148 രൂപയുടെ പുതിയ പ്രീപെയ്ഡ് റീചാർജ് പ്ലാൻ പുറത്തിറക്കി എയർടെൽ

|

ടെലികോമുകൾ തമ്മിലുള്ള മത്സരങ്ങൾ നടക്കുന്നു, റിലയൻസ് ജിയോയുടെ പ്രവേശനത്തിനുശേഷം, നിലവിലുള്ള ടെലികോമുകൾ വിപണി മേഖലയിൽ തുടരാൻ ശ്രമിക്കുകയും നിരന്തരം മാറിക്കൊണ്ടിരിക്കുന്ന ഒരു വിപണിയിൽ പ്രസക്തമായി തുടരാൻ മറ്റെല്ലാ ദിവസവും പുതിയ പദ്ധതികൾ അവതരിപ്പിക്കുകയും ചെയ്യുന്നു. 1,699 രൂപയുടെ ദീർഘകാല പ്രീപെയ്ഡ് പ്ലാൻ അടുത്തിടെ പരിഷ്കരിച്ച ഭാരതി എയർടെൽ ഇപ്പോൾ 148 രൂപയുടെ പ്രീപെയ്ഡ് റീചാർജ് പായ്ക്കുമായി 28 ദിവസത്തെ സാധുതയോടെ രംഗത്ത് എത്തിയിരിക്കുകയാണ്.

 148 രൂപയുടെ പുതിയ പ്രീപെയ്ഡ് റീചാർജ് പ്ലാൻ പുറത്തിറക്കി എയർടെൽ

 

എയർടെൽ 148 രൂപയുടെ പുതിയ പ്രീപെയ്ഡ് റീചാർജ് പ്ലാൻ അവതരിപ്പിച്ചു. സൗജന്യ ഡാറ്റ, കോളിങ്, എസ്.എം.എസ് എന്നിവയാണ് ഈ പുതിയ പ്ലാനിൻറെ സവിശേഷതകൾ. കമ്പനിയുടെ സ്പെഷ്യൽ റീചാർജായ എസ്ടിവി കോംബോ എന്ന ഇനത്തിൽ ഉൾപ്പെടുത്തിയാണ് എയർടെൽ ഈ പുതിയ പ്ലാൻ അവതരിപ്പിച്ചത്. എയർടെലിൻറെ 148 രൂപയുടെ ഈ പ്രീപെയ്ഡ് പ്ലാനിൽ ലഭിക്കുന്ന 3 ജി.ബിയുടെ 4G ഡാറ്റക്കൊപ്പം അൺലിമിറ്റഡ് വോയിസ് കോളിങ്ങും 100 എസ്.എം.എസും ലഭിക്കും.

എയർടെൽ

എയർടെൽ

ഈ പ്ലാനിനോടൊപ്പം എയർടെൽ ടി.വി ആപ്പും വിങ്ക് മ്യൂസിക് ആപ്പും സൗജന്യമായി പ്രയോജനപ്പെടുത്താവുന്നതാണ്. 28 ദിവസമാണ് ഈ പ്ലാനിൻറെ കാലാവധി. റിപ്പോർട്ടുകൾ പ്രകാരം ആന്ധ്രപ്രദേശ്, തെലങ്കാന, കർണാടക എന്നി സർക്കിളുകളിൽ മാത്രമാണ് ഇപ്പോൾ എയർടെലിൻറെ ഈ പുതിയ പ്ലാൻ ലഭിക്കുക. അധികം വൈകാതെ മറ്റു സർക്കിളുകളിലേക്കും ഈ പ്ലാൻ ലഭ്യമാക്കുമെന്നാണ് കമ്പനി വൃത്തങ്ങൾ സൂചിപ്പിക്കുന്നത്.

148 രൂപയുടെ പ്രീപെയ്ഡ് റീചാർജ് പ്ലാൻ

148 രൂപയുടെ പ്രീപെയ്ഡ് റീചാർജ് പ്ലാൻ

ഈ പുതിയ പ്ലാൻ ലഭ്യമാക്കുന്നതിനായി കമ്പനിയുടെ ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുക. അതിൽ പ്രീപെയ്ഡ് റീചാർജ് പേജിൽ ഈ പ്ലാൻ ദൃശ്യമാകും. തുടർന്ന് മൊബൈൽ നമ്പർ നൽകി പ്ലാൻ തിരഞ്ഞെടുക്കുക. അതിനുശേഷം പണം അടയ്ക്കുക. മൊബിവിക്, പേടിഎം എന്നിവ വഴിയും ഈ പ്ലാൻ ലഭ്യമാകും. അടുത്തിടെ കൂടുതൽ ഡാറ്റ നൽകുന്ന വിധത്തിൽ എയർടെൽ 1,699 രൂപയുടെ പ്ലാൻ പുതുക്കിയിരുന്നു.

സൗജന്യ ഡാറ്റ
 

സൗജന്യ ഡാറ്റ

ദിനവും 1 ജി.ബിയിൽ നിന്ന് 1.4 ജി.ബി ലഭ്യമാകുന്ന രീതിയിലാണ് പ്ലാൻ പരിഷ്കരിച്ചത്. 365 ദിവസത്തെ കാലാവധിയിൽ ലഭ്യമാകുന്ന ഈ സൗജന്യ ഡാറ്റയ്ക്കു പുറമേ, അൺലിമിറ്റഡ് ലോക്കൽ, എസ്ടിഡി, നാഷണൽ റോമിങ് കോളുകളും ദിനവും 100 എസ്.എം.എസും ഈ പ്ലാൻ ലഭ്യമാക്കുന്നുണ്ട്.

Most Read Articles
Best Mobiles in India

English summary
Bharti Airtel has brought a new Rs. 148 prepaid recharge plan that brings 3GB of data alongside unlimited voice calling benefits for 28 days. The new prepaid plan sits next to the Rs. 145 recharge option that includes a talk time of Rs. 145 and 1GB data for 42 days. Part of the "Special Recharge-STV Combo" category, the Rs. 148 Airtel prepaid recharge plan also provides 100 SMS per day throughout the validity of 28 days. Additionally, the plan offers access to the Airtel TV app as well as Wynk Music.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Gizbot sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Gizbot website. However, you can change your cookie settings at any time. Learn more
X