോയ്സ് കോളിങ് സൗകര്യം, 2ജിബി പ്രതിദിന ഡാറ്റ, ദിവസം 100 എസ്എംഎസ്, 28 ദിവസ വാലിഡിറ്റി എന്നിവയാണ് 398 രൂപയുടെ പുതിയ എയർടെൽ പ്രീപെയ്ഡ് പ്ലാനിലെ പ്രധാന ആനുകൂല്യങ്ങൾ.

4ജി നെറ്റ്വർക്കിലുള്ള എയർടെൽ ഉപയോക്താക്കൾക്ക് ദിവസം 2ജിബി ഡാറ്റ മാത്രമാണ് ഈ പ്ലാനിൽ ആസ്വദിക്കാൻ കഴിയുക. നിശ്ചിത ജിബി ഡാറ്റ പരിധി പിന്നിട്ടാൽ തുടർന്ന് ഡാറ്റ വേഗത 64 Kbps ആയി കുറയും. അതേസമയം അൺലിമിറ്റഡ് 5ജി ഡാറ്റ ഓഫർ ഈ പ്ലാനിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. അതിനാൽ 5ജി നെറ്റ്വർക്ക് ലഭ്യമായിട്ടുള്ള എയർടെൽ ഉപയോക്താക്കൾക്ക് ഈ പ്ലാൻ ഉപയോഗിച്ച് അൺലിമിറ്റഡ് ഡാറ്റ ഉപയോഗിക്കാനാകും.
പ്രധാന ആനുകൂല്യങ്ങൾ, അൺലിമിറ്റഡ് 5ജി ഡാറ്റ ഓഫർ എന്നിവയ്ക്ക് പുറമേ ഒടിടി സബ്സ്ക്രിപ്ഷനും 398 രൂപയുടെ എയർടെൽ പ്ലാൻ വാഗ്ദാനം ചെയ്യുന്നുണ്ട്. തത്സമയ സ്‌പോർട്‌സ്, സിനിമകൾ, വെബ് സീരീസുകൾ എന്നിവയിലേക്കുള്ള ആക്‌സസ് നൽകുന്ന ഹോട്ട്‌സ്റ്റാർ മൊബൈൽ സബ്സ്ക്രിപ്ഷനാണ് 28 ദിവസത്തെ വാലിഡിറ്റിയിൽ ഈ പ്ലാനിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഇത് കൂടാതെ സൗജന്യ ഹലോ ട്യൂൺസും ആസ്വദിക്കാനാകും.

എയർടെൽ താങ്ക്സ് ആപ്പ് വഴി ഹലോ ട്യൂൺസ് ആക്ടിവേറ്റ് ചെയ്യാം. 398 രൂപയുടെ ഈ പുതിയ പ്രീപെയ്ഡ് പ്ലാൻ താൽപര്യമുള്ള ഉപയോക്താക്കൾക്ക് എയർടെൽ താങ്ക്സ് ആപ്പ്, എയർടെല്ലിൻ്റെ വെബ്സൈറ്റ് അല്ലെങ്കിൽ ഏതെങ്കിലും റീട്ടെയിൽ ഔട്ട്ലെറ്റ് വഴി ഈ പ്ലാൻ റീച്ചാർജ് ചെയ്യാവുന്നതാണ്.
398 രൂപയുടെ പ്ലാൻ അപ്രതീക്ഷിതമായി കിട്ടിയതാണെങ്കിലും എയർടെൽ വരിക്കാർ കാത്തിരിക്കുന്നത് എയർടെലിന്റെ ന്യൂ ഇയർ പ്ലാനിനായിട്ടാണ്. ജിയോയുടെ ഓഫറുകളെ കടത്തിവെട്ടുന്ന പ്ലാൻ എയർടെൽ അവതരിപ്പിക്കുമോയെന്ന് ഏവരും ആകാംക്ഷയോടെ ഉറ്റുനോക്കുന്നു. ജിയോ പ്ലാൻ അവതരിപ്പിച്ച സ്ഥിതിക്ക് അതിനെ കോപ്പിയടിച്ചുകൊണ്ട് പുതിയ ന്യൂ ഇയർ പ്ലാൻ എയർടെൽ അവതരിപ്പിക്കാനും സാധ്യതയുണ്ട്.
റിലയൻസ് ജിയോ പ്രഖ്യാപിച്ച 2025 രൂപയുടെ ന്യൂ ഇയർ സ്പെഷൽ പ്രീപെയ്ഡ് പ്ലാനിൽ ലഭ്യമാകുന്ന പ്രധാന ആനുകൂല്യങ്ങൾ ഇതാ: അൺലിമിറ്റഡ് വോയ്സ് കോളിങ് സൗകര്യം, പ്രതിദിനം 2.5ജിബി ഹൈസ്പീഡ് ഡാറ്റ (ആകെ 500 ജിബി ഡാറ്റ), ദിവസം 100 എസ്എംഎസ്, 200 ദിവസ വാലിഡിറ്റി, എന്നിവയാണ് ഈ പ്ലാനിൽ ലഭ്യമാകുന്ന പ്രധാന ആനുകൂല്യങ്ങൾ.

അൺലിമിറ്റഡ് 5ജി ഡാറ്റ ഓഫറും 2025 രൂപയുടെ ജിയോ ന്യൂ ഇയർ പ്ലാനിൽ ലഭ്യമാണ്. ജിയോ ആപ്പുകളിലേക്കുള്ള ആക്സസും ഉണ്ട്. ഇതിനെല്ലാം പുറമേ 2150 രൂപ വില മതിക്കുന്ന കൂപ്പൺ ഡിസ്കൗണ്ടുകളും ഈ പ്ലാനിൽ ലഭ്യമാക്കിയിരിക്കുന്നു. 500 രൂപയുടെ അജിയോ കൂപ്പൺ, 150 രൂപയുടെ സ്വിഗ്ഗി കൂപ്പൺ, 1500 രൂപയുടെ ഈസ്മൈ ട്രിപ്പ് കൂപ്പൺ എന്നിവയാണ് ഇതിൽ ലഭ്യമാകുന്ന ഡിസ്കൗണ്ട് കൂപ്പണുകൾ.


Click it and Unblock the Notifications








