30 ദിവസം വാലിഡിറ്റി നൽകുന്ന പുതിയ പ്ലാനുകളുമായി എയർടെൽ

|

രാജ്യത്തെ മുൻനിര ടെലിക്കോം ഓപ്പറേറ്റർമാരിൽ ഒരാളാണ് എയർടെൽ. തങ്ങളുടെ യൂസേഴ്സിനായി രണ്ട് പുതിയ പ്രീപെയ്ഡ് പ്ലാനുകൾ കൂടി അവതരിപ്പിച്ചിരിക്കുകയാണ് കമ്പനി. ഒരു മാസത്തെ വാലിഡിറ്റിയുള്ള പ്ലാനുകളാണ് ഇവ രണ്ടും. മുൻകൂർ പ്രഖ്യാപനങ്ങളില്ലാതെയാണ് എയർടെൽ ഈ പ്രീപെയ്ഡ് പ്ലാനുകൾ കൊണ്ട് വന്നിരിക്കുന്നത്. എല്ലാ മാസവും ഒരേ തീയതിയിൽ പുതുക്കാൻ കഴിയുന്ന പ്രീപെയ്ഡ് പ്ലാനുകൾ ഓരോ സേവന ദാതാവും തങ്ങളുടെ യൂസേഴ്സിന് നൽകണം എന്ന് ട്രായ് ഉത്തരവ് ഇറക്കിയിരുന്നു. റെഗുലേറ്റിങ് അതോറിറ്റിയുടെ ഈ നിർദേശം പാലിച്ചാണ് എയർടെൽ പുതിയ പ്ലാനുകൾ അവതരിപ്പിച്ചിരിക്കുന്നത്.

 

ടെലിക്കോം

ടെലിക്കോം മേഖലയിൽ എയർടെലിന്റെ ഒന്നാമത്തെ എതിരാളിയാണ് റിലയൻസ് ജിയോ. ജിയോയും അടുത്തിടെ രണ്ട് പുതിയ പ്ലാനുകൾ കൊണ്ട് വന്നിരുന്നു. ട്രായ് നിർദേശം അനുസരിച്ചാണ് റിലയൻസ് ജിയോ പുതിയ പ്ലാനുകൾ അവതരിപ്പിച്ചത്. ഒരു മാസത്തെ വാലിഡിറ്റിയാണ് ഈ പ്ലാനുകൾക്ക് ഉള്ളത്. 296 രൂപ, 259 രൂപ എന്നിങ്ങനെയാണ് ഒരു മാസം വാലിഡിറ്റിയുള്ള പുതിയ ജിയോ പ്ലാനുകളുടെ നിരക്ക്.

ജിയോയ്ക്ക് നഷ്ടമായത് 9.3 ദശലക്ഷം ഉപയോക്താക്കളെ, എയർടെല്ലിന് മാത്രം നേട്ടംജിയോയ്ക്ക് നഷ്ടമായത് 9.3 ദശലക്ഷം ഉപയോക്താക്കളെ, എയർടെല്ലിന് മാത്രം നേട്ടം

എയർടെൽ

വോഡഫോൺ ഐഡിയയും ( വിഐ ) പ്രതിമാസ വാലിഡിറ്റി ലഭിക്കുന്ന രണ്ട് പ്ലാനുകൾ തങ്ങളുടെ യൂസേഴ്സിന് ഓഫർ ചെയ്യുന്നുണ്ട്. 337 രൂപയും 327 രൂപയും ആണ് വോഡഫോൺ ഐഡിയ നൽകുന്ന ഈ രണ്ട് പ്ലാനുകൾക്ക് വില വരുന്നത്. എയർടെൽ അവതരിപ്പിച്ച രണ്ട് പുതിയ പ്ലാനുകളുടെ വിലയും ആനുകൂല്യങ്ങളും അടക്കമുള്ള വിശദാംശങ്ങൾ അറിയാൻ തുടർന്ന് വായിക്കുക.

എയർടെൽ 296 രൂപ വിലയുള്ള പ്ലാൻ
 

എയർടെൽ 296 രൂപ വിലയുള്ള പ്ലാൻ

296 രൂപ വിലയുള്ള പുതിയ എയർടെൽ പ്ലാനിന്റെ വിശദാംശങ്ങളാണ് ആദ്യം നോക്കുന്നത്. 296 രൂപയ്ക്ക് എയർടെൽ അവതരിപ്പിച്ച പുതിയ പ്ലാൻ 30 ദിവസത്തെ വാലിഡിറ്റി കാലയളവിലാണ് വരുന്നത്. കൂടാതെ മൊത്തം 25 ജിബി ഡാറ്റയും 296 രൂപ വിലയുള്ള പുതിയ എയർടെൽ പ്ലാൻ ഓഫർ ചെയ്യുന്നു. നൽകിയ ഡാറ്റ പൂർത്തിയാകുമ്പോൾ, ഉപയോക്താക്കളിൽ നിന്ന് 50 പൈസ / എംബി എന്ന നിരക്കിൽ ഈടാക്കും.

ജിയോയുടെ പുതിയ 259 രൂപ പ്ലാൻ മത്സരിക്കുന്നത് എയർടെൽ 265 രൂപ, വിഐ 269 രൂപ പ്ലാനുകളോട്ജിയോയുടെ പുതിയ 259 രൂപ പ്ലാൻ മത്സരിക്കുന്നത് എയർടെൽ 265 രൂപ, വിഐ 269 രൂപ പ്ലാനുകളോട്

പ്രീപെയ്ഡ് പ്ലാൻ

296 രൂപ വിലയുള്ള പ്രീപെയ്ഡ് പ്ലാൻ അൺലിമിറ്റഡ് വോയ്‌സ് കോളുകളും പ്രതിദിനം 100 എസ്എംഎസും ഓഫർ ചെയ്യുന്നു. പ്രതിദിനം 100 എസ്എംഎസ് പരിധി കഴിഞ്ഞാൽ എസ്എംഎസ് ചാർജുകൾ ഒരു ലോക്കൽ എസ്എംഎസിന് 1 രൂപയും എസ്ടിഡി എസ്എംഎസിന് 1.5 രൂപയും എന്ന വിധത്തിലാണ്. ഇത് കൂടാതെ, അപ്പോളോ 24 / 7 സർക്കിൾ, വിങ്ക് മ്യൂസിക് എന്നിവയ്‌ക്കൊപ്പം ആമസോൺ പ്രൈം വീഡിയോ മൊബൈൽ എഡിഷന്റെ സൗജന്യ ട്രയലിലേക്കും 296 രൂപ വിലയുള്ള പുതിയ എയർടെൽ പ്ലാൻ ആക്സസ് നൽകുന്നു.

എയർടെൽ 319 രൂപ വിലയുള്ള പ്ലാൻ

എയർടെൽ 319 രൂപ വിലയുള്ള പ്ലാൻ

319 രൂപ വിലയിലാണ് ഇക്കൂട്ടത്തിലെ രണ്ടാമത്തെ പ്ലാൻ എയർടെൽ അവതരിപ്പിക്കുന്നത്. ഈ എയർടെൽ പ്ലാൻ ഒരു മാസത്തെ വാലിഡിറ്റി കാലയളവിലേക്കാണ് വരുന്നത്. ഒരു മാസത്തേക്ക് പ്രതിദിനം 2 ജിബി ഡാറ്റയാണ് 319 രൂപ വിലയുള്ള എയർടെൽ പ്ലാൻ ഓഫർ ചെയ്യുന്നത്. 319 രൂപയുടെ പ്രീപെയ്ഡ് പ്ലാൻ അൺലിമിറ്റഡ് വോയ്‌സ് കോളുകളും പ്രതിദിനം 100 എസ്എംഎസുകളും ഓഫർ ചെയ്യുന്നു.

ഒരു കലണ്ടർ മാസം മുഴുവൻ വാലിഡിറ്റിയുമായി ജിയോയുടെ പുതിയ 259 രൂപ പ്ലാൻഒരു കലണ്ടർ മാസം മുഴുവൻ വാലിഡിറ്റിയുമായി ജിയോയുടെ പുതിയ 259 രൂപ പ്ലാൻ

ചാർജുകൾ

മുകളിൽ പറഞ്ഞത് പോലെ, 319 രൂപ വിലയുള്ള പ്ലാനും അപ്പോളോ 24 / 7 സർക്കിൾ, വിങ്ക് മ്യൂസിക് എന്നിവയ്‌ക്കൊപ്പം ആമസോൺ പ്രൈം വീഡിയോ മൊബൈൽ പതിപ്പിന്റെ സൗജന്യ ട്രയലിലേക്കും ആക്‌സസ് നൽകുന്നു. നൽകിയ ഡാറ്റ പൂർത്തിയാകുമ്പോൾ, ഉപയോക്താക്കളിൽ നിന്ന് 50 പൈസ / എംബി ഈടാക്കും. കൂടാതെ, പ്രതിദിനം 100 എസ്എംഎസ് പരിധി കഴിഞ്ഞാൽ എസ്എംഎസ് ചാർജുകൾ ഒരു ലോക്കൽ എസ്എംഎസിന് 1 രൂപയും എസ്ടിഡി എസ്എംഎസിന് 1.5 രൂപയും എന്ന വിധത്തിലാകും.

Best Mobiles in India

English summary
Airtel is one of the leading telecom operators in the country. Airtel has introduced two new prepaid plans for its users. Both the plans are valid for one month. Troy has mandated that every service provider provide its users with prepaid plans that can be renewed every month.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X